ചിമ്പുവിന്റെ 'വാലു' ഇനിയും നീളുമോ?
വിജയ് ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന വാലുവിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ചിമ്പു നായകനായി എത്തുന്ന വാലു ഈ വര്‍ഷം ആദ്യം റിലീസ് ചെയ്യണ്ടതായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടിവിലാണ് ട്രെയ്‌ലറെങ്കിലും പുറത്തിറങ്ങുന്നത്. എസ് എസ് ചക്രവര്‍ത്തി നിര്‍മ്മിക്കുന്ന വാലു റിലീസിങിനായി ഒരുങ്ങുന്നു എന്ന വാര്‍ത്ത പലതവണ പ്രചരിച്ചിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ ചിത്രത്തിന്റെ റിലീസിങ് നീണ്ടുപോയി.
ഇത്തരത്തില്‍ ചിമ്പുവിന്റെ രണ്ട് ചിത്രങ്ങളാണ് റിലീസിങിനായി കാത്തിരിക്കുന്നത്. പാണ്ഡിരാജ് സംവിധാനം ചെയ്ത് നയന്‍താര നായികയായി എത്തുന്ന ഇത് നമ്മ ആള്, നെല്‍സണ്‍ സംവിധാനം ചെയ്ത് ഹന്‍സിക നായികയായി എത്തുന്ന വേട്ടൈ മന്നന്‍ എന്നിവയാണ് ആ ചിത്രങ്ങള്‍.

കുറച്ച് നാളുകള്‍ക്ക് മുമ്പ് സന്താനത്തിന്റെ പുതിയ ചിത്രമായ ഇനിമയ് ഇപ്പടിത്താന്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങ്ങിന് വന്ന സമയത്ത് ചിമ്പു വികാരഭരിതനായി ഇങ്ങനെ പറയുകയുണ്ടായി; കഴിഞ്ഞ രണ്ട് വര്‍ഷമായി തന്റെ ഒരു ചിത്രം പോലും റിലീസ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലന്നും ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമകള്‍ റിലീസ് ചെയ്യാന്‍ കഴിയാതെയിരിക്കുകെയുമാണെന്ന് പറഞ്ഞതിന് പിന്നാലെയാണ് വാലുവിന്റെ ട്രെയിലര്‍ പുറത്തിറങ്ങുന്നത്.
ഹന്‍സിക നായികയായി ഈ എത്തുന്ന ചിത്രത്തില്‍ സന്താനം ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിമ്പു ഹന്‍സിക പ്രണയത്തിന്റെ ബ്രേക്കപ്പിനു ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രങ്ങളാണ് വേട്ടൈ മന്നനും വാലു എന്ന ചിത്രവും. അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങള്‍ കൂടിയാണിത്.


Click it and Unblock the Notifications











