താരപുത്രി വനിത വിവാഹിതയായി! ഭര്‍ത്താവിനൊപ്പം വിവാഹം ആഘോഷമാക്കി നടി, ചിത്രങ്ങള്‍ വൈറലാവുന്നു

താരപുത്രിയും തമിഴ് നടിയുമായ വനിത വിജയകുമാര്‍ വിവാഹിതയായി. നേരത്തെ അറിയിച്ചിരുന്നത് പോലെ ജൂണ്‍ 27 ന് ചെന്നൈയില്‍ വെച്ചായിരുന്നു താരവിവാഹം നടന്നത്. പീറ്റര്‍പോള്‍ ആണ് വരന്‍. ഇരു കുടുംബങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. ക്രിസ്തീയ ആചാര പ്രകാരം നടത്തിയ ചടങ്ങുകളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരിക്കുകയാണ്.

കൊവിഡ് പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും താരവിവാഹത്തിന്റെ പ്രൗഢി ഒട്ടും കുറവില്ലെന്ന് തന്നെയാണ് അറിയുന്നത്. നേരത്തെ തന്നെ വിവാഹത്തെ കുറിച്ച് വനിത പറഞ്ഞിട്ടുള്ളതിനാല്‍ സമൂഹ മാധ്യമങ്ങള്‍ നിറയെ താരപുത്രിയുടെ വിവാഹ വാര്‍ത്ത നിറഞ്ഞു. ഒപ്പം വിവാഹ ഫോട്ടോസും തരംഗമാവുകയാണ്.

വനിത വിജയകുമാര്‍ വിവാഹിതയായി

വെള്ള നിറമുള്ള ഗൗണില്‍ അതീവ സുന്ദരിയായിട്ടാണ് വനിത എത്തിയത്. കോട്ടും സ്യൂട്ടുമായിരുന്നു പീറ്റര്‍ പോളിന്റെ വേഷം. പരസ്പരം മോതിരങ്ങള്‍ കൈമാറിയും കേക്ക് മുറിച്ചും സ്‌നേഹ ചുംബനം നല്‍കിയും ബീയര്‍ പൊട്ടിച്ചുമൊക്കെയായിരുന്നു വിവാഹശേഷമുള്ള ആഘോഷങ്ങള്‍. ഈ ചിത്രങ്ങളെല്ലാം പുറത്ത് വന്ന ഉടനെ വൈറലായി മാറുകയും ചെയ്തു. നേരത്തെ വ്യക്തമാക്കിയിരുന്നത് പോലെ തന്നെ കൊവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ കര്‍ശന നിര്‍ദ്ദേശങ്ങളിലായിരുന്നു വിവാഹം നടത്തിയത്.

വനിത വിജയകുമാര്‍ വിവാഹിതയായി

വളരെ കുറച്ച് ആളുകള്‍ മാത്രമേ ചടങ്ങില്‍ പങ്കെടുത്തിരുന്നുള്ളു എന്നാണ് പുറത്ത് വന്ന ചിത്രങ്ങളില്‍ നിന്നും വ്യക്തമാവുന്നത്. രസകരമായ മറ്റൊരു കാര്യം വനിതയുടെ മാതാപിതാക്കളായ വിജയകുമാറിന്റെയും ഭാര്യയും മുന്‍കാല നടിയുമായ മഞ്ജുളയുടെയും വിവാഹം നടന്നതും ഇതേ ദിവസമായിരുന്നു. തമിഴിലെ മുതിര്‍ന്ന നടന്‍ വിജയകുമാറിന്റെയും നടി മഞ്ജുളയുടെയും മൂത്ത മകളാണ് വനിത. അടുത്തിടെയാണ് താന്‍ വിവാഹിതയാകാന്‍ പോകുന്ന കാര്യം വനിത പുറംലോകത്തെ അറിയിച്ചത്. തൊട്ട് പിന്നാലെ പരസ്പരം പേരുകള്‍ കൈയില്‍ ടാറ്റു ആയി കുത്തിയിരുന്നു.

 വനിത വിജയകുമാര്‍ വിവാഹിതയായി

വലിയൊരു പ്രോജക്ടിന്റെ നിര്‍മാണത്തിനിടെയായിരുന്നു പീറ്ററുമായി വനിത കണ്ടുമുട്ടുന്നത്. ആ സൗഹൃദം പിന്നീട് പ്രണയമാവുകയും ഒടുവില്‍ വിവാഹത്തിലേക്ക് എത്തുകയുമാണ്. പീറ്റര്‍ പോള്‍ ഒരു വിഷ്യുല്‍ എഫക്ട് സംവിധായകനാണ്. ബോളിവുഡിലും ഹോളിവുഡിലുമടക്കം നിരവധി പ്രോജക്ടുകള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. നവതാരദമ്പതികള്‍ക്ക് വിവാഹത്തിന്റെ എല്ലാവിധ ആശംകളുമായി ആരാധകരും എത്തി കൊണ്ടിരിക്കുകയാണ്. വനിത ബിഗ് ബോസിലേക്ക് കൂടി മത്സരാര്‍ഥിയായി എത്തിയതോടെ നടിയുടെ കുടുംബ ജീവിതത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വന്നിരുന്നു.

വനിത വിജയകുമാര്‍ വിവാഹിതയായി

ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെ 1995 ലാണ് വനിത സിനിമയിലേക്ക് എത്തുന്നത്. 2000 ല്‍ നടന്‍ ആകാശുമായി വനിതയുടെ പത്തൊന്‍പതാം വയസിലായിരുന്നു ആദ്യ വിവാഹം. 2007 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ ഒരു മകനും മകളുമുണ്ട്. 2007 ല്‍ തന്നെ വനിത രണ്ടാമതും വിവാഹിതയായി. ആന്ധ്രാപ്രദേശില്‍ നിന്നുള്ള ആനന്ദ് ജയ് രാജ് എന്ന ബിസിനസുകാരനുമായിട്ടായിരുന്നു രണ്ടാം വിവാഹം. ഈ ബന്ധം 2010 അവസാനിപ്പിച്ചു. പീറ്റര്‍ പോളുമായിട്ടുള്ളത് മൂന്നാം വിവാഹമാണ്.

Read more about: vanitha വനിത
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X