സത്യം എന്താണെന്ന് കാലം പറയും! ചിന്മയിക്ക് മറുപടിയുമായി വൈരമുത്തു! ചിന്മയിയുടെ പ്രതികരണിങ്ങനെ!
നടി തനുശ്രീ ദത്തയ്ക്ക് പിന്നാലെ മീ ടു വെളിപ്പെടുത്തലുമായി നിരവധി പേരായിരുന്നു നേരത്തെ രംഗത്തെത്തിയിരുന്നത്. തൊഴിലിടത്തില്‍ നിന്നും അല്ലാതെയും തങ്ങള്‍ക്ക് നേരിട്ട മോശം അനുഭവങ്ങളായിരുന്നു എല്ലാവരും പങ്കുവെച്ചിരുന്നത്. ഇതിലൂടെ ഇന്ത്യയില്‍ മീടു കാംപെയ്ന്‍ വീണ്ടും തരംഗമായി മാറിയിരുന്നു. നടിമാരുടെ വെളിപ്പെടുത്തലുകളെ അനുകൂലിച്ചും പ്രതികൂലിച്ചും നേരത്തെ നിരവധി പേരായിരുന്നു രംഗത്തെത്തിയിരുന്നത്.
ഗായിക ചിന്മയിയും മീ ടു വെളിപ്പെടുത്തലുമായി നേരത്തെ രംഗത്തെത്തിയിരുന്നു. തനിക്ക് ചെറുപ്പകാലത്ത് നേരിടേണ്ടി വന്ന മോശം അനുഭവമായിരുന്നു ചിന്മയിഎല്ലാവര്‍ക്കും മുന്നിലും തുറന്നുപറഞ്ഞിരുന്നത്. ആദ്യം പേര് വെളിപ്പെടുത്താതിരുന്ന ചിന്മയി പിന്നീട് ഇത് തമിഴിലെ പ്രശസ്ത ഗാനരചയിതാവും കവിയുമായ വൈരമുത്തു ആണെന്ന് തുറന്നുപറഞ്ഞിരുന്നു. അതേസമയം നടിയുടെ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് വൈരമുത്തു. ട്വിറ്റര്‍ പേജിലൂടെ ആയിരുന്നു ചിന്മയിക്കുളള മറുപടിയുമായി വൈരമുത്തു എത്തിയിരുന്നത്.

ചിന്മയിയുടെ വെളിപ്പെടുത്തല്‍
2005ലോ 2006ലോ നടന്ന ഒരു സംഭവമായിരുന്നു അടുത്തിടെ ചിന്മയി വെളിപ്പെടുത്തിയിരുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഒരു ആല്‍ബത്തില്‍ പാടാനായി പോയപ്പോഴായിരുന്നു സംഭവം നടന്നത്. എല്ലാവരെയും പറഞ്ഞയച്ച് തന്നോടും അമ്മയോടും മാത്രമായി ഹോട്ടലില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടുവെന്ന് ചിന്മയി പറയുന്നു. വൈരമുത്തുവിനെ ഹോട്ടലില്‍ ചെന്ന് കാണാനായി സംഘാടകനാണ് വന്ന് പറഞ്ഞത്. അവരുടെ ആവശ്യം താന്‍ നിരാകരിക്കുകയും ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു,

ചിന്മയി പറഞ്ഞത്
നിങ്ങളുടെ കരിയര്‍ ഉണ്ടാവില്ല എന്ന് അവര്‍ ഭീഷണിപ്പെടുത്തിയെങ്കിലും കരിയറും വേണ്ട ഒന്നും വേണ്ട എന്നു പറഞ്ഞ് ഇന്ത്യയിലേക്ക് തിരികെ പോന്നു. ചിന്മയി പറഞ്ഞു. ഇന്ത്യയില്‍ മീടു ക്യാംപെയ്ന്‍ കത്തിനില്‍ക്കുന്ന സമയത്തായിരുന്നു ചിന്മയി വെളിപ്പെടുത്തല്‍ നടത്തിയിരുന്നത്. അന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പലരുമായും പങ്കുവെച്ചിരുന്നെങ്കിലും എല്ലാവരും തന്നെ നിശബ്ദയാക്കുകയാണ് ചെയ്തതെന്നു ചിന്മയി പറഞ്ഞിരുന്നു.

വൈരമുത്തുവിന്റെ മറുപടി
ചിന്മയിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി വൈരമുത്തു രംഗത്തെത്തിയിരുന്നു. തന്റെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു ഗായികയ്ക്കുളള മറുപടിയുമായി അദ്ദേഹം എത്തിയിരുന്നത്. അറിയപ്പെടുന്ന വ്യക്തികളെക്കുറിച്ച് കിംവദന്തികള്‍ പരത്തുന്നത് സംസ്‌കാരമായി മാറിയിട്ടുണ്ടെന്ന് വൈരമുത്തു ട്വീറ്റ് ചെയ്തു. ഈ അടുത്ത കാലത്ത് താന്‍ കൂടുതല്‍ അപമാനിതനാക്കപ്പെട്ടിട്ടുണ്ട്. ഇതും അതെ പൊലെയൊരു സംഭവമാണ്. സത്യമല്ലാത്ത കാര്യങ്ങളെ ഞാന്‍ ഗവനിക്കാറില്ല. സത്യം എന്താണെന്ന് കാലം പറയും, വൈരമുത്തു ട്വിറ്ററില്‍ കുറിച്ചു.
ട്വീറ്റ് കാണൂ
ട്വീറ്റ് കാണൂ

ചിന്മയി പറഞ്ഞത്
അതേസമയം വൈരമുത്തു ട്വീറ്റ് ചെയ്തതിനു പിന്നാലെ മറുപടി ട്വീറ്റുമായി ചിന്മയി രംഗത്തെത്തിയിരുന്നു. വൈരമുത്തുവിനെ നുണയന്‍ എന്ന് വിളിച്ചായിരുന്നു ചിന്മയി രംഗത്തെത്തിയിരുന്നത്. തന്റെ ട്വിറ്റര്‍ പേജിലാണ് വൈരമുത്തുവിന്റെ ട്വീറ്റിനൊപ്പം നുണയന്‍ എന്ന് ചിന്മയി പ്രതികരിച്ചത്.


Click it and Unblock the Notifications