മോഹന്‍ലാലിന് ശേഷം ഉര്‍വശി, സൂര്യയ്‌ക്കൊപ്പം അഭിനയിക്കാന്‍ മലയാളത്തില്‍ നിന്നും നായികമാര്‍!

സൂര്യ നായകനാവുന്ന കാപ്പാന്‍ എന്ന ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് മലയാള പ്രേക്ഷകര്‍. ആഗസ്റ്റ് മുപ്പതിന് ഈ ചിത്രം തിയറ്ററുകളിലേക്ക് എത്തുമ്പോള്‍ കേരളത്തിലും വമ്പന്‍ സ്വീകരണമായിരിക്കും. മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലും ചിത്രത്തില്‍ അഭിനയിക്കുന്നു എന്നതാണ് ശ്രദ്ധേയം. കാപ്പാനെ കുറിച്ച് പ്രതീക്ഷ കൂടിയത് മോഹന്‍ലാലും ചിത്രത്തിലുണ്ട് എന്നുള്ളതായിരുന്നു.

കാപ്പന് ശേഷം സൂര്യ അഭിനയിക്കുന്ന ചിത്രത്തിലും മലയാളി താരങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാവുകയാണ്. ചിത്രത്തില്‍ അപര്‍ണ ബാലമുരളി നായികയായിട്ടെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അപര്‍ണ മാത്രമല്ല മലയാളത്തില്‍ നിന്നും മറ്റൊരു നടി കൂടി സൂര്യയ്‌ക്കൊപ്പം അഭിനയിക്കാന്‍ എത്തുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് വന്നിരിക്കുന്നത്.

 സൂര്യയ്‌ക്കൊപ്പം ഉര്‍വശിയും

സൂര്യയെ നായകനാക്കി സുധ കൊങ്ങര സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂരൈ പൊട്ര്. അടുത്തിടെ ഷൂട്ടിംഗ് ആരംഭിച്ച സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഈ ലൊക്കേഷനില്‍ നിന്നും പുറത്ത് വരുന്ന ചിത്രങ്ങള്‍ കേരളത്തിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. അപര്‍ണ ബാലമുരളി സൂര്യയുടെ നായികയായിട്ടെത്തുന്നു എന്ന പ്രത്യേകതയായിരുന്നു ആദ്യം ശ്രദ്ധിക്കപ്പെട്ടത്. ഷൂട്ടിംഗ് പുരോമഗിച്ച് കൊണ്ടിരിക്കുന്നതിനിടെ സിനിമയിലെ താരങ്ങളെ കുറിച്ചും അല്ലാത്തതുമായ വിവരങ്ങള്‍ വന്ന് കൊണ്ടിരിക്കുകയാണ്.

സൂര്യയ്‌ക്കൊപ്പം ഉര്‍വശിയും

മലയാളത്തിന്റെ പ്രിയനടി ഉര്‍വശിയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നുള്ളതാണ് ഏറ്റവും പുതിയ വിശേഷം. ഉര്‍വശിയുടെ കഥാപാത്രത്തെ കുറിച്ചൊന്നും കൂടുതല്‍ വിവരങ്ങളില്ലെങ്കിലും ശക്തമായൊരു കഥാപാത്രമായിരിക്കുമിതെന്നാണ് സൂചന. ഇന്ത്യന്‍ ആര്‍മി ക്യാപ്റ്റനും വ്യവസായിയുമായ ജി ആര്‍ ഗോപിനാഥിന്റെ ജീവിതം പറയുന്ന ബയോഗ്രാഫിക്കല്‍ സിനിമയാണിത്. മോഹന്‍ബാബു, കരുണാസ്, ജാക്കി ഷെറഫ്, പരേഷ് റാവല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

 സൂര്യയ്‌ക്കൊപ്പം ഉര്‍വശിയും

മാധവനെ നായകനാക്കി ഇരുതി സുട്ര് എന്ന ചിത്രമൊരുക്കി ഹിറ്റാക്കിയ സംവിധായികയാണ് സുധ കൊങ്ങര. അതിന് ശേഷം തെലുങ്കിലേലക്കും ഈ ചിത്രം റീമേക്ക് ചെയ്തിരുന്നു. ഇരുതി സുട്രിന് ശേഷം സുധ സംവിധാനം ചെയ്യുന്ന സിനിമയാണിത്. സൂര്യയുടെ 38-ാം ചിത്രമെന്ന പേരില്‍ എത്തുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും സുധ കൊങ്ങരയാണ്. ഫഹദ് ഫാസിലിന്റെ അകം എന്ന ചിത്രത്തിന്റെ സംവിധായിക ശാലിനി ഉഷ നായരും ചേര്‍ന്നാണ് കഥ ഒരുക്കിയിരിക്കുന്നത്.

സൂര്യയ്‌ക്കൊപ്പം ഉര്‍വശിയും

ഏപ്രില്‍ മാസം ചിത്രീകരണം ആരംഭിച്ച ചിത്രം സൂര്യയുടെ നിര്‍മാണ കമ്പനി 2 ഡി എന്റര്‍ടെയിന്‍മെന്റുസും രാജശേഖര്‍ കര്‍പ്പൂര സുന്ദര പാണ്ഡ്യനും ഗുണിത് മോംഗയുടെ സിഖ്യ എന്റര്‍ടെയിന്‍മെന്റസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എഡിറ്റിങ് സതീഷ് സൂര്യ, പ്രൊഡക്ഷന്‍ ഡിസൈന്‍ ജാക്കി, വസ്ത്രാലങ്കാരം പൂര്‍ണിമ രാമസ്വാമി എന്നിവര്‍ നിര്‍വഹിക്കുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കി അതിവേഗം തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

 സൂര്യയ്‌ക്കൊപ്പം ഉര്‍വശിയും

കെവി ആനന്ദ് സംവിധാനം ചെയ്യുന്ന കാപ്പാന്‍ ആണ് സൂര്യയുടേതായി ഉടന്‍ വരാനിരിക്കുന്ന ചിത്രം. ആഗസ്റ്റ് മുപ്പതിന് തിയറ്ററുകളിലേക്ക് എത്തുന്ന സിനിമയുടെ റിലീസിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരിക്കുകയാണ്. മോഹന്‍ലാല്‍ ചന്ദ്രകാന്ത് വര്‍മ്മ എന്ന പ്രധാനമന്ത്രിയുടെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ തെന്നിന്ത്യയില്‍ നിന്ന് തന്നെ വമ്പന്‍ താരങ്ങളാണ് അണിനിരക്കുന്നത്. ഇതുവരെ ലഭിച്ച വിവരങ്ങളില്‍ നിന്നും സൂര്യ, മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടി കേരളവും ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X