ഡെലിവറി ജൂണിൽ; നിറവയറിൽ നടി വനിത വിജയകുമാർ, മുൻ കാമുകനൊപ്പമുള്ള നടിയുടെ ബേബി ഷവർ ചിത്രങ്ങൾ വൈറൽ!

സംഭവബഹുലമായ ജീവിതം നയിക്കുന്ന നടിയാണ് ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിന്നിരുന്ന വനിത വിജയകുമാർ. നാൽപ്പത്തിനാലുകാരിയായ വനിത സോഷ്യൽമീഡിയയിൽ വളരെ സജീവമാണ്. പത്ത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള ഒരു യുട്യൂബ് ചാനലും നടിയ്ക്ക് സ്വന്തമായുണ്ട്. ഇപ്പോഴിതാ താരം സോഷ്യൽമീഡിയയിൽ പങ്കിട്ട പുതിയ ചിത്രങ്ങളാണ് ചർച്ചയാകുന്നത്. നിറവയറിൽ ബേബി ഷവർ ഫോട്ടോഷൂട്ടിനായി ഒരുങ്ങി നിൽക്കുന്ന വനിതയാണ് പുതിയ ഫോട്ടോകളിലുള്ളത്.

ഒപ്പം നടിയുടെ മുൻ കാമുകനും സിനിമയിൽ ഡാൻസ് കൊറിയോ​ഗ്രഫറായി ശ്രദ്ധനേടിയ റോബർട്ടിനേയും കാണാം. വനിതയുടെ നിറവയറിൽ റോബർട്ട് ചുംബിക്കുന്ന ചിത്രങ്ങളും വൈറലാണ്. ഫോട്ടോകൾ പ്രത്യക്ഷപ്പെട്ടപ്പോൾ ഇരുവരുടേയും ഫോളോവേഴ്സ് ആദ്യമൊന്ന് അമ്പരുന്നു. ഇരുവരും വിവാ​ഹിതരാണോ?, വനിതയ്ക്ക് വീണ്ടും കുഞ്ഞ് പിറക്കാൻ പോവുകയാണോ എന്നിങ്ങനെ തുടങ്ങി നൂറായിരം ചോദ്യങ്ങളാണ് കമന്റ് ബോക്സിൽ നിറഞ്ഞത്.

Vanitha Vijayakumar
Photo Credit: instagram

എന്നാൽ അത് യഥാർത്ഥത്തിൽ നടന്ന മെറ്റേണിറ്റി ഫോട്ടോഷൂട്ടല്ലെന്നും ഇരുവരുടേയും പുതിയ സിനിമയ്ക്ക് വേണ്ടി പകർത്തിയ ചിത്രങ്ങളാണെന്നും താരങ്ങൾ തന്നെ പിന്നീട് വ്യക്തമാക്കി. മാത്രമല്ല മെറ്റേണിറ്റി ഫോട്ടോഷൂട്ട് ഉൾപ്പെടുത്തിയ സിനിമയുടെ പുത‍ിയ പോസ്റ്ററും ഇരുവരും പങ്കുവെച്ചു. മിസ്റ്റര്‍ ആന്റ് മിസിസ് എന്ന സിനിമയാണ് ഇരുവരും അഭിനയിച്ച് റിലീസിനായി അണിയറയിൽ ഒരുങ്ങുന്നത്. വനിത വിജയകുമാർ തന്നെയാണ് സിനിമ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.

വനിതയുടെ സുഹൃത്താണ് സിനിമ നിര്‍മിക്കുന്നത്. സിനിമയുടെ പ്രഖ്യപന സമയത്ത് റോബർട്ടിനൊപ്പമുള്ള സേവ് ദി ഡേറ്റ് ഷൂട്ടിന്റെ ചിത്രങ്ങളായിരുന്നു വനിത അന്ന് പുറത്ത് വിട്ടത്. ഒരു സമയത്ത് പ്രണയിച്ചിരുന്നവർ വിവാഹത്തിലൂടെ ഒന്നാകാൻ പോവുകയാണോയെന്നാണ് അന്ന് സേവ് ദി ഡേറ്റ് ചിത്രങ്ങൾ കണ്ടപ്പോൾ ആരാധകർ കരുതിയത്.

