ഇനിയും വിവാഹിതയാവും, 40 വിവാഹം വരെ കഴിക്കാനാണ് പ്ലാന്‍! അടുത്ത വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തി വനിത
തമിഴിലെ പ്രമുഖ താരകുടുംബത്തില്‍ ജനിച്ച പുത്രിയാണെങ്കിലും വീട്ടുകാരോട് പിണങ്ങി ഒറ്റയ്ക്ക് താമസിക്കുകയാണ് നടി കൂടിയായ വനിത വിജയ്കുമാര്‍. ഇളയദളപതി വിജയുടെ നായികയായി സിനിമയില്‍ തുടക്കം കുറിച്ചെങ്കിലും അഭിനയത്തില്‍ ശോഭിക്കുന്നതിന് മുന്‍പ് വിവാഹിതയായി. പിന്നീട് ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ വനിതയുടെ ജീവിതത്തില്‍ വില്ലനായി. മൂന്ന് തവണ വിവാഹിതയായെങ്കിലും എല്ലാ ബന്ധങ്ങളും പാതി വഴിയില്‍ അവസാനിച്ചു.
ഇതിനിടെ നടി വീണ്ടും വിവാഹിതയാവാന്‍ പോവുകയാണെന്നും അത് നടനും കൊറിയോഗ്രാഫറുമായ റോബര്‍ട്ട് മാസ്റ്റര്‍ ആണെന്നും കഥകളുണ്ടായിരുന്നു. ഏറ്റവുമൊടുവില്‍ തന്റെ നാലാം വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് വനിത. ഒന്നും രണ്ടുമല്ല നാല്‍പത് വിവാഹം വരെ കഴിക്കാനാണ് തന്റെ പ്ലാന്‍ എന്നാണ് വനിത പറയുന്നത്.

പത്തൊന്‍പത് വയസില്‍ അഭിനയിക്കാനെത്തി ശ്രദ്ധിക്കപ്പെട്ട വനിത ആദ്യ സിനിമ ഇറങ്ങിയ ഉടനെ തന്നെ നടന്‍ ആകാശിനെ പ്രണയിച്ച് വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ രണ്ട് മക്കളും നടിയ്ക്ക് ജനിച്ചു. എന്നാല്‍ വനിതയുടെ അമ്മയും പ്രമുഖ നടിയുമായ മഞ്ജുള മരണപ്പെട്ടതിന് പിന്നാലെ സ്വത്തിന്റെ കാര്യത്തില്‍ തര്‍ക്കമായി. വിജയ്കുമാറിന്റെ ബാക്കി മക്കളെല്ലാം ഒറ്റക്കെട്ടായി നിന്നപ്പോള്‍ അവരില്‍ നിന്നും വ്യത്യസ്തയായി പിതാവുമായി യുദ്ധത്തിനിറങ്ങിയത് വനിത മാത്രമായിരുന്നു.
സ്വന്തം വീട്ടുകാരുമായിട്ടുള്ള പ്രശ്‌നങ്ങളാണെങ്കിലും ആകാശുമായിട്ടുള്ള ദാമ്പത്യത്തെയും ഇത് വല്ലാതെ ബാധിച്ചു. അങ്ങനെയാണ് താരങ്ങള്‍ ബന്ധം വേര്‍പിരിയുന്നത്. മകനെ ആകാശിന് നല്‍കി മകളുമായി ജീവിക്കാന്‍ തീരുമാനിച്ച വനിത ഇടയ്ക്ക് ഒരു ബിസിനസുകാരനുമായി ഇഷ്ടത്തിലായി. ആ ബന്ധത്തിലും നടിയ്ക്ക് ഒരു മകളുണ്ടായി. പക്ഷേ അവിടെയും പ്രശ്‌നങ്ങള്‍ ശക്തമായതോടെ വനിത വീണ്ടും ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു. രണ്ട് പെണ്‍മക്കള്‍ക്കൊപ്പം ജീവിക്കുന്നതിനിടയില്‍ റോബര്‍ട്ട് മാസറ്ററുമായി ഡേറ്റിംഗ് ആരംഭിച്ചു.അതും ഇടയ്ക്ക് പിരിയേണ്ടി വന്നെങ്കിലും സംവിധായകന്‍ പീറ്റര്‍ പോളിനെ വിവാഹം കഴിച്ച് വനിത വീണ്ടും ഞെട്ടിച്ചു.
വിവാഹ ജീവിതവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ നടക്കുന്നതിനിടയിലാണ് വനിത ബിഗ് ബോസിലേക്കും പോകുന്നത്. അതിര് വിട്ട പ്രവൃത്തികളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ വനിത ബിഗ് ബോസ് മത്സരം പൂര്‍ത്തിയാക്കാതെയാണ് പുറത്ത് വരുന്നത്. പിന്നീട് അഭിനയവും ഇപ്പോള്‍ സംവിധാനവുമൊക്കെ ചെയ്ത് സിനിമയില്‍ സജീവമായിരിക്കുകയാണ്. ഇതിനിടയിലാണ് വനിത വിജയ്കുമാര്‍ വീണ്ടും വിവാഹിതയാവുകയാണെന്ന കഥ പ്രചരിച്ചത്.

