ഒടുവിൽ വിവാദ ദൃശ്യങ്ങളെത്തി!! ഇരുമ്പ് തിരൈയിലെ സെൻസർ ചെയ്യാത്ത വീഡിയോ പുറത്ത്
സെൻസർ ചെയ്യാത്ത സീനുകളാണ് അണിയറപ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്
തമിഴ്നാട്ടിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ചിത്രമായിരുന്നു വിശാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഇരുമ്പ് തീരൈ. ചിത്രത്തിന്റെ ഡിലീറ്റഡ് സീൻ പുറത്ത്. ആധാറിനെരേയും ഡിജിറ്റൽ ഇന്ത്യയ്ക്കെതിരേയും വിമർശനം ഉന്നയിക്കുന്ന സെൻസർ ചെയ്യാത്ത സീനുകളാണ് അണിയറപ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തു വിട്ട ഈ വീഡിയോ യൂട്യൂബിൽ ട്രൻഡിങ്ങ് ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. കൂടാതെ സമൂഹ മാധ്യമങ്ങളിലും ഈ ക്ലിപ് വൈറലാണ്.

ചിത്രത്തില്‍ ഡിജിറ്റല്‍ ഇന്ത്യ, ആധാര്‍ കാര്‍ഡ്, നോട്ട് നിരോധനം തുടങ്ങിയവയെ കുറിച്ചുള്ള വിമർശനങ്ങൾക്ക് പുറമേ വിജയ് മല്യ, നിരവ് മോദി എന്നിവരെക്കുറിച്ചും ചിത്രത്തിൽ പരാമർശിച്ചിട്ടുണ്ടായിരുന്നു. ആധാറിനെ രൂക്ഷമായി വിമര്‍ശിക്കുന്ന ചില ഭാഗങ്ങളുണ്ടെന്നും അതിനാല്‍ സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് നടരാജന്‍ എന്ന ഒരാള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതേസമയം കേസിനാസ്പദമായ യാതൊന്നും ചിത്രത്തിൽ നിന്ന് കണ്ടെത്താന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഈ ആവശ്യം തള്ളിക്കളഞ്ഞു. കൂടാതെ ചിത്രത്തില്‍ ഡിജിറ്റല്‍ ഇന്ത്യ, ആധാര്‍ കാര്‍ഡ്, നോട്ട് നിരോധനം തുടങ്ങിയവയെ വിമര്‍ശിക്കുന്ന രംഗങ്ങള്‍ ഉണ്ടെന്നും അതിനാല്‍ അവ നീക്കം ചെയ്യണമെന്നുമാണ് ബിജെപി സംസ്ഥാന നേതൃത്വവും അവശ്യപ്പെട്ടിരുന്നു.
പിഎസ് മിത്രൻ സംവിധാനം ചെയ്ത ഇരുമ്പ് തീരൈയിൽ റോബോ ശങ്കര്‍, വിന്‍സന്റ് അശോകന്‍, ഡല്‍ഹി ഗണേഷ് എന്നിവരും കേന്ദ്രകഥാപാത്രത്തിലെത്തുന്നുണ്ട്. സാമന്തയാണ് ചിത്രത്തിലെ നായിക. ജോര്‍ജ് സി വില്യംസ് ഛായാഗ്രഹണവും, യുവന്‍ ഷങ്കര്‍ രാജയാണ് ചിത്രത്തിൽ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ദിലീപ് സുബ്ബരായനാണ് ചിത്രത്തിലെ ത്രില്ലിങ്ങായിട്ടുള്ള സ്റ്റണ്ട് രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് .


Click it and Unblock the Notifications











