മൂന്നാം വിവാഹത്തിനൊരുങ്ങി താരപുത്രി! വിവാഹക്ഷണക്കത്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നു

തമിഴിലെ മുതിര്‍ന്ന നടന്‍ വിജയകുമാറിന്റെയും നടി മഞ്ജുളയുടെയും മൂത്ത മകളാണ് വനിത വിജയകുമാര്‍. വിജയുടെ നായികയായി 1995 ല്‍ പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെയാണ് വനിത വെള്ളിത്തിരയിലേക്ക് എത്തുന്നത്. ശേഷം രാജ്കിരണ്‍ നായകനായി അഭിനയിച്ച മഞ്ചികം എന്ന ചിത്രത്തിലും വനിത നായികയായി. പിന്നീട് തെലുങ്കിലും മലയാളത്തിലുമായി രണ്ട് സിനിമകളില്‍ കൂടി അഭിനയിച്ചതിന് ശേഷം വനിത വിവാഹിതയായി.

പത്തൊന്‍പതാം വയസില്‍ നടന്‍ ആകാശുമായിട്ടായിരുന്നു വനിത വിവാഹിതയാവുന്നത്. വിവാഹത്തോടെ നടി അഭിനയ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ ആകാശുമായിട്ടുള്ള ദാമ്പത്യജീവിതം അധിക കാലം നീണ്ട് പോയില്ല. 2000 ല്‍ വിവാഹിതരായ ഇരുവരും 2007 ല്‍ വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ ഒരു മകനും മകളുമുണ്ട്.

vanitha-vijayakumar

2007 ല്‍ തന്നെ വനിത രണ്ടാമതും വിവാഹിതയായി. ആന്ധ്രാപ്രദേശില്‍ നിന്നുള്ള ആനന്ദ് ജയ് രാജ് എന്ന ബിസിനസുകാരനുമായിട്ടായിരുന്നു രണ്ടാം വിവാഹം. എന്നാല്‍ ഈ ബന്ധം 2010 അവസാനിപ്പിച്ചു. ഇരുവര്‍ക്കും ഒരു മകളുണ്ട്. രണ്ട് ദാമ്പത്യ ബന്ധങ്ങളും വേര്‍പിരിഞ്ഞ നടി വീണ്ടും ശ്രദ്ധേയാവുന്നത് ബിഗ് ബോസില്‍ മത്സരാര്‍ഥിയായി എത്തിയതോടെയായിരുന്നു.

Recommended Video

തിയറ്റർ തുറക്കാൻ കാത്ത് അജു | Filmibeat Malayalam

ഇപ്പോഴിതാ വനിത മൂന്നാമതും വിവാഹിതയാവുകയാണെന്ന റിപ്പോര്‍ട്ട് വന്നിരിക്കുകയാണ്. ഈ മാസം തന്നെ വിവാഹം ഉണ്ടാവുമെന്നാണ് അറിയുന്നത്. നടിയുടെ വിവാഹ ക്ഷണക്കത്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. പ്രതിശ്രുത വരന്റെ പേര് പീറ്റര്‍ പോള്‍ ആണെന്നാണ് കത്തിലുള്ളത്. ഈ മാസം 27 ന് ചെന്നൈയിലായിരിക്കും വിവാഹം നടക്കുക.

vanitha-vijayakumar

അതേ സമയം താരവിവാഹത്തെ കുറിച്ച് കൂടുതല്‍ വ്യക്തതയൊന്നുമില്ല. വനിതയുടെ കുടുംബമോ വരൻ്റെ വീട്ടുകാരോ ഇതേ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ഇനിയും പുറത്ത് വിട്ടിട്ടില്ല. വരും ദിവസങ്ങളിൽ അറിയാമെന്ന് കരുതുന്നു.

ആദ്യ വിവാഹത്തിന്റെ പേരില്‍ നടി വിമര്‍ശനങ്ങളില്‍ കുടുങ്ങിയിരുന്നു. മകളെ തട്ടികൊണ്ട് പോയെന്ന് കാണിച്ച് മുന്‍ഭര്‍ത്താവ് വനിതയുടെ പേരില്‍ കേസ് കൊടുത്തിരുന്നു. ബിഗ് ബോസ് ഷോ യില്‍ പങ്കെടുക്കവേയായിരുന്നു നടിയ്ക്ക് നേരെ ആരോപണവുമായി ഭര്‍ത്താവ് എത്തിയത്.

Read more about: vanitha വനിത
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X