ഇത്തവണ വീണ്ടും റോബര്‍ട്ട് മാസ്റ്ററുടെ പേരും ചേര്‍ത്താണ് കഥകള്‍. വനിത സംവിധാനം ചെയ്ത ചിത്രത്തില്‍ നടിയുടെ ഭര്‍ത്താവായി അഭിനയിച്ചതും റോബര്‍ട്ട് ആയിരുന്നു. പരസ്പരമുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ താരങ്ങള്‍ ശ്രമിക്കുന്നതായിട്ടാണ് വിവരം. മാത്രമല്ല വിവാഹത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ താന്‍ വീണ്ടും വിവാഹം കഴിക്കുമെന്ന് തന്നെ പറഞ്ഞ് എത്തിയിരിക്കുകയാണ് നടിയിപ്പോള്‍.
കഴിഞ്ഞ ദിവസം വനിത അഭിനയിക്കുന്ന 'അലേര്‍ട്ട്' എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ വേദിയില്‍ സംസാരിക്കവേ തന്റെ നാലാം വിവാഹത്തെ കുറിച്ചും വനിത പറഞ്ഞു, 'ഞാന്‍ 40 വിവാഹങ്ങള്‍ ചെയ്യും. ഇതുവരെ നാലെണ്ണം പോലും കഴിച്ചിട്ടില്ല. ആരും വഞ്ചിതരാകരുത്. ഞാന്‍ ഇത്രയധികം വിവാഹങ്ങള്‍ ചെയ്യുന്നതില്‍ മറ്റുള്ളവര്‍ക്ക് എന്താണ് പ്രശ്നമെന്ന് എനിക്ക് മനസിലാകുന്നില്ല. അലേര്‍ട്ട് എന്ന സിനിമ സ്ത്രീകള്‍ക്കുള്ള സിനിമയാണെന്നും നടി ചൂണ്ടികാണിക്കുന്നു.
നേരത്തെ വനിതയുമായി ഡേറ്റിംഗിലായിരുന്നെന്ന് പറയുന്ന റോബര്‍ട്ട് മാസ്റ്ററും വനിതയും ഇപ്പോള്‍ നല്ല സുഹൃത്തുക്കളാണ്. മിസിസ് ആന്‍ഡ് മിസ്റ്റര്‍ എന്ന സിനിമയില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. ശേഷം ഇദ്ദേഹത്തെ വീണ്ടും വിവാഹം കഴിക്കാന്‍ പോവുകയാണെന്നാണ് കഥകള്‍.


Click it and Unblock the Notifications











