വസ്ത്രം മാറാന്‍ സൗകര്യമില്ലായിരുന്നു! അന്നത്തെ പ്രതിസന്ധിയില്‍ വിജയ് ദൈവദൂതനായെന്ന് വനിത വിജയകുമാര്‍
തമിഴകത്ത് ബിഗ് ബോസ് തരംഗമാണ്. കമല്‍ഹാസന്‍ അവതാരകനായെത്തുന്ന പരിപാടി വിജയകരമായി മുന്നേറുകയാണ്. സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരങ്ങളാണ് ഇത്തവണയും മത്സരിക്കാനായി എത്തിയിട്ടുള്ളത്. ബിഗ് ബോസിന്‍രെ ടാസ്‌ക്കും ബിഗ് ഹൗസിലെ മറ്റ് കാര്യങ്ങളിലെ സമീപനവും വോട്ടിംഗുമൊക്കെ പരിഗണിച്ചാണ് എലിമിനേഷന്‍ നടത്തുന്നത്. അടുത്തിടെയാണ് പരിപാടിയില്‍ നിന്നും വനിത വിജയകുമാര്‍ പുറത്തായത്. ബിഗ് ബോസ് അനുഭവങ്ങളും വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുമൊക്കെയുള്ള തുറന്നുപറച്ചിലുകളുമായി താരം രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് താരത്തിന്‍രെ തുറന്നുപറച്ചില്‍ ശ്രദ്ധ നേടുന്നത.
ബിഗ് ബോസില്‍ സഹതാരങ്ങള്‍ വനിതയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടിയും അവര്‍ നല്‍കിയിരുന്നു. ബിഗ് ബോസ് അനുഭവത്തെക്കുറിച്ച് വാചാലയായതിന് പിന്നാലെയായാണ് താരം ഇളയദളപതിയെക്കുറിച്ചും തുറന്നുപറഞ്ഞത്. ചന്ദ്രലേഖ എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്തെ അനുഭവത്തെക്കുറിച്ചാണ് താരം തുറന്നുപറഞ്ഞത്. 1995 ല്‍ പുറത്തിറങ്ങിയ ചന്ദ്രലേഖയില്‍ വിജയ് ആയിരുന്നു നായകനായി എത്തിയത്.

വേണ്ടത്ര സൗകര്യമില്ലാത്ത ലൊക്കേഷനിലെ ചിത്രീകരണത്തിനിടയില്‍ നേരിട്ട പ്രധാന പ്രശ്‌നം കോസ്റ്റിയൂം മാറുന്നതായിരുന്നു. പെട്ടെന്ന് പോയി മാറാവുന്ന സൗകര്യമാണ് പൊതുവെ ഉണ്ടാവാറുള്ളതെങ്കിലും അവിടെ അങ്ങനെയായിരുന്നില്ല. അണിയറപ്രവര്‍ത്തകരുടെ മുന്നില്‍ നി്ന്ന് വസ്ത്രം മാറാന്‍ കഴിയില്ല. ആകെ പരിഭ്രമിച്ച് പോയിരുന്നു അന്ന്. ഇതേക്കുറിച്ച് മനസ്സിലാക്കിയ വിജയ് യാണ് തന്‍രെ ആഡംബര വാഹനം താരത്തിനായി വിട്ടുനല്‍കി പ്രശ്‌നം പരിഹരിച്ചത്. സഹതാരത്തിന്‍രെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ് അദ്ദേഹമെന്നും വനിത പറയുന്നു.


Click it and Unblock the Notifications