»   » പുലിമുരുകനൊക്കെ എന്ത്? ഇത് ഇന്ത്യന്‍ ടാര്‍സന്‍!!! കണ്ണ് ചിമ്മാതെ കണ്ടിരിക്കും ഈ ട്രെയിലര്‍!!!

പുലിമുരുകനൊക്കെ എന്ത്? ഇത് ഇന്ത്യന്‍ ടാര്‍സന്‍!!! കണ്ണ് ചിമ്മാതെ കണ്ടിരിക്കും ഈ ട്രെയിലര്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

കാടിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ തെന്നിന്ത്യയില്‍ തരംഗമാണ്. മലയാളത്തിലിറങ്ങിയ പുലിമുരുകന്‍ 150 കോടി കളക്ഷന്‍ നേടി കേരള ബോക്‌സ് ഓഫീസില്‍ ചരിത്രം സൃഷ്ടിച്ചു. 

തമിഴിലാണ് ഇപ്പോള്‍ കാടിന്റെ പശ്ചാത്തലത്തില്‍ സിനിമകൾ ഒരുങ്ങുന്നത്. ആര്യ നായകനാകുന്ന കടമ്പന്‍ ആദ്യം തിയറ്ററിലെത്തും. പിന്നാലെ ജയം രവി നായകായി എത്തുന്ന വനമകനും. വനമകന്റെ ട്രെയിലര്‍ യൂടൂബിൽ വൈറലായിരിക്കുകയാണ്. 

ടാര്‍സന്‍ ലുക്കിലാണ് ജയം രവി ചിത്രത്തിലെത്തുന്നത്. കാട്ടില്‍ പടം വെട്ടി ജീവിക്കുന്ന യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് വനമകന്‍. കാടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം.

കാട്ടില്‍ നിന്നും ജയം രവിയുടെ കഥാപാത്രം നാട്ടിലെത്തുന്നതും തീര്‍ത്തും അപരിചിതമായ സാഹചര്യങ്ങളില്‍ സഹായത്തിനെത്തുന്ന പെണ്‍കുട്ടിയുമായുള്ള പ്രണയവും ഒക്കെ ഉള്‍പ്പെടുത്തി നാടും കാടും ബന്ധിപ്പിച്ച് ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്.

പ്രണയം മാത്രമല്ല ആക്ഷനും ചേരുന്നതാണ് ചിത്രം. കാട്ടിനുള്ളിലെ സംഘട്ടനങ്ങളും അതിസാഹസിക രംഗങ്ങളുമാണ് ചിത്രത്തിലെ ഹൈലൈറ്റ് എന്നാണ് ട്രെയിലര്‍ വ്യക്തമാക്കുന്നത്. പ്രാകാശ് രാജാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്.

അജയ് ദേവഗണിന്റെ സംവിധാനത്തില്‍ അദ്ദേഹം നായകനായി എത്തിയ ബോളിവുഡ് ചിത്രം ഷിവായിലെ നായിക സയേഷ സൈഗാളാണ് ചിത്രത്തിലെ നായിക. തെലുങ്ക് ചിത്രം അഖില്‍ ആയിരുന്നു സയേഷയുടെ ആദ്യ ചിത്രം. സയേഷയുടെ ആദ്യ തമിഴ് ചിത്രം കൂടെയാണ് വനമകന്‍.

ട്രെയിലറിന് മികച്ച പ്രതികരണമാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ട്രെയിലര്‍ ഇറിങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ഏഴര ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. പതിനാലായിരത്തോളം ആളുകള്‍ ട്രെയിലറിനോടുള്ള തങ്ങളുടെ ഇഷ്ടം രേഖപ്പെടുത്തിക്കഴിഞ്ഞു.

പ്രഭു ദേവയും തമന്നയും നായികാനായകന്മാരായി എത്തിയ ദേവി അഥവ ഡെവിള്‍ എന്ന ചിത്രത്തിന് ശേഷം എഎല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വനമകന്‍. എഎല്‍ വിജയ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ പിതാവ് എഎല്‍ അളഗപ്പാനാണ് വനമകന്‍ നിര്‍മിച്ചരിക്കുന്നത്.

ഫാന്റസി ആക്ഷന്‍ ഡ്രാമ വിഭാഗത്തിലുള്ള ചിത്രം വിദേശ രാജ്യങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. തായ്‌ലാന്‍ഡ്, കംബോഡിയ എന്നിവിടങ്ങളിലെ ഉള്‍വനത്തിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. ആദ്യമായാണ് ജയം രവി ഒരു എഎല്‍ വിജയ് ചിത്രത്തില്‍ നായകനാകുന്നത്.

അതിസാഹസിക രംഗങ്ങള്‍ നിറഞ്ഞ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് തിരു ആണ്. സ്റ്റണ്ട് സില്‍വയാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മഥന്‍ കാര്‍ക്കിയുടെ വരികള്‍ക്ക് ഹാരിസ് ജയരാജാണ് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രം ഉടന്‍ തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ട്രെയിലർ കാണാം...

English summary
Jayam Ravi's new movie Vanamakan trailer released. The trailer become trending in online.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam