മകന്റെ മരണത്തിന് ശേഷമാണ് അവർക്കിടയിൽ പ്രശ്നം വന്നത്; പ്രഭുദേവയുടെ തകർന്ന ബന്ധങ്ങൾ; മാധ്യമപ്രവർത്തകൻ

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരു കാലത്ത് കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു പ്രഭുദേവ-നയൻതാര പ്രണയവും വേർപിരിയലും. നയൻതാരയെ ഇന്നത്തെ താരമായി വളർത്തിയതിന് പിന്നിലെ പ്രധാന കാരണം ഈ വിഷയമാണെന്നും അഭിപ്രായമുണ്ട്. ഒരുപക്ഷെ ഈ ബന്ധം വിജയിച്ചിരുന്നെങ്കിൽ നടി സിനിമാ രം​ഗം വിട്ട് കുടുംബിനിയായി മാത്രം മാറിയേനെ. സിനിമാ ലോകം വിട്ട് പ്രഭുദേവയ്ക്കൊപ്പം കുടുംബ ജീവിതം തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു നയൻതാര.

എന്നാൽ ലിവിം​ഗ് ടു​ഗെദറിൽ കഴിയുന്നതിനിടെ ഇവർക്കിടയിൽ അസ്വാരസ്യം വന്നു. രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞു. നയൻതാരയെ അപ്പാടെ തകർത്ത സംഭവമായിരുന്നു ഇത്. മുൻ കാമുകനായ ചിമ്പുവിനോട് വീണ്ടും സൗഹൃദത്തിലാവാൻ നയൻതാര തയ്യാറായി. എന്നാൽ പ്രഭുദേവയുമായി പിന്നീടൊരു ബന്ധവും നയൻതാര വെച്ചില്ല.

Nayanthara

പ്രഭുദേവയുമായുള്ള ബന്ധത്തിന്റെ പേരിൽ നയൻതാര നേരിട്ട പ്രശ്നങ്ങൾ ചെറുതല്ല. നയൻതാരയ്ക്കെതിരെ പ്രഭുദേവയുടെ അന്നത്തെ ഭാര്യ റംലത്ത് രം​ഗത്ത് വന്നതോടെയാണ് പ്രശ്നങ്ങൾ വഷളായത്. പ്രഭുദേവ നയൻതാരയെ വിവാഹം കഴിച്ചാൽ നിരാഹാരമിരിക്കുമെന്ന് റംലത്ത് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തമിഴകത്തെ സ്ത്രീ സംഘടനകൾ വരെ നയൻതാരയ്ക്കെതിരെ രം​ഗത്ത് വന്നു.

നടിയുടെ കോലം കത്തിക്കുന്ന സാഹചര്യവും ഉണ്ടായി. പൊതു സമൂഹത്തിന് മുന്നിൽ പ്രതിച്ഛായ മോശമായിട്ടും നയൻതാര ഈ ബന്ധത്തിൽ ഉറച്ചു നിന്നിരുന്നു. എന്നാൽ പിന്നീട് ഇവർ പിരിയുകയാണുണ്ടായത്. എന്താണിതിന് കാരണമെന്ന് ഇപ്പോഴും വ്യക്തമല്ല. നയൻതാരയോ പ്രഭുദേവയോ ഇതേക്കുറിച്ച് എവിടെയും സംസാരിച്ചിട്ടുമില്ല.

പ്രഭുദേവയും ആദ്യ ഭാര്യ റംലത്തും തമ്മിലുണ്ടായ അസ്വാരസ്യത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് തമിഴ് സിനിമാ രം​ഗത്തെ മാധ്യമ പ്രവർത്തകൻ ചെയ്യാറ് ബാലു. ആ​ഗയം തമിഴ് ചാനലിനോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം. റംലത്ത് മുസ്ലിം മതസ്ഥയാണ്. പ്രഭുദേവയുടെ കുടുംബത്തിന് ഈ ബന്ധത്തോട് എതിർപ്പുണ്ടായിരുന്നു. എന്നാൽ അദ്ദേഹം റംലത്തിനെ ഭാര്യയാക്കി. മൂന്ന് മക്കളിൽ ഒരു മകൻ മരിച്ച ശേഷമാണ് പ്രഭുദേവയും ആദ്യ ഭാര്യയും തമ്മിൽ പ്രശ്നങ്ങളുണ്ടായതെന്ന് ഇദ്ദേഹം പറയുന്നു.

