നാൽപ്പത്തിയൊന്നിലും അവിവാഹിത... കൂടെ രാഷ്ട്രീയവും, കുറഞ്ഞ കാലയളവിൽ സിനിമയിൽ നിന്നും രമ്യ സമ്പാദിച്ചത് കോടികൾ!

തമിഴിലും കന്നഡയിലും ഒരു കാലത്ത് ശോഭിച്ച് നിന്ന നടിയാണ് നടി രമ്യ. സിനിമ നടി എന്നതിലുപരി മുന്‍ ലോക്‌സഭ അംഗവുമാണ് ദിവ്യ സ്പന്ദന എന്ന് പേര് മാറ്റിയ രമ്യ. രമ്യയുടെ മുഖം മലയാളി പ്രേക്ഷകർ ഓർമിക്കുന്നത് സൂര്യയുടെ എക്കാലത്തെയും ഹിറ്റ് ചിത്രം വാരണമായിരത്തിലെ പ്രകടനത്തിലൂടെയും ആ സിനിമയിലെ പാട്ടിലൂടെയുമാണ്. സൂര്യയുടെ ഭാര്യ വേഷത്തിൽ എത്തിയ രമ്യ നായിക സമീറ റെഡ്ഡിയേയും പ്രകടനത്തിലൂടെ കടത്തിവെട്ടി.

അഭി എന്ന കന്നഡ ചിത്രത്തിലൂടെയാണ് രമ്യയുടെ അരങ്ങേറ്റം. തുടർന്ന് സിമ്പുവിനൊപ്പം കുത്ത് എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു. ഇതോെട തെന്നിന്ത്യയിൽ അറിയപ്പെടുന്ന നടിയായി രമ്യ മാറി. സിമ്പുവിനൊപ്പമുള്ള കുത്ത് സിനിമയുടെ റിലീസിന് ശേഷം ആരാധകർ കുത്ത് രമ്യയെന്ന് താരത്തെ വിളിക്കാൻ തുടങ്ങി.

Divya Spandana

ആ ചിത്രത്തിലൂടെയാണ് രമ്യ ജനങ്ങൾക്കിടയിൽ ഹിറ്റായത്. ഇതിന് പിന്നാലെയാണ് സുന്ദർ സിയുടെ ഗിരിയിൽ നായികയായി രമ്യ എത്തിയത്. ശേഷം ധനുഷ് സിനിമ പൊള്ളാതവനിൽ രമ്യ നായികയായി. വെട്രിമാരൻ സംവിധാനം ചെയ്ത ഈ സിനിമ രമ്യയുടെ അഭിനയ ജീവിതത്തിൽ രമ്യയ്ക്ക് ലഭിച്ച ജാക്ക്പോട്ട് അവസരം ആയിരുന്നു.

പൊള്ളാതവനിൽ അഭിനയിച്ച ശേഷമാണ് രമ്യ എന്ന പേര് താരം ദിവ്യ സ്പന്ദന എന്നാക്കി മാറ്റിയത്. ചിത്രം ബ്ലോക്ക്ബസ്റ്റർ ഹിറ്റായതിന് ശേഷം ഗൗതം മേനോൻ സംവിധാനം ചെയ്ത വാരണമായിരത്തിൽ നടൻ സൂര്യയ്‌ക്കൊപ്പം രമ്യ അഭിനയിച്ചു. തമിഴിൽ താരം ചെയ്ത സിനിമകൾ ഹിറ്റായിക്കൊണ്ടിരുന്ന സമയത്താണ് രമ്യ പെട്ടെന്ന് രാഷ്ട്രീയത്തിലേക്ക് ചാടിയത്.

2012ൽ കോൺഗ്രസിൽ ചേർന്ന രമ്യ കർണാടകയിലെ മാണ്ഡ്യ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. 2014ൽ ഇതേ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2018 വരെ കോൺഗ്രസിൽ സേവനമനുഷ്ഠിച്ച താരം പാർട്ടിയിലെ ചേരിപ്പോരിനെ തുടർന്ന് പാർട്ടി വിട്ടു. അതിനുശേഷം ഒരു പാർട്ടിയിലും ചേരാതെ സിനിമയിൽ മാത്രം അഭിനയിക്കുകയാണ് താരം.

അടുത്തിടെ രമ്യ വിദേശത്തേക്ക് പോയിരുന്നു. ആ സമയത്ത് താരം ഹൃദയാഘാതം മൂലം മരിച്ചതെന്ന വാർത്ത പരന്നിരുന്നു. താൻ സുഖമായിരിക്കുന്നുവെന്ന് പറഞ്ഞ് ഫോട്ടോ താരം പോസ്റ്റ് ചെയ്തതോടെയാണ് മരണവാർത്ത വ്യാജമാണെന്ന് ആളുകൾ തിരിച്ചറിഞ്ഞത്.

Divya Spandana

മരണവാർത്ത വൈറലായപ്പോൾ താരം ജനീവയിലായിരുന്നു. വാര്‍ത്ത കേട്ട് നിരന്തരം ആളുകള്‍ വിളിക്കാന്‍ തുടങ്ങി. അതിന് ശേഷം വാര്‍ത്ത വ്യാജമാണെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കന്മാരും മാധ്യമപ്രവര്‍ത്തകയായ ധന്യ രാജേന്ദ്രനും രംഗത്തെത്തി. 'വാര്‍ത്ത കേട്ട ഞെട്ടലിലാണ് ദിവ്യയുടെ ഫോണിലേക്ക് വിളിച്ചത്. ആദ്യത്തെ ഒന്ന് രണ്ട് കോളുകള്‍ ദിവ്യ അറ്റന്റ് ചെയ്യാതായതോടെ സ്വാഭാവികമായും എനിക്ക് ടെന്‍ഷനായി.'

'തുടരെ വിളിച്ചുകൊണ്ടിരുന്നപ്പോള്‍ ഫോണ്‍ എടുത്തു. ഹൊ നീ ജീവിച്ചിരിക്കുന്നതില്‍ സന്തോഷം എന്ന് ഞാന്‍ പറഞ്ഞപ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജ വാര്‍ത്തയെ കുറിച്ച് ദിവ്യ തന്നെ അറിയുന്നത്. അവര്‍ നല്ല ഉറക്കത്തിലായിരുന്നു', എന്നാണ് ധന്യ രാജേന്ദ്രന്‍ ട്വിറ്ററില്‍ അന്ന് എഴുതിയത്.

അവിവാഹിതയും 41 വയസുകാരിയുമായ രമ്യയ്ക്ക് കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ട്. താരത്തിന് അഞ്ച് കോടിയിലധികം ആസ്തിയുള്ളതായി പറയപ്പെടുന്നു. സിനിമയുടെ തുടക്കകാലത്ത് പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിയെങ്കിലും ഇപ്പോൾ താരം അഭിനയത്തിൽ സജീവമല്ലാത്തതിനാൽ താരത്തിന് ഇൻഡസ്ട്രിയിൽ വലിയ മാർക്കറ്റ് ഇല്ല.

വളരെ വിരളമായും സെലക്ടീവായും മാത്രമാണ് രമ്യ ഇപ്പോൾ അഭിനയിക്കുന്നത്. കന്നഡത്തിൽ ഇക്കഴിഞ്ഞ ജൂലൈയിൽ റിലീസ് ചെയ്ത ഹോസ്റ്റൽ ഹുഡുഗാരു ബേക്കഗിദ്ദാരെ എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.

More from Filmibeat

Read more about: divya spandana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X