അവിടെ മിക്ക പുരുഷന്മാർക്കും രണ്ട് ഭാര്യമാരുണ്ട്, എന്റെ അച്ഛനും രണ്ട് ഭാര്യമാരില്ലേ? പിതാവിനെതിരെ വീണ്ടും വനിത
തമിഴ് സിനിമയില്‍ അടുത്ത കാലത്തായി ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച വ്യക്തിയാണ് വനിത വിജയകുമാര്‍. തമിഴ് സിനിമയിലെ ഏറ്റവും ജനപ്രിയ ദമ്പതിമാരില്‍ ഒരാളായ വിജയകുമാര്‍-മഞ്ജുള ദമ്പതികളുടെ മകളാണ് വനിത. ചെറിയ പ്രായത്തില്‍ നായികയായി സിനിമകളില്‍ അഭിനയിച്ചിരുന്ന വനിത വിവാഹശേഷമാണ് സിനിമയില്‍ നിന്നും മാറി നില്‍ക്കുന്നത്.
കഴിഞ്ഞ കുറച്ചു കാലങ്ങളായി നിരന്തരം വിവാഹം കഴിക്കുകയും വിവാഹബന്ധം വേര്‍പ്പെടുത്തുകയും ചെയ്തതിലൂടെയാണ് വനിത വാര്‍ത്തകളില്‍ നിറയുന്നത്. മൂന്ന് തവണ നടി വിവാഹിതയാവുകയും ഒരു തവണ ലിവിങ് റിലേഷനില്‍ ജീവിക്കുകയും ചെയ്തിരുന്നു. ഈ ബന്ധങ്ങളില്‍ മൂന്ന് മക്കളും നടിയ്ക്കുണ്ട്.

ഇതിനിടെ വനിത വീണ്ടും വിവാഹിതയാവാന്‍ പോവുകയാണെന്ന തരത്തില്‍ അടുത്തിടെ വലിയ പ്രചരണങ്ങള്‍ ഉണ്ടായിരുന്നു. റോബര്‍ട്ട് മാസ്റ്ററിനൊപ്പം പുതിയ സിനിമയുടെ പ്രമോ വീഡിയോ പങ്കുവച്ചപ്പോഴാണ് നടിയുടെ വിവാഹക്കാര്യം വീണ്ടും ചര്‍ച്ചയായത്. എന്നാല്‍ തന്റെ അച്ഛന്റെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് പറഞ്ഞ് നടി വീണ്ടും പുതിയ ചില വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
തമിഴിലെ പ്രമുഖ നടനാണ് വിജയകുമാര്‍. നേരത്തെ വിവാഹിതനായിരുന്ന വിജയകുമാറിന് ആദ്യ ബന്ധത്തില്‍ മൂന്നു മക്കളുണ്ട്. ഈ ഭാര്യയും മക്കളും ഉള്ളപ്പോള്‍ തന്നെയാണ് നടന്‍ രണ്ടാമതും വിവാഹിതനാകുന്നത്. സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്നതിനിടെ നടി മഞ്ജുളയമായി ഇഷ്ടത്തിലായ താരം അവരെ കൂടി വിവാഹം കഴിക്കുകയായിരുന്നു.
ഈ ബന്ധത്തില്‍ മൂന്ന് പെണ്‍മക്കളും ജനിച്ചു. അതില്‍ മൂത്ത മകളാണ് വനിത വിജയകുമാര്‍. താരപിതാവുമായിട്ടുള്ള സ്വത്തു തര്‍ക്കത്തെ തുടര്‍ന്നും മറ്റുമായി വനിത കുടുംബത്തില്‍ നിന്ന് അകന്ന് ജീവിക്കുകയാണ്. ഇതിനിടെ നിരന്തരം വിവാദങ്ങള്‍ സൃഷ്ടിക്കുകയും അച്ഛനെതിരെ രംഗത്ത് വരികയും ഒക്കെ ചെയ്തിരുന്നു. അത്തരത്തില്‍ നടി ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്..
'ഞാന്‍ ഇത് പറഞ്ഞാല്‍ നിങ്ങള്‍ എങ്ങനെ സ്വീകരിക്കുമെന്ന് എനിക്കറിയില്ല. എന്നിരുന്നാലും ഇത് പറഞ്ഞേ മതിയാവുകയുള്ളു. ഞങ്ങള്‍ തഞ്ചാവൂര്‍ ജില്ലക്കാരാണ്. അവിടെ മിക്ക പുരുഷന്മാര്‍ക്കും രണ്ട് ഭാര്യമാര്‍ ഉണ്ടാവും. എന്തിന്, എന്റെ അച്ഛന്‍ വിജയകുമാറിനും രണ്ട് ഭാര്യമാരുണ്ടായിരുന്നു.
നിങ്ങള്‍ അതിനെ നിയമപരമോ നിയമവിരുദ്ധമോ എന്ന് വിളിച്ചാലും, അത് ഏത് രീതിയിലായാണെങ്കിലും ശരിയാണോ? എന്നായിരുന്നു വനിതയുടെ ചോദ്യം.' പല തവണ വിവാഹിതയായ നടി തന്നെ സ്വന്തം പിതാവിന്റെ ജീവിതത്തെ കുറിച്ച് സംസാരിച്ചതാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ കോളിളക്കമുണ്ടാക്കിയത്.

