For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇത് നിങ്ങളുടെ ഷോ അല്ല, അഭിപ്രായം പറയുന്നത് നിർത്തു, ലക്ഷ്മി രാമകൃഷ്ണന് മുന്നറിയിപ്പുമായി വനിത

  |

  നടി വനിത വിജയകുമാറിന്റെ വിവാഹ വാർത്ത കോളിവുഡിൽ വലിയ ചർച്ച വിഷയമാകുകയാണ്. തമിഴിലും ബോളിവുഡിലും ശ്രദ്ധേയനായ വിഷ്വല്‍ ഇഫക്ട്‌സ് എഡിറ്റര്‍ പീറ്റര്‍ പോളാണ് വരൻ. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. വനിതയുടെ മൂന്നാമത്തെ വിവാഹവും പീറ്ററിന്റെ രണ്ടാമത്തേയും. ഞായറാഴ്ച ക്രിസ്തീയ ആചാര പ്രകാരം ചെന്നൈയിൽ വെച്ചായിരുന്നു വിവഹം.

  വിവാഹത്തിന് ശേഷം നടിയ്ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. പീറ്ററിന്റെ ഭാര്യ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിത വിനീതയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നടിയും ആക്ടിവിസ്റ്റുമായ രാമകൃഷ്ണൻ. ട്വിറ്റർ പേജിലൂടെയായിരുന്നു പ്രതികരണം. പീറ്ററിന് നേരെയാണ് ലക്ഷ്മി കൂടുതൽ വിമർശനം ഉന്നയിക്കുന്നത്. ലക്ഷ്മിയ്ക്ക് മറുപടിയുമായി വിനീതയും രംഗത്തെത്തിയിട്ടുണ്ട്.

  ഞാൻ വിവാഹ വാർത്ത കണ്ടു. ഇയാൾ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. കൂടാതെ ഇതുവരെ വിവാഹ മോചനവും നേടിയിട്ടില്ല. വിദ്യാഭ്യാസവും എക്സ്പോഷറുമുള്ള ഒരാൾക്ക് എങ്ങനെ ഇത്തരം മണ്ടത്തരം ചെയ്യാൻ കഴിയും? ശരിക്കും ഞാൻ ഞെട്ടിപ്പോയി ലക്ഷ്മി ട്വീറ്റ് ചെയ്തു. ഇവരുടെ വിവാഹം കഴിയുന്നത് വരെ പീറ്ററിന്റെ ഭാര്യ എന്തുകൊണ്ട് കാത്തിരുന്നു. എന്ത് കൊണ്ടാണ് ഇത് നിർത്താതിരുന്നതെന്നും ലക്ഷ്മി ചോദിക്കുന്നുണ്ട്.

  വനിതയോടുളള ആശങ്കയും ലക്ഷ്മി പ്രകടിപ്പിച്ചിരുന്നു, നിരവധി ദുഷ്കരമായ അവസ്ഥയിലൂടെയാണ് അവൾ കടന്ന് വന്നത്. ഈ ബന്ധത്തിലെങ്കിലും എല്ലാം ശരിയാകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. എല്ലാവരും അവളുടെ സന്തോഷമാണ് ആഗ്രഹിച്ചത് എന്നാൽ അവൾ മാത്രം അങ്ങനെ ആഗ്രഹിച്ചിരുന്നില്ല. എന്താണ് സ്ത്രീ ശാക്തീകരണത്തിന്റ യഥാർഥ ആർത്ഥമെന്ന് സ്ത്രീകൾ തന്നെ മനസ്സിലാക്കിയില്ലെങ്കിൽ ഇവിടെ പ്രത്യേകിച്ച് മാറ്റമൊന്നും സംഭവിക്കില്ലെന്നും നടി പറയുന്നു.

