ഡ്രൈവര്‍മാര്‍ക്കുള്ള ഭക്ഷണം പൊതിഞ്ഞ് കൊടുത്തു! അജിത്ത്-ശാലിനി വിവാഹത്തില്‍ നടന്ന രസകരമായ സംഭവമിങ്ങനെ
പ്രണയിച്ച് വിവാഹിതരായ താരങ്ങളാണ് അജിത്തും ശാലിനിയും. മലയാളികള്‍ക്കെന്നും പ്രിയങ്കരിയായ ശാലിനി വിവാഹം കഴിഞ്ഞതോട് കൂടിയാണ് സിനിമയില്‍ നിന്നും പിന്മാറിയത്. 2000 ലാണ് താരവിവാഹം നടന്നത്. ഇപ്പോഴും കോളിവുഡിലെ മികച്ച ജോഡികളായി അറിയപ്പെടുന്ന അജിത് - ശാലിനി ദമ്പതികള്‍ക്ക് അനുഷ്‌ക, അദ്വിക് എന്നിങ്ങനെ രണ്ട് മക്കളുമുണ്ട്.
സിനിമയെക്കാളും കുടുംബജീവിതത്തിന് പ്രധാന്യം കൊടുക്കുന്ന ആളാണ് ശാലിനി. അതുകൊണ്ട് തന്നെ അഭിനയത്തിലേക്കൊരു തിരിച്ചുവരവിനെ പറ്റി നടി തീരെ ചിന്തിച്ചിട്ടില്ല. സമാനമായ രീതിയില്‍ റേസിങ്ങും റൈഡിങ്ങുമൊക്കെയായി മറ്റ് പല ഹോബികളിലൂടെ അജിത്തും ശ്രദ്ധേയനാണ്. ഇതിനിടെ അജിത്-ശാലിനി വിവാഹത്തിനിടെ നടന്ന ഹൃദയസ്പര്‍ശിയായ ഒരു സംഭവത്തെ പറ്റിയുള്ള കഥകള്‍ പ്രചരിക്കുകയാണിപ്പോള്‍.

ശരണ്‍ സംവിധാനം ചെയ്ത അമര്‍ക്കളം എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുമാണ് അജിത്തും ശാലിനിയും പ്രണയത്തിലായത്. അജിത്ത് ശാലിനിയെ കത്തികാട്ടി ഭീഷണിപ്പെടുത്തുന്ന രംഗമുണ്ട്. ആ രംഗത്തില്‍ അഭിനയിക്കുമ്പോള്‍ അജിത്ത് കാരണം ശാലിനിയുടെ കൈ മുറിയുന്ന സാഹചര്യമുണ്ടായി. ഇതിനോട് അനുബന്ധിച്ച് ക്ഷമ ചോദിക്കുകയും മറ്റുമൊക്കെ ചെയ്തതോടെയാണ് താരങ്ങള്‍ പ്രണയത്തിലാവുന്നത്. പ്രണയം വീട്ടില്‍ അറിയിച്ചതിനുശേഷം ഇരുവരും വിവാഹിതരാവുകയും ചെയ്തു.
വിവാഹശേഷം ശാലിനി അഭിനയിക്കില്ലെന്ന് അജിത്തും നടിയുടെ കുടുംബവും ഒരുപോലെ തീരുമാനിച്ചതായിരുന്നു. എന്നാല്‍ ഇരുവരുടെയും വിവാഹത്തില്‍ ആരും ചെയ്യാത്ത പല സംഭവങ്ങളും നടന്നിരുന്നു. ഒരു താരവിവാഹത്തിലും നടക്കാത്തതാണ് അജിത്-ശാലിനി വിവാഹത്തില്‍ സംഭവിച്ചത്. അതായത് സെലിബ്രിറ്റികളുടെ വിവാഹത്തിന് സാധാരണയായി വിഐപികളും വിവിഐപികളും പങ്കെടുക്കാറുണ്ട്. അങ്ങനെ വരുന്നവര്‍ പലപ്പോഴും ഭക്ഷണം കഴിക്കാറില്ല.
എന്നാല്‍ അവിടെ വരുന്നവരുടെ ഡ്രൈവര്‍മാര്‍ താരവിവാഹ വിരുന്ന് കഴിക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും. അങ്ങനെ അജിത്തിന്റെ വിവാഹത്തിനിടെ വിഐപിയുടെ കാര്‍ നിര്‍ത്തുന്ന സ്ഥലങ്ങളിലടക്കം ഭക്ഷണം വിതരണം ചെയ്തിരുന്നു. കാര്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെല്ലാം വിവാഹ ഭക്ഷണം ഒരു കവറില്‍ പൊതിഞ്ഞെടുക്കുയും അതിനൊപ്പം ഒരു കുപ്പി വെള്ളം ഒരുമിച്ച് കൊടുത്തിരുന്നു.

എവിടെ പോയാലും കിട്ടാത്ത സ്വീകരണം കിട്ടിയതോടെ താരങ്ങളുടെ ഡ്രൈവര്‍മാരും ഏറെ സന്തോഷിച്ചു. അതുവരെ ഒരു താരവിവാഹത്തിലും ഇങ്ങനെയുള്ള കാര്യങ്ങളൊന്നും ആരും ചെയ്തിട്ടില്ല. ഇതോടെ ഈ സംഭവം കോളിവുഡില്‍ ഉടനീളം പ്രചരിച്ചു. അതിന് ശേഷം അതേ മാതൃകയില്‍ നടന്‍ സൂര്യയും നടത്തിയിരുന്നു. സൂര്യ-ജ്യോതിക വിവാഹത്തിലും സമാനമായ രീതിയാണ് പിന്തുടര്‍ന്നത്.
അവരും ഡ്രൈവര്‍മാരടക്കം വിവാഹത്തിനെത്തിയ എല്ലാവര്‍ക്കും ഭക്ഷണം കൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍ പിആര്‍ഒ നിഖില്‍ മുരുകനാണ് അധികമാര്‍ക്കും അറിയാത്ത ഈ കഥ വെളിപ്പെടുത്തിയത്. അജിത് - ശാലിനി, സൂര്യ - ജ്യോതിക തുടങ്ങിയ താരങ്ങളുടെ വിവാഹത്തിന് പിആര്‍ഒ ആയിരുന്നു മുരുകന്‍.
മറ്റ് താരങ്ങളെ പോലെ ആര്‍ഭാടത്തില്‍ ജീവിക്കാതെ തികച്ചും വ്യത്യസ്തരാണ് അജിത്തും ശാലിനിയും. അജിത്ത് വര്‍ഷത്തില്‍ ഒരു സിനിമ വീതം ചെയ്യുകയും ബാക്കി സമയത്ത് സാഹസിക യാത്രകള്‍ നടത്തി കൊണ്ടിരിക്കുകയുമാണ്. ശാലിനി മക്കളുടെ കൂടെ അവരുടെ വിദ്യാഭ്യാസവും മറ്റുമൊക്കെ ശ്രദ്ധിച്ച് പക്കാ കുടുംബിനിയായിട്ടം ജീവിക്കുന്നു. എന്നിരുന്നാലും താരജാഡ കാണിക്കുകയോ പൊതുപരിപാടികള്‍ പങ്കെടുക്കുയോ ചെയ്യാത്ത താരങ്ങളാണ് ഇരുവരും.


Click it and Unblock the Notifications