For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  അച്ഛന്‍ എന്നെ പുറത്താക്കിയിട്ടും അവന്‍ ഒരക്ഷരം മിണ്ടിയില്ല! അരുണ്‍ വിജയ്‌ക്കെതിരെ തുറന്നടിച്ച് വനിത

  |

  തമിഴ് നടന്‍ വിജയ്കുമാറിനെ സംബന്ധിച്ച് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രേക്ഷകരില്‍ ഒന്നടങ്കം വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. വിജയ്കുമാറിനെതിരെ മകള്‍ വനിത ആയിരുന്നു ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നത്. മുന്‍പ് താമസിച്ച വാടകവീട്ടില്‍ നിന്നും പോലീസുകാരെ വിട്ട് പിതാവ് തന്നെ ഒഴിപ്പിച്ചെന്നായിരുന്ന മകള്‍ ആരോപിച്ചിരുന്നത്. തനിക്ക് തുല്യ അവകാശമുളള വീടാണിതെന്നും പിതാവ് പോലീസിനെ വിളിച്ച് ബലം പ്രയോഗിച്ച് തന്നെ ഇറക്കിവിടുകയായിരുന്നു എന്നുമാണ് വനിത പറഞ്ഞിരുന്നത്.

  സിനിമാരംഗം ഒന്നടങ്കം കണ്ടതാണ് അന്ന് എനിക്ക് സംഭവിച്ചത്! എന്നിട്ടും എല്ലാവരും മൗനം പാലിച്ചു! തനുശ്രീ

  ചില തമിഴ് മാധ്യമങ്ങള്‍ക്കു മുന്‍പിലായിരുന്നു വികാരധീനയായി പിതാവിനെതിരെ തുറന്നടിച്ച് വനിത എത്തിയിരുന്നത്. സംഭവത്തെ തുടര്‍ന്ന് വിജയ്കുമാറിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചിരിക്കുകയാണ് വനിത. അതേസമയം പിതാവിനൊപ്പം ചേര്‍ന്ന് തന്നെ ഒറ്റപ്പെടുത്തുന്ന സഹോദരങ്ങള്‍ക്കെതിരെയും വനിത രംഗത്തുവന്നിരുന്നു. വിജയ്കുമാറിന്റെ ഇളയമകന്‍ അരുണ്‍ വിജയ്‌ക്കെതിരെയാണ് വനിത ഇപ്പോള്‍ ആരോപണവുമായി എത്തിയിരിക്കുന്നത്.

  അമ്മയുടെ പേരിലുളള വീട്

  നേരത്തെ ഭാര്യ മഞ്ജുളയുടെ പേരിലുളള വീട്ടില്‍ നിന്നായിരുന്നു വനിതയെയും കൂടെയുണ്ടായിരുന്നവരെയും ബലപ്രയോഗത്തിലൂടെ വിജയകുമാര്‍ പുറത്താക്കിയിരുന്നത്. വനിതയ്ക്കും സുഹൃത്തുക്കള്‍ക്കുമായി ഷൂട്ടിംഗിനു വേണ്ടി ഒരാഴ്ചത്തേയ്ക്കു വിജയകുമാര്‍ വീടു വിട്ടുനല്‍കിയിരുന്നു. എന്നാല്‍ ഒരാഴ്ചയായിട്ടും വീടു ഒഴിയാത്തതിനാലായിരുന്നു പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. തനിക്ക് തുല്ല്യ അവകാശമുളള വീടാണിതെന്നും ഇഷ്ടമുളളപ്പോള്‍ ഇറങ്ങിപ്പോകുമെന്ന നിലപാടായിരുന്നു വനിത തന്റെ പിതാവിനെ അറിയിച്ചിരുന്നത്. തുടര്‍ന്ന് മറ്റു സിനിമകള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന വീട് ആയതിനാല്‍ മകള്‍ക്കെതിരെ വിജയ്കുമാര്‍ പരാതി നല്‍കുകയായിരുന്നു.

  വനിത പറഞ്ഞത്

  എന്റെ പിതാവ് ഞങ്ങളോട് ഭയങ്കര ദ്രോഹമാണ് ചെയ്തത്. ആളുകളെ വെച്ച് എന്നെയും സുഹൃത്തുക്കളെയും അടിച്ചോടിക്കുകയായിരുന്നു. സിനിമയില്‍ പോലും സ്വന്തം മകളെ ഇങ്ങനെ ആരും ആളെ വിട്ട് തല്ലിക്കില്ലെന്നും വനിത പറയുന്നു. സിനിമയിലും സീരിയലിലും അഭിനയിച്ച് നല്ല പേര് വാങ്ങിയ ആള്‍ സ്വന്തം മകളെ റോഡിലിട്ട് പോലീസിനെ കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നെന്നും വനിത പറയുന്നു.

