For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  300 കോടി ഉണ്ടാക്കിത്തരാമെന്ന് പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചില്ല, ഇപ്പോള്‍ കണ്ടില്ലേ എന്ന് കമല്‍ഹാസന്‍

  |

  ഉലകനായകന്‍ കമല്‍ഹാസന്റെ ഏറ്റവും പുതിയ ചിത്രം വിക്രം മികച്ച വിജയത്തോടെ ബോക്‌സ് ഓഫീസില്‍ മുന്നേറുകയാണ്. ചിത്രം രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും മികച്ച പ്രതികരണമാണ് ചിത്രത്തിന് തീയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്.

  കമല്‍ ഹാസന്റെ സിനിമാചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ് വിക്രം. തമിഴ്‌നാട്ടില്‍ നിന്ന് ഇതുവരെ 127 കോടി രൂപയുടെ കളക്ഷനാണ് വിക്രം നേടിയിരിക്കുന്നത്. സിനിമയുടെ ആഭ്യന്തര കളക്ഷന്‍ 210 കോടി രൂപയിലധികം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

  ലോകവ്യാപകമായി റിലീസ് ചെയ്ത ചിത്രത്തിന്റെ കളക്ഷന്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുന്നതോടെ ഇതുവരെയുള്ള എല്ലാ റെക്കോര്‍ഡുകളും മറികടക്കുമെന്നാണ് കോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

  ജൂണ്‍ 3 മുതല്‍ ഇതുവരെ വിക്രമിന്റെ ലോകമെമ്പാടുമുള്ള ടിക്കറ്റ് വില്‍പ്പനയില്‍ നിന്ന് 315 കോടി രൂപ നേടിയതായി കണക്കാക്കപ്പെടുന്നു. തിങ്കളാഴ്ച ചെന്നൈയില്‍ രക്തദാന ക്യാമ്പയിന്‍ ആരംഭിച്ചതിന് ശേഷം ഒരു പത്രസമ്മേളനത്തില്‍ സംസാരിക്കവേ കമല്‍ഹാസനും ഇക്കാര്യം സ്ഥിരീകരിച്ചു.

  Also Read: 'കഥാപാത്രത്തിന് വേണ്ടി ഗ്ലാമറസ്സാകുന്നതില്‍ തെറ്റില്ല, നടിമാര്‍ ചെയ്യുന്നത് ത്യാഗം'; സംയുക്ത വര്‍മ്മ പറയുന്നത്

  'എല്ലാവരും പുരോഗമിക്കണമെങ്കില്‍, പണത്തെക്കുറിച്ച് വിഷമിക്കേണ്ടതില്ലാത്ത ഒരു നേതാവ് നിങ്ങള്‍ക്ക് ആവശ്യമാണ്. ഒറ്റയടിക്ക് 300 കോടി സമ്പാദിക്കാം എന്ന് പറഞ്ഞപ്പോള്‍ ആര്‍ക്കും മനസ്സിലായില്ല. ഞാന്‍ വെറുതെ പറയുകയാണെന്ന് അവര്‍ കരുതി. ഇപ്പോള്‍ അത് വരുന്നത് നിങ്ങള്‍ക്ക് കാണാം. (വിക്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷനെക്കുറിച്ചാണ് കമല്‍ ഹാസന്‍ സൂചിപ്പിച്ചത്).

  എന്റെ എല്ലാ കടങ്ങളും ഞാന്‍ തിരിച്ചടയ്ക്കും. ഞാന്‍ എന്റെ സംതൃപ്തിക്ക് ഭക്ഷണം കഴിയ്ക്കും, എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എനിക്ക് കഴിയുന്നതെല്ലാം ഞാന്‍ നല്‍കും. അതിനു ശേഷം ഒന്നും ബാക്കിയില്ലെങ്കില്‍ ഇനി കൊടുക്കാന്‍ എന്റെ പക്കല്‍ ഇല്ല എന്ന് പറയും.

  മറ്റൊരാളുടെ പണം വാങ്ങി മറ്റുള്ളവരെ സഹായിക്കുന്നതിനായി അഭിനയിക്കേണ്ടതില്ല. എനിക്ക് വലിയ പദവികളൊന്നും വേണ്ട. ഒരു നല്ല മനുഷ്യനാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കമല്‍ഹാസന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

  Also Read: 'ഇനി നിങ്ങളുടെ അച്ഛനേയും അമ്മയേയും കുറിച്ച് പറയട്ടെ?' പ്രകോപനം തുടരുന്ന ലക്ഷ്മിപ്രിയയ്ക്ക് റിയാസിന്റെ പ്രഹരം

  രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ വിക്രം നിര്‍മ്മിച്ചതും കമല്‍ ഹാസനാണേ്. ലോകേഷ് കനകരാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ വിജയ് സേതുപതി, ഫഹദ് ഫാസില്‍, സൂര്യ, ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം, നരെയ്ന്‍, മിന്നല്‍ മുരളിയിലൂടെ മലയാളികള്‍ക്ക് പരിചിതനായ ഗുരു സോമസുന്ദരം തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.

  വിക്രത്തിന് മൂന്നു തുടര്‍ ഭാഗങ്ങള്‍ ഉണ്ടാകുമെന്ന് നേരത്തെ തന്നെ കമല്‍ഹാസന്‍ പ്രഖ്യാപിച്ചിരുന്നു. ആദ്യ ഭാഗത്ത് അതിഥി വേഷത്തിലെത്തുന്ന സൂര്യ തുടര്‍ഭാഗങ്ങളില്‍ സജീവമായി തന്നെ കാണുമെന്നാണ് സൂചനകള്‍. അതേസമയം നടന്‍ വിജയ്‌യും വിക്രത്തിന്റെ ഭാഗമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

  Also Read: ഏഴ് തലമുറ നശിച്ചുപോകണമെന്ന് ശപിച്ചയാള്‍ തന്നെ ഒടുവില്‍ വേണ്ടിവന്നു, ഇതല്ലേ ഇരട്ടത്താപ്പെന്ന് സോഷ്യല്‍ മീഡിയ

  അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രത്‌നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിജോ ജോസ് ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ടിലൂടെ ദേശീയ തലത്തില്‍ പോലും ശ്രദ്ധ നേടിയ ഗീരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

  Read more about: vikram kamal haasan
  English summary
  Ulaga Nayagan Kamal Haasan speaks about the box office success of Vikram movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X