ലതയോട് രജനികാന്തിന് ഇഷ്ടം തോന്നിയ നിമിഷം; അഭിമുഖത്തിനെത്തിയ താരം പ്രൊപ്പോസ് ചെയ്ത കഥ വീണ്ടും വൈറല്‍

സിനിമാ താരങ്ങളുടെ കുടുംബ ജീവിതത്തെ കുറിച്ചുള്ള വിശേഷങ്ങളറിയാന്‍ ആരാധകര്‍ക്ക് പ്രത്യേക താല്‍പര്യമാണ്. വിവാഹം കഴിഞ്ഞ ഉടന്‍ എന്നാണ് വേര്‍പിരിയുന്നതെന്ന് ചോദിക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തി. എന്നാല്‍ വര്‍ഷങ്ങളോളം സന്തോഷത്തോടെ കുടുംബ ജീവിതം നയിക്കുന്ന സൂപ്പര്‍താരങ്ങളുടെ ജീവിതം എല്ലാവര്‍ക്കും മാതൃകയാക്കാവുന്നതാണ്.

ബസ് കണ്ടക്ടറായി ജീവിതം ആരംഭിച്ച് ഇന്ന് തമിഴ് സിനിമയിലെ താരരാജാവായി വാഴുന്ന സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ പ്രണയത്തെ കുറിച്ച് കാര്യമായ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. എന്നാല്‍ രജനികാന്തും ഭാര്യ ലതയും കണ്ടുമുട്ടിയതും ജീവിതത്തില്‍ ഒന്നായതിനുമൊക്കെ പിന്നില്‍ രസകരമായ ചില കഥകളുണ്ട്. അത്തരത്തിലുള്ള ചില റിപ്പോര്‍ട്ടുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

രജനികാന്തിന്റെ പ്രണയം

സ്‌റ്റൈല്‍ മന്നന്‍ എന്ന വിളിപ്പേരിലൂടെ തന്റെ ഔദ്യാഗിക ജീവിതത്തില്‍ വൈദ്ഗധ്യം നേടിയെടുത്തത് പോലെ വ്യക്തി ജീവിതത്തിലും റൊമാന്റിക് ആയ വ്യക്തിയാണ് രജനികാന്ത്. നിര്‍മാതാവു ഗായികയുമൊക്കെയായ ലതയെ ആണ് താരം വിവാഹം കഴിച്ചത്. 1981 ഫെബ്രുവരി 26 നായിരുന്നു താരവിവാഹം. അടുത്തിടെ 39 വര്‍ഷത്തെ ദാമ്പത്യജീവിതം ഇരുവരും പൂര്‍ത്തിയാക്കിയിരുന്നു.എങ്ങനെയാണ് ഇരുവരും തമ്മില്‍ കണ്ടുമുട്ടിയതെന്നും അതിന് ശേഷം പ്രണയത്തിലായതെന്നുമുള്ള വിവരങ്ങളാണ് വന്നിരിക്കുന്നത്.

രജനികാന്തിന്റെ പ്രണയം

ഒരു അഭിമുഖത്തിനെത്തിയപ്പോഴാണ് രജനികാന്ത് ആദ്യമായി ലതയെ കാണുന്നത്. അന്ന് തില്ലു മല്ലു എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലായിരുന്നു രജനികാന്ത്. തന്റെ പേരില്‍ ഒരു ഇന്‍ര്‍വ്യൂ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്ന് അറിയുന്നു. മിക്ക പ്രണയങ്ങളിലെയും പോലെ അന്ന് ഇന്റര്‍വ്യൂ എടുക്കാനെത്തിയത് ലത രംഗാചരി ആയിരുന്നു. ആദ്യ കാഴ്ചയില്‍ തന്നെ രജനികാന്തിനും പ്രണയം തോന്നി. രസകരമായ കാര്യം അഭിമുഖം അവസാനിച്ചപ്പോഴെക്കും ലതയോട് ആകര്‍ഷണം തോന്നിയ താരം അവരോട് വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടോന്ന് ചോദിച്ചു.

 രജനികാന്തിന്റെ പ്രണയം

തന്നെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ ആദ്യം എന്റെ മാതാപിതാക്കളോട് മകളെ നിങ്ങളുടെ കൈ പിടിച്ചേല്‍ക്കാന്‍ താല്‍പര്യമുണ്ടോന്ന് ചോദിക്കാനായിരുന്നു ലത മറുപടിയായി പറഞ്ഞത്. രജനികാന്ത് ചെയ്തതും അത് തന്നെയായിരുന്നു. അങ്ങനെയാണ് രജനികാന്തിന്റെ പ്രിയതമയായി ലത എത്തുന്നത്. ഈ വര്‍ഷത്തെ വിവാഹ വാര്‍ഷികത്തിന് ഇരുവരും വിവാഹത്തിനോട് സാമ്യമുള്ള രീതിയിലായിരുന്നു ആഘോഷിച്ചത്. അവിചാരിതമായി അന്ന് ലതയുമായി സ്‌നേഹത്തിലായ രജനികാന്ത് 39 വര്‍ഷത്തോളമായിട്ടും തുടര്‍ന്ന് പോരുകയാണ്.

Recommended Video

Rajinikanth Lauds Kannum Kannum Kollaiyadithaal Over A Phone Call | FilmiBeat Malayalam
രജനികാന്തിന്റെ പ്രണയം

ഐശ്വര്യ, സൗന്ദര്യ എന്നിങ്ങനെ രണ്ട് പെണ്‍മക്കളാണ് ഇരുവര്‍ക്കുമുള്ളത്. തമിഴ് നടന്‍ ധനുഷിനെയാണ് ഐശ്വര്യ വിവാഹം കഴിച്ചത്. ഇളയമകള്‍ സൗന്ദര്യ ആദ്യ വിവാഹം വേര്‍പ്പെടുത്തിയതിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് രണ്ടാമതും വിവാഹിതയായത്. പിതാവ് താരരാജാവ് ആണെങ്കിലും സംവിധാനത്തിലേക്ക് ആയിരുന്നു മകള്‍ തിരിഞ്ഞത്. ധനുഷിനെ നായകനാക്കി സൗന്ദര്യ സിനിമ സംവിധാനം ചെയ്തിരുന്നു. ഇപ്പോള്‍ സന്തുഷ്ടമായി കുടുംബ ജീവിതം നയിക്കുകയാണ് ഇരു താരപുത്രിമാരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X