എന്നാൽ‌ വരാനിരിക്കുന്ന സിനിമയുടെ പ്രഖ്യാപനമാണെന്നും വനിതയും അണിയറപ്രവർത്തകരും പിന്നീട് വ്യക്തമാക്കി. മിസ്റ്റര്‍ ആന്റ് മിസിസിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത് വനിതയും റോബർട്ടും തന്നെയാണ്. സിനിമയുടെ ഓഡിയോയും ട്രെയിലറും കഴിഞ്ഞ ദിവസം റിലീസായി. സിനിമയുടെ റിലീസ് ജൂണിലാണ്. എന്നാൽ കൃത്യമായ തിയ്യതി പുറത്ത് വിട്ടിട്ടില്ല. കുട്ടിക്കാലം മുതൽ സിനിമ കണ്ടും കേട്ടും വളർന്നവരാണ് വനിതയും റോബർട്ടും.

ഇരുവരും ആദ്യമായി പരിചയപ്പെടുന്നത് 2014ൽ ആണ്. എംജിആര്‍ ശിവാജി രജിനി കമല്‍ എന്ന സിനിമയിൽ പ്രവർത്തിക്കുന്ന സമയത്തായിരുന്നു പരിചയപ്പെടലും സൗഹൃദത്തിന്റെ ആരംഭവും. സൗഹൃദം പിന്നീട് പ്രണയമായി. വിവാഹം എന്നതിലേക്ക് വരെ കാര്യങ്ങൾ എത്തിയിരുന്നുവെങ്കിലും 2017ൽ ഇരുവരും ഒത്തുപോകാൻ കഴിയാത്തതിനാൽ പ്രണയം അവസാനിപ്പിച്ചു. ഇരുവരും ബി​ഗ് ബോസ് തമിഴിൽ മത്സരാർത്ഥികളായിരുന്നു.

Vanitha Vijayakumar
Photo Credit: instagram

ആ സമയത്ത് ഇരുവരുടേയും പ്രണയ ജീവിതം ചർച്ചയാവുകയും വിവാ​ദമാവുകയും ചെയ്തിരുന്നു. തമിഴിലെ പ്രശസ്തനായ നടൻ വിജയകുമാറിന്റെ മകളാണ് വനിത. പ്രീത, അരുണ്‍ വിജയ്, ശ്രീദേവി തുടങ്ങിയവരാണ് വനിതയുടെ സഹോദരങ്ങൾ. എന്നാൽ സ്വത്തുമായി ബന്ധപ്പെട്ടുള്ള തർക്കം മൂലം കുടുംബക്കാരിൽ നിന്നെല്ലാം വനിത അകലം പാലിച്ച് കഴിയുകയാണ്.

മൂന്ന് തവണ താരം വിവാ​​ഹിതയായിട്ടുണ്ട്. ആദ്യ വിവാഹം 2000ൽ ബിസിനസുകാരനായ ആകാശുമായിട്ടായിരുന്നു. ആ ബന്ധത്തില്‍ ഒരു മകനും മകളും വനിതയ്ക്കുണ്ട്. എന്നാൽ അഭിപ്രായ വ്യത്യാസങ്ങൾ മൂലം 2007ല്‍ ഇരുവരും വേർപിരി‍ഞ്ഞു. ശേഷം 2007ല്‍ ആനന്ദ് ജയരാജന്‍ എന്നയാളെ വിവാഹം ചെയ്തു. ആ വിവാഹത്തിലും ഒരു മകൾ വനിതയ്ക്കുണ്ട്. ശേഷം ഇരുവരും വേർപിരിഞ്ഞു. പിന്നീട് റോബർട്ടിനെ ഏറെക്കാലം പ്രണയിച്ചു.

പക്ഷെ വിവാഹത്തിലേക്ക് എത്തും മുമ്പ് വേർപിരിഞ്ഞു. ശേഷം പീറ്ററെന്നയാളെ വനിത വിവാഹം ചെയ്തു. ഒരു വർഷം മുമ്പ് അസുഖ ബാധിതനായി പീറ്റർ മരിച്ചു. ഇപ്പോൾ‌ രണ്ട് പെൺമക്കളാണ് വനിതയുടെ എല്ലാമെല്ലാം.

More from Filmibeat

Read more about: tamil actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X