ആരാധകരെ നിരാശപ്പെടുത്തി ധനുഷും സംഘവും! വടചെന്നൈ 2 ഉപേക്ഷിച്ചതായി അണിയറപ്രവര്‍ത്തകര്‍! കാരണം?

തമിഴകത്തിന്റെ സ്വന്തം താരമായ ധനുഷിന് ശക്തമായ ആരാധകപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വ്യത്യസ്തമായ സിനിമകളുമായാണ് അദ്ദേഹം ഓരോ തവണയും എത്താറുള്ളത്. വെട്രിമാരനും ധനുഷും ഒരുമിച്ചെത്തിയ വടചെന്നൈയ്ക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. വടക്കന്‍ ചെന്നൈയിലെ ജനങ്ങളുടെ ജീവിതത്തെ അടിസ്ഥാനമാക്കിയായിരുന്നു ഈ സിനിമയൊരുക്കിയത്. ദേശീയതല ക്യാരംസ് കളിക്കാരന്റെ വേഷത്തിലായിരുന്നു ധനുഷ് എത്തിയത്. 2018 ല്‍ പുറത്തിറങ്ങിയ സിനിമ മികച്ച വിജയമാണ് സ്വന്തമാക്കിയത്. ധനുഷും വെട്രിമാരനും ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിച്ചത്. സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങിയേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ അന്നേ പ്രചരിച്ചിരുന്നു. അധികം വൈകാതെ തന്നെ അണിയറപ്രവര്‍ത്തകരും അതേക്കുറിച്ച് പ്രഖ്യാപിച്ചിരുന്നു.

വടചെന്നൈയെ സ്വീകരിച്ച പ്രേക്ഷകര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണ്. എന്നാല്‍ അതിനിടയിലാണ് നിരാശപ്പെടുത്തുന്ന വാര്‍ത്തയെത്തിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉപേക്ഷിച്ചുവെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നത്. സിനിമയുടെ ചിത്രീകരണം നടന്നുവരുന്നതിനിടയിലായിരുന്നു ഈ വാര്‍ത്തയെത്തിയത്. 20 ശതമാനത്തോളം ഭാഗങ്ങള്‍ ഇതിനോടകം ചിത്രീകരിച്ച് കഴിഞ്ഞിരുന്നു. സിനിമ ഉപേക്ഷിക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ചും അണിയറപ്രവര്‍ത്തകര്‍ തുറന്നുപറഞ്ഞിട്ടുണ്ട്.

dhanush

ആദ്യഭാഗം ഇറങ്ങിയതിന് പിന്നാലെയായി പ്രതിഷേധവുമായി വടക്കന്‍ ചെന്നൈയിലെ മത്സ്യത്തൊഴിലാളികള്‍ രംഗത്തെത്തിയിരുന്നു. തങ്ങളുടെ ജീവിതത്തെ മോശമായാണ് ചിത്രീകരിച്ചതെന്നായിരുന്നു അവര്‍ പറഞ്ഞത്. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം അവിടെ വെച്ച് നടത്താനാവില്ലെന്നറിഞ്ഞതിന് പിന്നാലെയായാണ് ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുന്നതിനെക്കുറിച്ച് സംവിധായകന്‍ വ്യക്തമാക്കിയത്. താരങ്ങളും തിരക്കിലായതിനാല്‍ സിനിമ ഉപേക്ഷിക്കുന്നതാണ് നല്ലതെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X