ഭര്‍ത്താവിനെ കുറിച്ച് പറഞ്ഞ് പൊട്ടിക്കരഞ്ഞ് താരപുത്രി; വീഡിയോയിലെ പുരുഷശബ്ദം തിരിഞ്ഞ് ആരാധകരും

ലോക്ഡൗണ്‍ കാലത്ത് നിരവധി താരവിവാഹങ്ങള്‍ നടന്നെങ്കിലും ഏറ്റവുമധികം വാര്‍ത്തകള്‍ സൃഷ്ടിച്ചത് തമിഴിലെ നടി വനിത വിജയ്കുമാറായിരുന്നു. രണ്ട് തവണ വിവാഹിതയും ഒരു ലിവിങ് റിലേഷനിലും കഴിഞ്ഞിരുന്ന വനിതയുടെ നാലാമത്തെ പങ്കാളിയായി എത്തിയത് സംവിധായകന്‍ പീറ്റര്‍ പോള്‍ ആയിരുന്നു. പീറ്ററിന്റെ രണ്ടാം വിവാഹമായിരുന്നിത്.

ജൂണ്‍ 27 ന് വിവാഹിതരായ ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞെന്നുള്ള വാര്‍ത്തകളാണ് ഈ ദിവസങ്ങളില്‍ പുറത്ത് വന്നിരിക്കുന്നത്. ഒടുവില്‍ വിശദീകരണവുമായി താരപുത്രി തന്നെ രംഗത്ത് വന്നിരുന്നു. 'ജീവിതം സന്തോഷകരമായി മുന്നോട്ട് പോകുമ്പോഴാണ് പീറ്റര്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്ന കാര്യം ഞാനറിയുന്നത്. ഈയിടെ പീറ്ററിന് ഹൃദയാഘാതം സംഭവിച്ചിരുന്നു. അമിതമായ പുകവലിയും മദ്യപാനവും കാരണം സംഭവിച്ചതാണ്.

vanitha

പീറ്റര്‍ കഴിഞ്ഞ കുറച്ച് ദിവസമായി തനിക്കൊപ്പം ഇല്ലെന്നും എവിടെയാണ് പോയതെന്നുള്ള കാര്യം അറിയില്ലെന്നുമൊക്കെ ഫേസ്ബുക്കിലൂടെ പങ്കുവെച്ച ലൈവ് വീഡിയോയില്‍ വനിത കരഞ്ഞ് പറഞ്ഞിരുന്നു. എന്നാല്‍ നടിയ്‌ക്കൊപ്പം സംസാരിക്കാന്‍ അവിടെ മറ്റാരോ ഉണ്ടായിരുന്നുവെന്ന് കണ്ടുപിടിച്ചിരിക്കുകയാണ് ഒരു ആരാധകന്‍.

യൂട്യൂബ് ചാനലിലൂടെ വനിത തന്നെ പുറത്ത് വിട്ടിരിക്കുന്ന വീഡിയോയില്‍ ഒരു മണിക്കൂറിന് അടുത്ത് സംസാരിച്ചിരുന്നു. ഇടയില്‍ 43 മിനുറ്റിന് ശേഷം സങ്കടങ്ങള്‍ പറഞ്ഞ് കരയുന്നു. ഇതിനിടെ ക്യാമറ കൈകാര്യം ചെയ്തിരുന്ന വ്യക്തി 'ജീവിതത്തില്‍ ഞാന്‍ വിജയിക്കും' എന്ന് പറയുവാന്‍ വനിതയോട് സൂചിപ്പിച്ച് കൊടുക്കുകയാണ്. വളരെ പതിയെ സംസാരിക്കുന്നതാണെങ്കിലും ചിലര്‍ അതും കണ്ടുപിടിച്ചിരിക്കുകയാണ്.

vanitha

അതേ സമയം വനിതയുടെ അഭിഭാഷകനാണ് പുറകില്‍ ഉണ്ടായിരുന്ന വ്യക്തിയെന്നാണ് ചിലര്‍ പറയുന്നത്. പീറ്ററുമായിട്ടുള്ള ബന്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി വക്കീലുമായി തയ്യാറെടുപ്പുകള്‍ നടത്തുകയാണോ എന്ന കാര്യം വ്യക്തമല്ല. നിലവില്‍ പീറ്റര്‍ ആദ്യ ഭാര്യയ്ക്കും കുടുംബത്തിനുമൊപ്പമാണെന്നും സ്ഥീരികരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. വനിത തന്നെ വീഡിയോയില്‍ ഇത് സൂചിപ്പിച്ചിരുന്നു.

'പീറ്ററിനെക്കുറിച്ചു ആദ്യ ഭാര്യ ഹെലന്‍ പറഞ്ഞതെല്ലാം ഇപ്പോള്‍ സത്യം ആണെന്ന് തോന്നുന്നു. പീറ്റര്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പമാണ്. ഇനി മുന്‍ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം പോയാലും വിഷമം ഇല്ല. എന്നാല്‍ അയാള്‍ പല സ്ഥലങ്ങളിലും പോകുന്നുണ്ടെന്ന് ഞാന്‍ അറിയുന്നുണ്ട്. എന്നെ മാത്രം വിളിക്കുന്നില്ല. അതെന്ത് കൊണ്ടാണെന്ന് എനിക്ക് അറിയില്ല. ഞാന്‍ അദ്ദേഹത്തെ നോക്കിയത് എങ്ങനെയാണെന്ന് എനിക്ക് അറിയാം. പക്ഷേ ഇപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. എന്നെക്കാള്‍ മദ്യത്തെയാണ് അദ്ദേഹം ഇഷ്ടപ്പെടുന്നതെന്നും വനിത പറഞ്ഞിരുന്നു.

Recommended Video

Pooja Jayaram Interview | FilmiBeat Malayalam

വനിതയുടെ വീഡിയോ കാണാം

Read more about: vanitha വനിത
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X