Nayanthara, Prabhu Deva

ഇതിനിടെ ഒരു നടിയുമായി ചേർത്ത് പ്രഭുദേവയുടെ പേരിൽ ​ഗോസിപ്പ് വന്നു. പിന്നീട് റംലത്തുമായി വേർപിരിഞ്ഞു. വിവാഹ മോചനത്തിൽ സെറ്റിൽമെന്റ് നടന്നു. തന്നേക്കാൾ നന്നായി സംരക്ഷിക്കുമെന്നതിനാൽ കുട്ടികൾ അച്ഛനോടൊപ്പം തന്നെ നിൽക്കട്ടെയെന്ന് റംലത്ത് പറഞ്ഞു കുട്ടികൾ അമ്മയെയും പോയി കാണണമെന്ന് ധാരണയായി. പ്രഭുദേവയുടെ കരിയറിനെ ഈ സമയത്താണ് പ്രശ്നങ്ങൾ ബാധിച്ചത്.

നയൻതാരയായിരുന്നു പ്രഭുദേവയുടെ കാമുകി. കൈയിൽ പച്ച കുത്തുന്ന തലത്തിലേക്ക് പ്രണയം വളർന്നു. എന്നാൽ അവിടെയും പ്രശ്നങ്ങളായി. ഇതിനിടെ സിനിമകൾ പരാജയപ്പെട്ടു. തുടർന്നാണ് പ്രഭുദേവ ഹിന്ദിയിലേക്ക് ശ്രദ്ധ കൊടുത്തെന്നും ചെയ്യാറ് ബാലു പറഞ്ഞു.

ആദ്യ ഭാര്യയുമായി 2011 ലാണ് പ്രഭുദേവ വേർപിരിയുന്നത്. 2012 ൽ നയൻതാരയുമായുള്ള ബന്ധവും പിരിഞ്ഞു. ഫിസിയോ തെറാപിസ്റ്റായ ഹിമാനി സിം​ഗാണ് പ്രഭുദേവയുടെ ഇപ്പോഴത്തെ ഭാര്യ. 2020 ലാണ് പ്രഭുദേവയുടെ രണ്ടാം വിവാഹ വാർത്ത പുറത്ത് വന്നത്. രഹസ്യമായാണ് ഇവരുടെ വിവാഹം നടന്നത്. അഭ്യൂഹങ്ങൾ പരന്ന സാഹചര്യത്തിൽ പ്രഭുദേവയുടെ സഹോദരൻ വിവാഹം നടന്നെന്ന കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.

പേശീ വേദന വന്നപ്പോൾ വേദന വന്നപ്പോൾ പ്രഭുദേവ ചികിത്സ തേടിയത് ഹിമാനിക്കടുത്തായിരുന്നു. ഈ പരിചയമാണ് പിന്നീട് പ്രണയമാവുന്നത്. സ്വകാര്യ കാര്യങ്ങളെക്കുറിച്ച് പ്രഭുദേവ എവിടെയും സംസാരിക്കാറില്ല. പഴയതെല്ലാം മറന്ന് ഹിമാനിക്കൊപ്പം ജീവിക്കുകയാണ് പ്രഭുദേവ. നയൻതാരയും മറുവശത്ത് കുടുംബ ജീവിതത്തിലേക്ക് കടന്നു. സംവിധായകൻ വിഘ്നേശ് ശിവനാണ് നടിയുടെ ഭർത്താവ്.

Read more about: prabhu deva
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X