താരപുത്രിയുടെ മൂന്നാം വിവാഹം! പ്രതിശ്രുത വരനെ കുറിച്ച് വെളിപ്പെടുത്തി നടി വനിത വിജയകുമാര്‍

കൊവിഡ് കാലത്ത് മാതൃകപരമായി വിവാഹിതരായത് നിരവധി താരങ്ങളാണ്. അത്തരത്തില്‍ തമിഴില്‍ നിന്നുമൊരു താരവിവാഹത്തെ കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. തമിഴിലെ മുതിര്‍ന്ന നടന്‍ വിജയകുമാറിന്റെയും നടി മഞ്ജുളയുടെയും മൂത്ത മകള്‍ വനിതയുടെ വിവാഹത്തെ കുറിച്ചാണ് ചില വാര്‍ത്തകള്‍ വന്നത്.

നടിയോ വരന്റെ വീട്ടുകാരോ ഇക്കാര്യത്തെ കുറിച്ച് വ്യക്തത വരുത്താതിനാല്‍ ഗോസിപ്പാണെന്ന് കരുതി. എന്നാല്‍ താന്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന കാര്യം വനിത വ്യക്തമാക്കിയിരിക്കുകയാണ്. 'വിവാഹത്തെ കുറിച്ച് പ്രചരിച്ച വാര്‍ത്തകളൊക്കെ ശരിയാണ്. ഇത് സംബന്ധിച്ച് പ്രസ് റിലീസ് തയ്യാറാക്കുകയാണ്. പീറ്റര്‍ പോള്‍ ആണ് തന്റെ പ്രതിശ്രുത വരന്‍.

vanithavijayakumar

വലിയൊരു പ്രോജക്ടിന്റെ നിര്‍മാണത്തിനിടെയായിരുന്നു പീറ്ററുമായി വനിത കണ്ടുമുട്ടുന്നത്. ആ സൗഹൃദം പിന്നീട് പ്രണയമാവുകയും ഒടുവില്‍ വിവാഹത്തിലേക്ക് എത്തുകയുമാണ്. പീറ്റര്‍ പോള്‍ ഒരു വിഷ്യുല്‍ എഫക്ട് സംവിധായകനാണ്. ബോളിവുഡിലും ഹോളിവുഡിലുമടക്കം നിരവധി പ്രോജക്ടുകള്‍ അദ്ദേഹം ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഇരുവരുടെയും വിവാഹ ക്ഷണക്കത്ത് പുറത്ത് വന്നിരുന്നു. ഈ മാസം 27 ന് ചെന്നൈയിലായിരിക്കും വിവാഹം നടക്കുക. കൊവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരിക്കും വിവാഹം. വരും ദിവസങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ നടിയോട് ബന്ധപ്പെട്ടവര്‍ തന്നെ പുറത്ത് വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Recommended Video

തിയറ്റർ തുറക്കാൻ കാത്ത് അജു | Filmibeat Malayalam

vanithavijayakumar

1995 ല്‍ പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെ ഇളയദളപതി വിജയുടെ നായികയായിട്ടാണ് വനിത സിനിമയിലേക്ക് എത്തുന്നത്. രാജ്കിരണ്‍ നായകനായി അഭിനയിച്ച മഞ്ചികം എന്ന ചിത്രത്തിലും വനിത അഭിനയിച്ചു. പിന്നീട് തെലുങ്കിലും മലയാളത്തിലുമായി രണ്ട് സിനിമകളില്‍ കൂടി അഭിനയിച്ചതോടെ നടി വിവാഹിതയായി.

പത്തൊന്‍പതാം വയസിലായിരുന്നു വനിത വിജയ്കുമാറിന്റെ ആദ്യ വിവാഹം. 2000 ല്‍ നടന്‍ ആകാശുമായി വിവാഹിതയായെങ്കിലും 2007 ല്‍ വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ ഒരു മകനും മകളുമുണ്ട്. 2007 ല്‍ തന്നെ വനിത രണ്ടാമതും വിവാഹിതയായി. ആന്ധ്രാപ്രദേശില്‍ നിന്നുള്ള ആനന്ദ് ജയ് രാജ് എന്ന ബിസിനസുകാരനുമായിട്ടായിരുന്നു രണ്ടാം വിവാഹം. ഈ ബന്ധം 2010 അവസാനിപ്പിച്ചു. ഇരുവര്‍ക്കും ഒരു മകളുണ്ട്.

Read more about: vanitha വനിത
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X