വാക്ക് തര്‍ക്കമോ എന്തെങ്കിലും വഴക്കോ എന്തുണ്ടായാലും പൊതുവേദികളില്‍ അച്ഛനെ കുറിച്ച് മോശമായി പറയാന്‍ പാടില്ലായിരുന്ന് എന്നാണ് ചിലര്‍ വനിതയെ ഉപദേശിച്ച് കൊണ്ട് പറയുന്നത്. ശരിക്കും ഈയൊരു സംസാരം കാരണമാണ് വിജയകുമാര്‍ മകളെ വീടിന് പുറത്താക്കിയതെന്നും മറ്റ് മക്കളെ കണ്ട് പഠിക്കാനുമൊക്കെയാണ് നടിയോട് ചിലര്‍ പറയുന്നത്.
അതേ സമയം വനിതയുടെ ദാമ്പത്യ ജീവിതം വലിയ കഥകളായിരുന്നു. നടന്‍ ആകാശിനെയാണ് വനിത ആദ്യം വിവാഹം കഴിക്കുന്നത്. എന്നാല്‍ ചില കാരണങ്ങളാല്‍ ഇരുവരും വിവാഹമോചിതയായി. ഈ ബന്ധത്തില്‍ ഒരു മകനും ഒരു മകളും നടിയ്ക്കുണ്ട്. ഇതിന് ശേഷം ആന്ധ്രാപ്രദേശില്‍ നിന്നുള്ള രാജന്‍ എന്നൊരു ബിസിനസുകാരനെ വിവാഹം കഴിക്കുകയും അതിലൊരു മകള്‍ ജനിക്കുകയും ചെയ്തു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തില്‍ നിന്നും വനിത വിവാഹമോചനം നേടി. പിന്നീട് കൊറിയോഗ്രാഫര്‍ റോബര്‍ട്ടുമായി പരിചയപ്പെടുകയും ഇരുവരും ലിവിംഗ് ടുഗദറായി ജീവിച്ചിരുന്നുവെന്നും പറയപ്പെടുന്നു.
ഏറ്റവുമൊടുവില്‍ സംവിധായകന്‍ പീറ്റര്‍ പോളുമായി വനിത വിവാഹിതയായി. ഈ ദാമ്പത്യജീവിതം രണ്ട് മാസത്തിനുള്ളില്‍ അവസാനിക്കുകയും വനിത പീറ്ററിനെ വീടിന് പുറത്താക്കുകയും ചെയ്തു. അങ്ങനെ ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പുറമേയാണ് നടി അച്ഛനുമായുള്ള പ്രശ്നത്തിലേക്ക് എത്തുന്നത്. നിലവില്‍ റോബര്‍ട്ട് മാസ്റ്ററിനൊപ്പം ഒരു സിനിമ സംവിധാനം ചെയ്യുകയും അതില്‍ അഭിനയിക്കുകയും ചെയ്തിരിക്കുകയാണ് നടി.


Click it and Unblock the Notifications











