ഉര്‍വശി കാരണം സംവിധായകര്‍ പ്രതിസന്ധിയിലായി, കമല്‍ഹാസന്‍റെ വാക്കുകള്‍ മാറി ചിന്തിപ്പിച്ചുവെന്ന് താരം
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ സ്വന്തം താരമായി മാറിയിരിക്കുകയാണ് ഉര്‍വശി. മലയാളത്തില്‍ മാത്രമല്ല തമിഴകത്തുനിന്നും ഗംഭീര കൈയ്യടി നേടി മുന്നേറുകയാണ് താരം. സുധ കൊങ്ങര സംവിധാനം ചെയ്ത സുരറൈ പോട്രുവില്‍ പ്രധാന വേഷത്തില്‍ ഉര്‍വശിയും അഭിനയിച്ചിരുന്നു. തമിഴിലും തെലുങ്കിലുമൊക്കെ വളരെ മുന്‍പേ തന്നെ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു ഉര്‍വശി. സൂര്യയ്‌ക്കൊപ്പമുള്ള വരവിന് മികച്ച കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഒരുകാലത്ത് തിരക്കുള്ള നായികയായി നിറഞ്ഞുനിന്ന താരം ഇടവേള അവസാനിപ്പിച്ച് സിനിമയിലേക്ക് തിരിച്ചെത്തുകയായിരുന്നു. രണ്ടാം വരവില്‍ അമ്മ വേഷങ്ങളിലും തിളങ്ങിയിരുന്നു താരം. തമാശ രംഗങ്ങളിലും വൈകാരിക മുഹൂര്‍ത്തങ്ങളിലും ഒരുപോലെ ശോഭിക്കുന്ന നായിക കൂടിയാണ് ഉര്‍വശി. സുരറൈ പോട്രുവിലെ അഭിനയം അസാധ്യമായികുന്നുവെന്നാണ് ആരാധകരെല്ലാം ഒരുപോലെ പറയുന്നത്.

ഉര്‍വശിക്കും കരിയര്‍ ബ്രേക്ക്
സൂര്യയ്ക്കും അപര്‍ണ്ണ ബാലമുരളിക്കും മാത്രമല്ല ഉര്‍വശിയുടെ കരിയറിലേയും പ്രധാന ചിത്രങ്ങളിലൊന്നായി സുരറൈ പോട്രു മാറിക്കഴിഞ്ഞുവെന്നാണ് ആരാധകര്‍ പറയുന്നത്. പ്രായമൊന്നും താരത്തിന്റെ അഭിനയത്തിന് ഒരു തടസമേയല്ലെന്നും അവര്‍ പറയുന്നു. ഒടിടിയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയ ചിത്രം ഗംഭീര അഭിപ്രായമാണ് നേടിയിട്ടുള്ളത്. സിനിമാലോകവും പ്രേക്ഷകരും ഈ ചിത്രത്തെ ഒരുപോലെ അഭിനന്ദിച്ച് എത്തിക്കൊണ്ടിരിക്കുകയാണ്. പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ് താരത്തിന്റെ അഭിനയമെന്നാണ് ആരാധകരുടെ വിലയിരുത്തലുകള്‍.

കമല്‍ഹാസനെക്കുറിച്ച്
താന്‍ സിനിമയില്‍ തിളങ്ങിയതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് ഉര്‍വശി ഇപ്പോള്‍. ഹാസ്യ വേഷങ്ങളും സ്വഭാവിക കഥാപാത്രങ്ങളും താരത്തിന് ഒരുപോലെ വഴങ്ങും. തന്‍റെ കരിയറിന് കമല്‍ഹാസന്‍ വലിയ പ്രചോദനമേകിയിരുന്നുവെന്ന് ഉര്‍വശി പറയുന്നു. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു നടി വിശേഷങ്ങള്‍ പങ്കുവെച്ചത്.

അന്നത്തെ നിബന്ധന
തുടക്കത്തില്‍ താന്‍ മുന്നോട്ട് വെച്ച നിബന്ധനകള്‍ വലിയ പ്രശ്നമായിരുന്നു. ഗ്ലാമര്‍ വേഷങ്ങളിലോ, ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങളിലോ അഭിനയിക്കില്ലെന്നായിരുന്നു തുടക്കകാലത്ത് ഉര്‍വശി പറഞ്ഞത്. ഈ നിലപാട് അക്കാലത്ത് തമിഴ് സിനിമയില്‍ പ്രതിസന്ധിയായി മാറിയിരുന്നുവെന്നും ഉര്‍വശി പറയുന്നു. മലയാള സിനിമയില്‍ ഇത് വലിയ വിഷയമായിരുന്നില്ല. തമിഴിലായിരുന്നു പ്രശ്നം.
Recommended Video

കമല്‍ഹാസന്‍റെ വാക്കുകള്‍
തമിഴില്‍ ഇത്തരം സീനുകള്‍ ഒഴിവാക്കിയിട്ട് എങ്ങനെ ഒരു നായികാ കഥാപാത്രം ചെയ്യുമെന്ന ചോദ്യം വന്നു. പിന്നീട് മൈക്കിള്‍ മദന കാമരാജന്‍ എന്ന സിനിമയിലൂടെ കമല്‍ സാര്‍ ഒരു ട്രെന്‍ഡ് തുടങ്ങി. നല്ല ഹ്യൂമര്‍ ചെയ്യേണ്ട നിഷ്‌കളങ്കമായ കഥാപാത്രങ്ങളായിരുന്നു അതിലെ രണ്ടു കഥാപാത്രങ്ങളും. നീ നന്നായി അഭിനയിക്കുന്ന നടിയാണ്. നല്ല കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുക, ഹ്യൂമര്‍ ചെയ്യുന്നതിന് നടിമാര്‍ പ്രത്യേകിച്ച് നായിക നടിമാര്‍ കുറവാണ്' എന്നും അദ്ദേഹം പറഞ്ഞു തന്നുവെന്നും ഉര്‍വശി പറയുന്നു.


Click it and Unblock the Notifications











