പ്രണയിക്കുന്നില്ലെങ്കിൽ എന്റെ പേരെന്തിന് കയ്യില്‍ പച്ചകുത്തി, നൃത്ത സംവിധായകനെതിരെ നടി
നൃത്ത സംവിധായകൻ റോബോർട്ടിനെതിരെ നടി വനിത വിജയ കുമാർ. ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്തു പോയതിനു ശേഷം തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വനിത റോബോർട്ടിനെതിരെ ആഞ്ഞടിച്ചത്. തന്നെ വനിത ചതിക്കുകയായിരുന്നു എന്നുള്ള നൃത്ത സംവിധായകന് ആരോപണത്തിനാണ് വനിതയുടെ മറുപടി.

വനിതയുമായുള്ള പ്രണയത്തെ കുറിച്ച് റേബോർട്ടിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. ഞാനും വനിതയും ചേർന്ന് സിനിമ നിർമ്മിച്ചിട്ടുണ്ട്. എംജിആർ കമൽ, രജനി എന്ന ചിത്രം സംവിധാനം ചെയ്തതും താൻ തന്നെയായിരുന്നു. ഈ ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി വനിതയും ഞാനും പ്രണയത്തിലാണെന്ന് പ്രചരിപ്പിച്ചു.
പ്രണയ ഗോസിപ്പ് പരന്നാൽ സിനിമയുടെ പ്രമോഷനെ സഹായിക്കുമെന്നും ഇവർ പറഞ്ഞു. ആ വാർത്ത പ്രചരിച്ചതിനു പിന്നാലെ തന്റെ കുടുംബത്തിലും താളപ്പിഴകളുണ്ടായി. ഇതിന്റെ പേരിൽ താനും തന്റെ ഭാര്യയും വനിതയുമായി വഴക്കിട്ടു. സിനിമ പുറത്തിറങ്ങി കഴിഞ്ഞാൽ ജനം ഇതെല്ലാം മറക്കുമെന്ന് വനിത ഞങ്ങളോട് പറയുകയും ചെയ്തു.


Click it and Unblock the Notifications