  അരുണ്‍ വിജയ്‌ക്കെതിരെ വനിത

  തന്നെ വീട്ടില്‍ നിന്നും ഇറക്കിവിട്ടിട്ട് സഹോദരനായ അരുണ്‍ ഒരക്ഷരം പോലും പ്രതികരിച്ചില്ലെന്ന് വനിത പറയുന്നു. ഈ പ്രശ്‌നങ്ങളൊക്കെ സ്വന്തം കുടുംബത്തില്‍ നടക്കുമ്പോഴും ട്വിറ്ററില്‍ കാറിന്റെയും ജിമ്മില്‍ പോയതിന്റൈയുമൊക്ക ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് രസിക്കുകയായിരുന്നു അരുണ്‍. അരുണിനും മറ്റും പണം മാത്രമാണ് ചിന്തയെന്നും കുടുംബം എന്നതിനെക്കുറിച്ച് അവര്‍ക്കാര്‍ക്കും ഉത്കണ്ഠയില്ലെന്നും വനിത പറയുന്നു.അവരെല്ലാം എതോ അന്യഗ്രഹത്തില്‍ ജീവിക്കുന്നതുപോലെയാണ് പെരുമാറുന്നതെന്നും വനിത പറയുന്നു.

  ഒരച്ഛനും ഇതുപോലെ മകളെ ദ്രോഹിക്കില്ല

  ഈ വിഷയത്തില്‍ ഒരുപാട് പേര്‍ തന്നെ പിന്തുണച്ച് എത്തുന്നുണ്ടെന്ന് വനിത പറയുന്നു. ഒരച്ഛനും ഇതുപോലെ മകളെ ദ്രോഹിക്കില്ല. ഇഷ്ടമല്ലായിരുന്നെങ്കില്‍ കൊന്നു കളയാമായിരുന്നു. ഇങ്ങനെ മറ്റുളളവരുടെ മുന്നില്‍ നാണം കെടുത്തേണ്ട കാര്യമില്ല, എനിക്കും മക്കളുണ്ട്. നാളെ അവര്‍ക്കൊരു കുടുംബം ഉണ്ടാകേണ്ടതാണ് സിനിമാ ഇന്‍ഡസ്ട്രിയില്‍ എനിക്ക് സുഹൃത്തുക്കളില്ല. ഇനി ഞാന്‍ പോരാടുന്നത് നിലനില്‍പ്പിനു വേണ്ടിയാണ്. അമ്മയുടെ ആത്മാവിന് ശാന്തി ലഭിക്കണം. എന്റെ അമ്മയുടെ വീടാണത്.ഇല്ലെങ്കില്‍ ഞാന്‍ വിജയകുമാറിന്റെ മകളല്ലെന്ന തെളിവുമായി വരട്ടെ. അതുവരെ ഞാന്‍ പോരാടും, വനിത പറയുന്നു.

  നിയമപരമായി നേരിടും

  വിജയകുമാറിന്റെ മൂത്തമകളായ തനിക്കാണ് ആ വീടിന്റെ അവകാശം തരേണ്ടതെന്നും അമ്മയുടെ കാലശേഷം വീടിന്റെ നിയമപരമായ അവകാശി താനാണന്നും വനിത പറയുന്നു. ആ വീട് അച്ഛന്‍ അദ്ദേഹത്തിന്റെതാക്കാന്‍ നോക്കുകയാണ്. അത് അനുവദിക്കില്ല. ഇതിനെ നിയമപരമായി നേരിടും അഭിമുഖത്തില്‍ വനിത പറഞ്ഞു.

  വീഡിയോ കാണൂ

  വീഡിയോ കാണൂ

  പേട്ടയില്‍ സ്‌റ്റൈലിഷ് ഗെറ്റപ്പില്‍ രജനീകാന്ത്! ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോ വൈറല്‍! കാണൂ

  നാലു ഭാഷകളില്‍ കങ്കണയുടെ ക്വീന്‍ റീമേക്ക് വരുന്നു! ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്ത്! കാണൂ

  English summary
  vanitha vijayakumar says against arun vijay

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more