നടി വനിതയെ മാത്രം ഒഴിവാക്കി താരകുടുംബത്തിലെ കല്യാണം! നമ്മള്‍ ശക്തരാണെന്ന് മനസിലാക്കണമെന്ന് താരപുത്രി

തമിഴ് സിനിമയില്‍ വിവാദങ്ങളിലൂടെ ശ്രദ്ധേയായ നടിയാണ് വനിത വിജയകുമാര്‍. ബിഗ് ബോസില്‍ മത്സരിച്ചതിന് ശേഷമായിരുന്നു വനിതയ്ക്ക് കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നത്. അതേ സമയം നടി എന്നതിലുപരി പ്രമുഖ നടന്റെ മകള്‍ കൂടിയാണെന്നുള്ളത് വനിതയെ ശ്രദ്ധേയാക്കിയിരുന്നു. തെന്നിന്ത്യന്‍ നടന്‍ വിജയകുമാറിന്റെ രണ്ടാമത്തെ ഭാര്യയില്‍ ജനിച്ച മകളാണ് വനിത.

വിജയകുമാറുമായിട്ടുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നും മറ്റുമാണ് വനിത വീട് വിട്ടിറങ്ങുന്നത്. പിന്നീട് മൂന്ന് തവണ വിവാഹിതയാവുകയും അതൊക്കെ വേര്‍പിരിയുകയും ചെയ്തു. അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞും മറ്റുമൊക്കെ നടി നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു.

vanitha

ഇപ്പോഴിതാ താരകുടുംബത്തില്‍ നടന്ന വിവാഹത്തില്‍ നിന്നും വനിതയെ മാത്രം മാറ്റി നിര്‍ത്തിയിരിക്കുകയാണ്. ഇത് സൂചിപ്പിക്കുന്നൊരു പോസ്റ്റും നടി പങ്കുവെച്ചിരുന്നു. നടന്‍ വിജയകുമാറിന് രണ്ട് ഭാര്യമാരാണുള്ളത്. മൂത്തഭാര്യ മുതുകണ്ണില്‍ കവിത, അനിത, അരുണ്‍ വിജയ് എന്നിങ്ങനെ മൂന്ന് മക്കളുണ്ട്. അതിന് ശേഷമാണ് നടന്‍ വീണ്ടും വിവാഹം കഴിക്കുന്നത്. നിരവധി സിനിമകളില്‍ നായികയായി അഭിനയിച്ചിട്ടുള്ള മഞ്ജുളയെയാണ് നടന്‍ വിവാഹം കഴിച്ചത്.

ഈ ബന്ധത്തില്‍ വനിത, പ്രീത, ശ്രീദേവി എന്നിങ്ങനെ മൂന്ന് പെണ്‍മക്കളും ജനിച്ചു. ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്ന നടി മഞ്ജുള ഏതാനും വര്‍ഷം മുമ്പ് മരിച്ചതിനാല്‍ വിജയകുമാര്‍ ഇപ്പോള്‍ ആദ്യഭാര്യ മുതുകണ്ണിനൊപ്പമാണ് താമസിക്കുന്നത്. മാത്രമല്ല മകള്‍ അനിത ഒഴികെ വിജയകുമാറിന്റെ കുടുംബത്തിലെ അഞ്ച് മക്കളും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഏകമകന്‍ അരുണ്‍ വിജയ് തെന്നിന്തിയിലെ മികച്ച നടന്മാരില്‍ ഒരാളാണ്.

അതുപോലെ പ്രീത, ശ്രീദേവി, കവിത എന്നിവരും വിവാഹത്തിന് മുമ്പ് അഭിനയിച്ചിിരുന്നു. വിജയകുമാറിന്റെ പെണ്‍മക്കളെല്ലാം വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. വിജയകുമാറിന്റെ മക്കളില്‍ വനിത മാത്രമാണ് എല്ലാത്തില്‍ നിന്നും മാറി സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കുന്നത്. വനിത ഇതുവരെ മൂന്ന് തവണ വിവാഹിതയാവുകയും ഒരു തവണ ലിവിംഗ് റിലേഷനില്‍ ജീവിക്കുകയും ചെയ്തിരുന്നു.

vanitha

ഈ ബന്ധങ്ങളെല്ലാം പരാജയത്തില്‍ അവസാനിച്ചു. ഇപ്പോള്‍ പെണ്‍മക്കളുടെ ഒറ്റയ്ക്കാണ് താമസം. പിതാവായ വിജയകുമാറുമായിട്ടുള്ള പ്രശ്നത്തെ തുടര്‍ന്നാണ് വനിത വീട്ടില്‍ നിന്ന് പുറത്താക്കപ്പെടുന്നത്. പിന്നീട് കുടുംബവുമായി യാതൊരു ബന്ധവുമില്ലാതെയായി. ഈ സാഹചര്യത്തില്‍ വിജയകുമാറിന്റെ വീട്ടില്‍ നടന്ന വിവാഹത്തിലേക്കും വനിതയ്ക്ക് ക്ഷണമുണ്ടായിരുന്നില്ല.

വിജയകുമാറിന്റെ മകള്‍ അനിതയുടെ മകള്‍ ദിയയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. കുറച്ച് ദിവസങ്ങളായി നടന്നു വരുന്ന മെഹന്ദി, സംഗീത്, ഹല്‍ദി തുടങ്ങി നിരവധി ആഘോഷങ്ങള്‍ക്കൊടുവിലാണ് താരപുത്രി വിവാഹിതയാവുന്നത്. വിജയകുമാറിന്റെ മുഴുവന്‍ കുടുംബവും ഇതില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും വനിത മാത്രം പങ്കെടുത്തില്ല.

ദിയയുടെ വിവാഹത്തിന് തന്നെ ആരും ക്ഷണിക്കാതിരുന്നതിനുള്ള മറുപടി പോലെ നടിയൊരു പോസ്റ്റുമായി എത്തിയിരുന്നു. ഒരു സിംഹം നടക്കുന്നതിന്റെ വീഡിയോയാണ് ഇന്‍സ്റ്റഗ്രാമില്‍ വനിത പോസ്റ്റ് ചെയ്തിരിക്കുന്നത്.

'ആള്‍ക്കൂട്ടം മുഴുവന്‍ ഒരു സ്ഥലത്ത് തടിച്ചു കൂടുമ്പോള്‍ നിങ്ങള്‍ മാത്രം ഒറ്റയ്ക്കാണെങ്കില്‍ നിങ്ങള്‍ എത്ര ശക്തരാണെന്ന് മനസ്സിലാക്കണം.' എന്നാണ് വീഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷനില്‍ വനിത എഴുതിയത്. തന്നെ മൊത്തത്തില്‍ ഒഴിവാക്കിയ കുടുംബത്തിനെതിരെ താരപുത്രി നടത്തിയ പ്രതിഷേധമാണെന്ന് ഇതില്‍ നിന്നും വ്യക്തമാവും.

Read more about: vanitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X