ധനുഷിനെയും വിടാതെ വ്യാജന്മാര്‍! പുതിയ ചിത്രം വടചെന്നൈയും ഇന്റര്‍നെറ്റില്‍ ചോര്‍ന്നു!
തമിഴ് സൂപ്പര്‍താരം ധനുഷിന്റെതായി പുറത്തിറങ്ങിയ എറ്റവും പുതിയ ചിത്രമാണ് വട ചെന്നൈ. ആടുകളത്തിന് ശേഷം ധനുഷും വെട്രിമാരനും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണിത്. ആടുകളത്തിനു ശേഷം വ്യത്യസ്ഥമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് ഈ കൂട്ടുകെട്ട് പുതിയ ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിനും പോസ്റ്ററിനുമെല്ലാം തന്നെ നേരത്തെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.
ഒക്ടോബര്‍ 17ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച സ്വീകരണമായിരുന്നു എല്ലായിടത്തുനിന്നും ലഭിച്ചിരുന്നത്. ചിത്രം കണ്ട പ്രേക്ഷകരെല്ലാം തന്നെ മികച്ച അഭിപ്രായങ്ങളാണ് വട ചെന്നെെയെക്കുറിച്ച് കുറിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലും മറ്റുമായി മികച്ച പിന്തുണയാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുന്നതിനിടെ ഇന്റര്‍നെറ്റില്‍ ചോര്‍ന്നിരിക്കുകയാണ്. മികച്ച കളക്ഷന്‍ നേടി മുന്നേറുന്നതിനിടെയാണ് ചിത്രം ചോര്‍ന്നിരിക്കുന്നത്.

വടചെന്നൈ
ആടുകളത്തില്‍ നിന്നും തികച്ചും വേറിട്ടുനില്‍ക്കുന്ന ഒരു കഥാപാത്രമായാണ് വടചെന്നൈയില്‍ ധനുഷ് എത്തുന്നത്. ചിത്രത്തില്‍ ഒരു കാരംസ് കളിക്കാരന്റെ വേഷത്തിലാണ് ധനുഷ് എത്തുന്നത്. ദേശീയ കാരംസ് കളിക്കാരനായാണ് ചിത്രത്തില്‍ ധനുഷ് എത്തുന്നത്. കരിയറില്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ ചെയ്തിട്ടുളള ധനുഷ് ഇത്തവണയും വ്യത്യസ്തമായൊരു കഥാപാത്രമായാണ് എത്തുന്നത്. ആടുകളം പോലെ അഭിനയപ്രധാന്യമുളള ഒരു കഥാപാത്രമാണ് വടചെന്നൈയിലും ധനുഷിനുളളത്. നടന്റെ മികച്ചൊരു പ്രകടനമാണ് വടചെന്നൈയിലുളളതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം
ധനുഷിനൊപ്പം വമ്പന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സമുദ്രക്കനിയും ചിത്രത്തില്‍ ഒരു പ്രാധാന്യമുളള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ ഗുണ എന്ന കഥാപാത്രമായാണ് നടന്‍ എത്തുന്നത്. ഐശ്വര്യയ്‌ക്കൊപ്പം ആന്‍ഡ്രിയാ ജെര്‍മിയാഹും ധനുഷിന്റെ നായികാ വേഷത്തില്‍ എത്തുന്നുണ്ട്. ഇവര്‍ക്കൊപ്പം അമീര്‍,ഡാനിയേല്‍ ബാലാജി, കിഷോര്‍,കരുണാസ്,സുബ്രമണ്യന്‍ ശിവ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്

ധനുഷിന്റെ മാസും ക്ലാസും ചേര്‍ന്ന പ്രകടനം
ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ടീസറിനും മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ടീസറില്‍ ഉള്‍പ്പെടുത്തിയിരുന്നത്
ധനുഷിന്റെ അന്‍പ് എന്ന കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള ഫസ്റ്റ്ലുക്കിനും മികച്ച സ്വീകരണം ലഭിച്ചിരുന്നു. ധനുഷിന്റെ മാസും ക്ലാസും ചേര്‍ന്ന പ്രകടനം പ്രതീക്ഷിച്ച ആരാധകര്‍ക്ക് ഒരു വിരുന്ന് തന്നെയാണ് വടചെന്നെെയെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

ഇന്റര്‍നെറ്റില്‍ ചോര്‍ന്നു
റിലീസ് ചെയ്ത ആദ്യ ദിനം തന്നെ സിനിമകള്‍ വരുന്ന ഒരു പ്രമുഖ വെബ്‌സൈറ്റിലാണ് വടചെന്നൈയും വന്നിരിക്കുന്നത്. ചിത്രം തിയ്യേറ്ററുകളിലെത്തി മണിക്കൂറുകള്‍ക്കകം ആയിരുന്നു ഇവര്‍ സിനിമ മുഴുവനായും ചോര്‍ത്തിയിരുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സിനിമ ഈ സൈറ്റില്‍ നിന്നും നീക്കം ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് അറിയുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ സൈറ്റ് ഇല്ലാതാക്കാനും പൈറസി തടയുവാനും സിനിമാ പ്രവര്‍ത്തകര്‍ ശ്രമിക്കുണ്ടെങ്കിലും ഒരു പരിധി വരെ മാത്രമാണ് ഇത് നടപ്പിലാക്കാന്‍ സാധിച്ചത്. സിനിമ ലീക്കായത് വടചെന്നെയുടെ ബോക്‌സ് ഓഫീസ് കളക്ഷനെയും കാര്യമായി ബാധിക്കുന്നുണ്ടെന്നാണ് അറിയുന്നത്.


Click it and Unblock the Notifications