  സച്ചിയുമായി പിരിഞ്ഞത് എന്തിന്? സേതു പറയുന്നു | FilmiBeat Malayalam

  ലക്ഷ്മിയ്ക്ക് മറുപടിയുമായി വിനിത രംഗത്തെത്തിയിട്ടുണ്ട്. തനിയ്ക്ക് വേണ്ടി ആശങ്ക പ്രകടിപ്പിച്ചതിൽ നന്ദിയുണ്ട്. എന്റെ ജീവിതം നല്ലതു പോലെ കൈകാര്യം ചെയ്യാൻ തനിയ്ക്ക് അറിയാം. ഇക്കാര്യത്തിൽ ആരേയും പിന്തുണ ആവശ്യവുമില്ല. എന്റെ തീരുമാനങ്ങൾ അംഗീകരിക്കുകയോ പിന്തുണക്കുകയോ വേണ്ട.
  വിദ്യാഭ്യാസവും നിയമപരമായ അറിവും തനിയ്ക്ക് ഉണ്ട്. ഇത് ഒരു പൊതുപ്രശ്നമല്ല. ദയവ് ചെയ്ത് ഇതിൽ നിന്ന് മാറി നിൽക്കു എന്ന് വനിത ലക്ഷ്മിയുടെ ട്വീറ്റിന് മറുപടി നൽകി. ഇത് നിങ്ങളുടെ ഷോയല്ല. നിങ്ങളുടെ ബിസിനസ്, ഷോയിൽ വരുന്ന നിരപരാതികളുടെ മുന്നിൽ എടുക്കു പണം സമ്പാദിക്കു.
  ഇവിടെ കമന്റ് ചെയ്തത് കൊണ്ട് ഒരു ബിസിനസും നടക്കില്ല. സ്വന്തം ജീവിതം നോക്കൂ എല്ലാവിധ ആശംസകളും, കൂടാതെ നിങ്ങളുടെ ബിസിനസ് മനസ്സിലാക്കി ചെയ്ത ട്വീറ്റ് ഒഴിവാക്കുക. ഇത് ബിഗ് ബോസ് റിയാലിറ്റി ഷോയോ കുടുംബം തകർക്കുന്ന നിങ്ങളുടെ ഫാമിലി ഷോയോ അല്ല. വിനിത കൂട്ടിച്ചേർത്തു.

  ഒരാളുടെ ജീവിതം പൊതുവേദിയിൽ ചർച്ച ചെയ്യാൻ നിങ്ങൾക്ക് അധികാരമോ അവകാശമോ ഇല്ല. ഈ പറയുന്ന സ്ത്രീ കഴിഞ്ഞ 7 വർഷമായി മറ്റൊരു കുടുംബത്തിൽ താമസിക്കുകയാണ്. അവർ അവളുടെ സുരക്ഷ ഉറപ്പു വരുത്തുക. ഇക്കാര്യത്തിൽ നിങ്ങൾ നിശബ്ദത പാലിക്കു. എന്റെ കര്യത്തിൽ സത്യസന്ധമായ ആശങ്കയുണ്ടെങ്കിൽ എന്നെ വിളിക്കുക. ഈ സാഹചര്യം നിങ്ങളുടെ പ്രചാരണത്തിനുമായി ഉപയോഗിക്കരുത്. ഞാൻ ആദ്യമേ പറഞ്ഞു. ഇത് നിങ്ങളുടെ ഷോ അല്ല എന്ന്. ഞങ്ങളുടെ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കാൻ ഞങ്ങൾക്ക് അറിയാം. ഞങ്ങൾക്ക് നിങ്ങളുടെ ആവശ്യമില്ല - വനിത ട്വിറ്ററിൽ കുറിച്ചു.

  വനിതയ്ക്ക് മറുപടിയുമായി ലക്ഷ്മി വീണ്ടും എത്തിയിരുന്നു. തന്റെ ട്വീറ്റിന്റെ ഉദ്ദേശം വ്യക്തമാക്കുകയായിരുന്നു താരം. വനിത, പീറ്റർ വിവാഹത്തെ കുറിച്ച് ചർച്ച ചെയ്യുന്നത് നിർത്തു. നിയമപരമായ വിവാഹമോചനമില്ലാതെ പുനർവിവാഹത്തിനെതിരെ ശബ്ദമുയർത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള എന്റെ അഭിപ്രായമാണ് ഇവിടെ പങ്കുവെച്ചത്. ഞാൻ ഇവിടെ പറയാൻ ശ്രമിച്ചത് . സ്ത്രീകൾ നേരിടേണ്ടി വരുന്ന ചില വെല്ലുവിളികളെ കുറിച്ചാണ്.

  Read more about: vanitha വനിത
  English summary
  Vanitha Vijayakumar Responded To Lakshmi Ramakrishnan Statement Over Her Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X