വീട്ടിലെ പാത്രങ്ങള്‍ പോലും തന്നില്ല, ജീവനാംശം തന്ന് പാപ്പരായെന്ന കമല്‍ ഹാസന്റെ ആരോപണത്തിൽ മുൻഭാര്യ വാണി ഗണപതി
ഉലകനായകനെന്ന വിശേഷണം സ്വന്തമാക്കിയിട്ടുണ്ടെങ്കിലും കമല്‍ ഹാസന്‍ എന്നും വാര്‍ത്തകളില്‍ നിറയുന്നത് ഭാര്യമാരുമായിട്ടുള്ള പ്രശ്‌നത്തിന്റെ പേരിലാണ്. രണ്ട് തവണ വിവാഹിതനാവുകയും ഒരു തവണ ലിവിംഗ് റിലേഷനിലും ജീവിച്ച കമല്‍ ഇപ്പോള്‍ സിംഗിളായി ജീവിക്കുകയാണ്. നാലാമതൊരു റിലേഷനിലേക്ക് താരം കടന്നുവെന്ന തരത്തില്‍ മുന്‍പ് ചില വിവരങ്ങള്‍ പ്രചരിച്ചെങ്കിലും അതിലിനിയും വ്യക്തത വന്നിട്ടില്ല. എന്നാല്‍ മുന്‍ഭര്‍ത്താവിനെ കുറിച്ച് കമല്‍ ഹാസന്റെ ആദ്യ ഭാര്യ പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണിപ്പോള്‍.
പ്രമുഖ നര്‍ത്തകിയായ വാണി ഗണപതിയായിരുന്നു കമല്‍ ഹാസന്റെ ആദ്യ ഭാര്യ. ഇരുവരും ഒരുമിച്ച് സിനിമയില്‍ വര്‍ക്ക് ചെയ്തപ്പോഴാണ് ഇഷ്ടത്തിലാവുന്നത്. ശേഷം ഒരുമിച്ച് ജീവിക്കാനും തുടങ്ങി. എന്നാല്‍ ലിവിംഗ് റിലേഷനോട് താല്‍പര്യമില്ലെന്ന് വാണി വ്യക്തമാക്കിയതോടെ 1978 ല്‍ കമല്‍ വാണിയെ വിവാഹം കഴിച്ചു. പത്ത് വര്‍ഷത്തോളം ജീവിച്ചതിന് ശേഷമാണ് ഇരുവരും വേര്‍പിരിയുന്നത്.

വിവാഹമോചനത്തിന് ശേഷമുള്ള ചോദ്യങ്ങളില്‍ നിന്നെല്ലാം വാണി മാറി നടക്കുകയായിരുന്നു. അതൊക്കെ തികച്ചും വ്യക്തിപരമായ കാര്യമാണെന്ന് മാത്രമായിരുന്നു ചോദ്യങ്ങള്‍ക്ക് മറുപടിയായി വാണി പറഞ്ഞത്. എന്നാല്‍ മുന്‍ഭാര്യയ്‌ക്കെതിരെ ശക്തമായ ആരോപണങ്ങളാണ് കമല്‍ ഹാസന്‍ മുന്നോട്ട് വെച്ചത്. തന്നെ പാപ്പരാസിയാക്കിയ ശേഷമാണ് വാണി വീട് വിട്ട് പോയതെന്നാണ് നടന്‍ പറഞ്ഞത്. ഇതിന് മറുപടിയായിട്ടാണ് 2015 ല്‍ നടത്തിയൊരു അഭിമുഖത്തില്‍ വാണി സംസാരിച്ചത്.
'ഞങ്ങള്‍ വിവാഹമോചിതരായിട്ട് 28 വര്‍ഷമായി, വളരെ സ്വകാര്യമായ ഒരു കാര്യമായതിനാല്‍ ഞാന്‍ എപ്പോഴും പരസ്പരം ചെളി വാരി എറിയുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. പക്ഷേ ഇപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും മാറി. എന്തിനാണ് അദ്ദേഹം ഒരു ഭ്രാന്തനെപ്പോലെ പെരുമാറുന്നത്?' എന്നായിരുന്നു വാണി തിരിച്ച് ചോദിച്ചത്. മാത്രമല്ല ഞങ്ങളൊരുമിച്ച് താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ നിന്നും ഉപയോഗിച്ച ഉപകരണങ്ങള്‍ പോലും തരാന്‍ അദ്ദേഹം സമ്മതിച്ചില്ല. അങ്ങനെയുള്ള ആളില്‍ നിന്നും ഞാന്‍ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് വാണി ചോദിക്കുന്നു.

മാത്രമല്ല ഭാര്യയ്ക്ക് ജീവനാംശം കൊടുത്തതോടെ താന്‍ പാപ്പരായി പോയെന്ന ആരോപണം കേട്ട് ഞെട്ടി പോയെന്നാണ് വാണി പറയുന്നത്. ലോകത്തിലുള്ള ഏത് കോടതിയിലാണ് ഒരാളെ ഒന്നുമില്ലാത്തവനാക്കുന്ന രീതിയില്‍ ജീവനാംശം അനുവദിക്കുക? അത് കേട്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി. ഞാന്‍ ആ ജീവിതത്തില്‍ നിന്നും പിന്മാറിയപ്പോള്‍ അദ്ദേഹത്തിന്റെ അഹങ്കാരത്തിന് മുറിവേറ്റിട്ടുണ്ടാവും. പക്ഷേ അതിന് ശേഷം ഒരുപാട് സംഭവങ്ങള്‍ നടന്നിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയെന്ന് പറഞ്ഞ് അദ്ദേഹത്തിന് വേണമെങ്കില്‍ അവയൊക്കെ അവഗണിക്കാമായിരുന്നു.
ഇഷ്ടമില്ലാത്ത ചോദ്യങ്ങള്‍ക്കൊന്നും അദ്ദേഹം ഉത്തരം പറയില്ല. ഒരു പ്രതിസന്ധിയില്‍ നിന്നും എങ്ങനെ രക്ഷപ്പെടണമെന്നും അദ്ദേഹത്തിന് നന്നായി അറിയാം. മാത്രമല്ല കൃത്രിമമായി പുഞ്ചിരി മുഖത്ത് വരുത്താനും അദ്ദേഹം മിടുക്കനാണെന്നും വാണി പറയുന്നു.
വാണി ഗണപതി ഭാര്യയായിരിക്കേ കമൽ ഹാസൻ നടി സരികയുമായി അടുപ്പത്തിലായി. ഈ ബന്ധത്തെ കുറിച്ച് അറിഞ്ഞതോട് കൂടിയാണ് വാണി വിവാഹബന്ധം നിയമപരമായി അവസാനിപ്പിക്കാൻ തീരുമാനിച്ചത്. വണി ബന്ധം ഒഴിവാകുന്നതിന് ഏറെ വർഷം മുൻപ് കമൽ സരികയുടെ കൂടെ ജീവിതം ആരംഭിച്ചു. മകൾ ശ്രുതി ഹാസൻ ജനിച്ച ശേഷമായിരുന്നു അവരുടെ വിവാഹം. എന്നാൽ അതും വൈകാതെ പിരിഞ്ഞു. ശേഷം നടി ഗൌതമിയുമായി കമൽ ലിവിംഗ് ടുഗദറായി ജീവിച്ചെങ്കിലും വളരെ മോശമായ സാഹചര്യത്തിലാണ് അവരുമായിട്ടും പിരിഞ്ഞത്.


Click it and Unblock the Notifications











