നിങ്ങൾ നിയമത്തിന്റെ വഴി സ്വീകരിക്കു!! അപ്പോൾ സത്യം പുറത്തു വരും, ചിൻമയിക്കെതിരെ വൈരമുത്തു....
തനിയ്ക്കെതിരെ ഉയർന്നു വന്ന ആരോപണം അംഗീകരിക്കാൻ വൈരമുത്തു തയ്യാറായിട്ടില്ല
മീടൂ ക്യാംപെയ്നുകൾ ഇന്ത്യൻ സിനിമയിൽ വൻ ചലനമാണ് സൃഷ്ടിച്ചിരിക്കുന്നത്. ബോളിവുഡിലേയും ഇന്ത്യൻ തെന്നിന്ത്യൻ സിനിമ ലോകത്തേയും കാണാക്കഥകളാണ് ഒരേ മീടൂവിലൂടെ പുറത്തു വരുന്നത്. ബോളിവുഡിൽ നിന്നാണ് ഏറ്റവും ഞെട്ടിപ്പിക്കുന്ന കഥകൾ പുറത്തു വരുന്നത്. നിരവധി സംവിധായകന്മാർക്കെതിരേയും സംഗീത സംവിധാന്മാർക്കെതിരേയുമാണ് മീടു വിരൽ ചൂണ്ടുന്നത്.
തെന്നിന്ത്യൻ സിനിമയെ ഒന്നടങ്കം ഞെട്ടിപ്പിച്ചത് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെയുളള ഗായിക ചിൻമയിയുടെ വെളിപ്പെടുത്തലാണ്. വൈരമുത്തിവിൽ നിന്ന് നേരിടേണ്ടിവന്ന ഹീനമായ അനുഭവമാണ് ഗായിക പങ്കുവെച്ചത്. ചിൻമയുടെ വെളിപ്പെടുത്തൽ തമിഴ് സിനിമയെ ഒന്നടങ്കം പിടിച്ചുലച്ചിട്ടുണ്ട്. എന്നാൽ തനിയ്ക്കെതിരെ ഉയർന്നു വന്ന ആരോപണം അംഗീകരിക്കാൻ വൈരമുത്തു തയ്യാറായിട്ടില്ല. ഇപ്പോഴിത ചിന്മയിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് വൈരമുത്തു.

നിയമനടപടിയ്ക്ക്
തനിയ്ക്കെതിരെയുളള ചിൻമയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് വൈരമുത്തു നേരത്തെ ആരോപിച്ചിരുന്നു. ഇപ്പോഴിത ചിൻമയ്ക്ക് നേരെ വെല്ലുവിളി ഉയർത്തിയിരിക്കുകയാണ്. തനിയ്ക്കെതിരെ ആരോപണം ഉന്നയിക്കുന്നവർ പോലീസിൽ പരാതി നൽകു എന്നാണ് ഇദ്ദേഹം പറയുന്നത്. പോലീസിൽ പരാതി നൽകിയാൽ അവർ ഉന്നയിക്കുന്ന ആരോപണങ്ങൾ അസത്യമാണെന്ന് കോടതിയിൽ തെളിയുമെന്നും ഇദ്ദേഹം പറഞ്ഞു. ഇതു കൊണ്ടാണ് ആരോപണം ഉന്നയിക്കുന്നവർ നിയമത്തിന്റെ വഴി തേടണമെന്ന് പറയുന്നതെന്നും വൈരമുത്ത് വ്യക്തമാക്കിയിട്ടുണ്ട്.

അപമാനിക്കപ്പെടുന്നു
കഴിഞ്ഞ കുറച്ചു നാളുകളിൽ ഇത്തരത്തിലുളള ആരോപണങ്ങൾ ഉന്നയിച്ച് പൊതുജനത്തിന്റെ മുന്നിൽ തന്നെ അപമാനിക്കാൻ ശ്രമിക്കുകയാണ്. അതിന്റെ ഒരു ഭാഗം തന്നെയാണ് ഇപ്പോൾ വന്ന ആരോപണമെന്നും വൈരമുത്തു പറഞ്ഞു. പ്രശസ്തരായ പലർക്കെതിരേയും ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയരുന്നുണ്ട്. സത്യത്തിനു നിരക്കാത്ത ഒന്നും താൻ ഇതുവരെ ചെയ്തിട്ടില്ലെന്നും എല്ലാം കാലം തെളിയിക്കുമെന്നും വൈരമുത്ത് ട്വിറ്ററിൽ കുറിച്ചു.

നുണയൻ
വൈരമുത്തുവിന്റെ ട്വീറ്റ് ഗായിക ചിന്മയി റീ ട്വീറ്റ് ചെയ്തിരുന്നു. നുണയൻ എന്നാണ് ചിന്മയി ട്വീറ്റിന് മറുപടി നൽകിയത്. ചിൻമയിയുടെ ട്വീറ്റ് ചർച്ച വിഷയമായിരുന്നു. വൈരമുത്തിനെതിരെ ഗുരുതര ആരോപണമാണ് ഗായിക ഉയർത്തുന്നത്. ഇയാൾക്കെതിരെ കേട്ടാൽ അറയ്ക്കുന്നതും ഞെട്ടിപ്പിക്കുന്നതുമായ വെളിപ്പെടുത്തലാണ് ഗായിക നടത്തിയത്.

ഹേട്ടലിലേയ്ക്ക് മാറി താമസിച്ചോ
സ്വിറ്റ്സർലണ്ടിൽ വെച്ചുണ്ടായ അനുഭവമാണ് ഗായിക പങ്കുവെച്ചിരിക്കുന്നത്. ഒരു പരിപാടിയുടെ ഭാഗമായിട്ടായിരുന്നു സ്വിറ്റ്സ്ർലണ്ടിൽ എത്തിയത്. പ്രോഗ്രാമിന്റെ പ്രധാന സംഘാടകനായ സുരേഷിന്റെ വീട്ടിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. പരിപാടി കഴിഞ്ഞ് ബാക്കിയുള്ളവർ മടങ്ങി പോയിയെങ്കിലും എന്നോടും അമ്മയോടും ഒരു ദിവസം കൂടി അവിടെ നിൽക്കാൻ പറയുകയായിരുന്നു. സുരേഷിന്റെ വീട്ടിൽ തമാസിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഹോട്ടലിലേയ്ക്ക് താമസം മാറാമെന്നും പറഞ്ഞിരുന്നു.

കരിയർ നശിപ്പിക്കും
കാരണം തിരക്കിയപ്പോഴാണ് ഇതിനു പിന്നിൽ വൈരമുത്തുവാണെന്ന് അറിഞ്ഞത്. വൈരമുത്തുവിന്റെ ആവശ്യപ്രകാരമാണിതെന്നും സഹകരിച്ചില്ലെങ്കിൽ കരിയറു തന്നെ നശിപ്പിക്കുമെന്നും വൈരമുത്തു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് അദ്ദേഹത്തിന്റെ സ്റ്റാഫിൽ നിന്ന് തന്നെയാണ് അറിഞ്ഞത്. എന്നാൽ വരുന്നത് വഴിയെ കാണാമെന്ന് കരുതി സ്വിറ്റ്സർ ലാണ്ടിൽ നിന്ന് അന്ന് തന്നെ തിരിച്ച് വരുകയായിരുന്നെന്നും ചിന്മയി പറയുന്നു.


Click it and Unblock the Notifications