പ്രതിശ്രുത വരന്റെ പേര് കൈയില്‍ ടാറ്റു അടിച്ച് താരപുത്രി! വനിത വിജയകുമാറിന്റെ വിവാഹത്തിന് തുടക്കമായി
തമിഴില്‍ നിന്നും താരപുത്രി വനിത വിജയകുമാര്‍ വിവാഹിതയാകാന്‍ പോവുകയാണെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വരുന്നത്. വനിതയുടെ വിവാഹ ക്ഷണക്കത്ത് എന്ന് സൂചിപ്പിച്ച് കൊണ്ടുള്ള ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെയായിരുന്നു വിവാഹക്കാര്യം പുറംലോകം അറിയുന്നത്. ഇപ്പോഴിതാ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.
ഈ മാസം 27 ന് ചെന്നൈയിലായിരിക്കും വിവാഹം നടക്കുക. കൊവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരിക്കും വിവാഹം. പീറ്റര്‍ പോള്‍ ആണ് വരന്‍. ഇപ്പോഴിതാ ഇരുവരും പരസ്പരം കപ്പിള്‍ ടാറ്റു അടിച്ചതിനെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് വനിത.

Recommended Video
വനിതയുടെ പേര് പീറ്ററിന്റെ കൈയിലും പീറ്ററിന്റെ പേര് വനിതയുടെ കൈയിലും കപ്പിള്‍ ടാറ്റുവായി അടിച്ചിരിക്കുകയാണ്. സ്‌നേഹത്തിന് വേണ്ടി കൊത്തിയതാണ് എന്നാണ് വനിത ചിത്രത്തിന് താഴെ ക്യാപ്ഷനായി ഇട്ടിരിക്കുന്നത്. പിന്നാലെ താരങ്ങള്‍ക്ക് ആശംസകളുമായി ആരാധകരുമെത്തി. മികച്ചൊരു ടാറ്റു കളക്ഷനാണിതെന്നാണ് കൂടുതല്‍ പേരും പറഞ്ഞിരിക്കുന്നത്.
വിവാഹവുമായി ബന്ധപ്പെട്ട് പ്രസ് റിലീസ് തയ്യാറാക്കുകയാണെന്നും പീറ്റര്‍ പോള്‍ ആണ് തന്റെ പ്രതിശ്രുത വരനെന്നും കഴിഞ്ഞ ദിവസമായിരുന്നു വനിത വെളിപ്പെടുത്തിയത്. വലിയൊരു പ്രോജക്ടിന്റെ നിര്‍മാണത്തിനിടെയായിരുന്നു പീറ്ററുമായി വനിത കണ്ടുമുട്ടുന്നത്. ആ സൗഹൃദം പിന്നീട് പ്രണയമാവുകയും ഒടുവില്‍ വിവാഹത്തിലേക്ക് എത്തുകയുമാണ്. പീറ്റര്‍ പോള്‍ ഒരു വിഷ്യുല്‍ എഫക്ട് സംവിധായകനാണ്. ബോളിവുഡിലും ഹോളിവുഡിലുമടക്കം നിരവധി പ്രോജക്ടുകള്‍ അദ്ദേഹം ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്.
തമിഴിലെ മുതിര്‍ന്ന നടന്‍ വിജയകുമാറിന്റെയും നടി മഞ്ജുളയുടെയും മൂത്ത മകളാണ് വനിത. 2000 ല്‍ നടന്‍ ആകാശുമായി വനിതയുടെ പത്തൊന്‍പതാം വയസിലായിരുന്നു ആദ്യ വിവാഹം. 2007 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ ഒരു മകനും മകളുമുണ്ട്. 2007 ല്‍ തന്നെ വനിത രണ്ടാമതും വിവാഹിതയായി. ആന്ധ്രാപ്രദേശില്‍ നിന്നുള്ള ആനന്ദ് ജയ് രാജ് എന്ന ബിസിനസുകാരനുമായിട്ടായിരുന്നു രണ്ടാം വിവാഹം. ഈ ബന്ധം 2010 അവസാനിപ്പിച്ചു. ഇരുവര്‍ക്കും ഒരു മകളുണ്ട്. ഒടുവില്‍ മൂന്നാമത്തെ വിവാഹത്തിന് ഒരുങ്ങുകയാണ് താരപുത്രി.
ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെ ഇളയദളപതി വിജയുടെ നായികയായി 1995 ലാണ് വനിത സിനിമയിലേക്ക് എത്തുന്നത്. രാജ്കിരണ്‍ നായകനായി അഭിനയിച്ച മഞ്ചികം എന്ന ചിത്രത്തിലും വനിത അഭിനയിച്ചു. പിന്നീട് തെലുങ്കിലും മലയാളത്തിലുമായി രണ്ട് സിനിമകളില്‍ കൂടി അഭിനയിച്ചതോടെ നടി വിവാഹിതയായി.


Click it and Unblock the Notifications