ഭര്‍ത്താവ് പീറ്റര്‍ പോളിനെ കരണത്തടിച്ച് വനിത തന്റെ വീട്ടില്‍ നിന്നും പുറത്താക്കി!!

തമിഴകത്ത് സമീപകാലത്ത് നടന്ന വിവാദ വിവാഹമായിരുന്നു പ്രശസ്ത നടന്‍ വിജയ കുമാറിന്റെ മകളും നടിയുമായ വനിത വിജയകുമാറിന്റെയും സംവിധായകന്‍ പീറ്റര്‍ പോളിന്റേയും. ക്രിസ്ത്യന്‍ മതാചാരപ്രകാരം നടന്ന വിവാഹ ചടങ്ങിനിടെ വരന്‍ വധുവിനെ ചുംബിയ്ക്കുന്ന ചിത്രങ്ങള്‍ മുതല്‍ ഇവരുടെ വിവാഹം വിവാദമായിരുന്നു.

വിവാഹം കഴിഞ്ഞ തൊട്ടടുത്ത ദിവസം പരാതിയുമായി പീറ്റര്‍ പോളിന്റെ ആദ്യ ഭാര്യ എലിസബത്ത് ഹെലന്‍ രംഗത്തെത്തി. താനുമായുള്ള വിവാഹ ബന്ധം നിയമപരമായി വേര്‍പിരിയാതെയാണ് പീറ്റര്‍ പോള്‍ വനിതയെ വിവാഹം ചെയ്തത് എന്നും ഇപ്പോള്‍ നടന്ന വിവാഹം നിയമവിരുദ്ധമാണെന്നുമായിരുന്നു എലിസബത്ത് ഹെലന്റെ പരാതി. തുടര്‍ന്ന് നടന്നത് തീര്‍ത്തും നാടകീയ സംഭവ വികാസങ്ങളായിരുന്നു.

vanithavijayakumarandpeterpaul

പീറ്റര്‍ പോളിന്റെ ആദ്യ ഭാര്യയെയും മക്കളെയും പിന്തുണച്ച് കൊണ്ട് ലക്ഷ്മി രാമകൃഷ്ണന്‍, കസ്തൂരി, രവീന്ദര്‍ ചന്ദ്രശേഖര്‍ തുടങ്ങിയ തമിഴ് സിനിമാ താരങ്ങള്‍ രംഗത്തെത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ ഒരു പുതിയ യുദ്ധത്തിന് വഴിയൊരുങ്ങുകയായിരുന്നു. വനിതയെ പിന്തുണയ്ക്കുന്നരും എതിര്‍ക്കുന്നവരുമായി വാക്വാദങ്ങള്‍ നടന്നു. വിവാദങ്ങളിലുടനീളം വനിത പീറ്ററിനെ പിന്തുണച്ചു. പ്രശ്‌നങ്ങളെല്ലാം നിയമപരമായി തന്നെ പരിഹരിച്ചു എന്നാണ് പിന്നീട് വനിത പ്രതികരിച്ചത്.

തുടര്‍ന്ന് ഇരുവരും സന്തോഷത്തോടെയുള്ള കുടുംബ ജീവിതം നയിക്കുകയാണെന്ന തരത്തില്‍ ചില ഫോട്ടോകളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായി. അതിനിടയില്‍ പീറ്റര്‍ പോളിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് വനിത തന്റെ ഭര്‍ത്താവിനെ പരിചരിച്ചതിനെ കുറിച്ചും മറ്റുമൊക്കെ വിശേഷങ്ങള്‍ വന്നിരുന്നു. തന്റെ ദൈവമാണ് ഭര്‍ത്താവ് എന്നാണ് അന്ന് വനിത പറഞ്ഞത്.

വനിതയും പീറ്റര്‍ പോളും വനിതയുടെ ആദ്യ വിവാഹ ബന്ധത്തിലുണ്ടായ മകള്‍ക്കൊപ്പം ഗോവയില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഏറ്റവുമൊടുവില്‍ വന്നത്. വിവാദങ്ങളൊന്നും തന്നെയോ കുടുംബത്തെയോ ബാധിച്ചിട്ടില്ല എന്ന് ചിത്രങ്ങളിലൂടെ വനിത പറയാതെ പറഞ്ഞു.

Recommended Video

Abhilash S Kumar Exlcusive Interview | FilmIbeat Malayalam

എന്നാല്‍ ആ സന്തോഷത്തിന് ആയുസില്ല എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. ഇരുവര്‍ക്കുമിടയില്‍ ചില അടിപിടികള്‍ നടന്നു എന്ന് രവീന്ദര്‍ ചന്ദ്രശേഖര്‍ ട്വിറ്ററിലൂടെ പറയുന്നു. ഗോവയില്‍ വച്ച് അമിതമായി മദ്യപിച്ച പീറ്റര്‍ മോശമായി പെരുമാറിയത്രെ. ഇതേ തുടര്‍ന്ന് വനിതയും പീറ്ററും തമ്മില്‍ വാക്വാദം നടന്നു. തുടര്‍ന്ന് വനിത പീറ്ററിന്റെ കരണത്തടിയ്ക്കുകയും വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു എന്നുമാണ് കോടബക്കത്തുനിന്നും വരുന്ന വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X