നടി വനിത വിജയകുമാറിന് നാലാം വിവാഹം..? വരനാകുന്നത് മുൻ കാമുകൻ?, സേവ് ദി ഡേറ്റ് ചിത്രങ്ങൾ ചർച്ചയാകുന്നു...
തെന്നിന്ത്യൻ സിനിമകളുടെയും താരങ്ങളുടെയും ആരാധകർക്ക് സുപരിചിതയാണ് നടിയും താരകുടുംബാംഗവുമായ വനിത വിജയകുമാർ. മുതിർന്ന തമിഴ് നടൻ വിജയകുമാറിന്റെ പെൺമക്കളിൽ ഒരുവളായ വനിത സിനിമാ, സീരിയൽ, ടെലിവിഷൻ പരിപാടികളുമായി ലൈം ലൈറ്റിൽ സജീവമാണ്. കരിയറിൽ മുന്നോട്ടുപോകുമ്പോഴും സ്വകാര്യ ജീവിതത്തിൽ ഉണ്ടായിക്കൊണ്ടിരുന്ന വിവാദങ്ങളുടെ പേരിൽ വനിത എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്.
അച്ഛനുമായും സഹോദരങ്ങളുമായുള്ള കുടുംബപ്രശ്നങ്ങളും ഇടയ്ക്കിടെ ഉള്ള വിവാഹങ്ങളും വിവാഹമോചനങ്ങളുമാണ് വനിത സിനിമാപ്രേമികൾക്കിടയിൽ എപ്പോഴും ചർച്ചാ വിഷയമാകാൻ കാരണം. തമിഴ് നടൻ വിജയകുമാറിന്റെയും മഞ്ജുളയുടെയും മൂത്ത പുത്രിയാണ് വനിത. വിജയിയുടെ നായികയായി 1995ൽ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെയായിരുന്നു വനിതയുടെ സിനിമാ അരങ്ങേറ്റം. മലയാളത്തില്‍ ഹിറ്റ്‌ലര്‍ ബ്രദേഴ്സ് എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

2013ൽ കമല്‍ ഹാസന്‍ അവതാരകനായി എത്തിയ തമിഴ് ബിഗ്‌ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായിരുന്നു. പത്ത് ലക്ഷത്തിന് അടുത്ത് സബ്‌സ്‌ക്രൈബേഴ്‌സുള്ള യുട്യൂബ് ചാനലും ഇവർക്ക് സ്വന്തമായുണ്ട്. പാചകം, ബ്യൂട്ടി ടിപ്‌സ്, യാത്ര എന്നിവയാണ് നടി പങ്കുവെയ്ക്കാറുള്ളത്. മൂന്ന് മക്കളുടെ അമ്മയായ വനിതയ്ക്കൊപ്പമാണ് രണ്ട് പെൺമക്കളുടെയും താമസം. ഇതുവരെ മൂന്ന് തവണ വനിത വിവാഹിതയായിട്ടുണ്ട്.
പിന്നീട് ഇവർ മൂന്നുപേരിൽ നിന്നും പല കാലഘട്ടങ്ങളിലായി നടി വിവാഹമോചനം നേടി. 2000ൽ നടൻ ആകാശിനെയാണ് വനിത ആദ്യം വിവാഹം ചെയ്തത്. എന്നാൽ ആറ് വർഷം മാത്രമെ അതിന് ആയുസുണ്ടായിരുന്നുള്ളു. അതുകൊണ്ട് തന്നെ നടി 2006ൽ ആകാശിൽ നിന്നും വിവാഹമോചനം നേടി. പിന്നീട് 2007ൽ വ്യവസായിയായ ആനന്ദ് രാജുമായി വിവാഹം നടന്നെങ്കിലും 2012ൽ ഇരുവരും വേർപിരിഞ്ഞു.
ഒരു വർഷത്തിനുശേഷം 2013ൽ നൃത്തസംവിധായകനായ റോബർട്ടുമായി വനിത പ്രണയത്തിലായി 2017 ലാണ് ബന്ധം ഉപേക്ഷിച്ചത്. 2020 ജൂണിൽ പീറ്റർ പോൾ എന്ന വ്യക്തിയുമായി വനിതയുടെ വിവാഹം നടന്നെങ്കിലും മൂന്ന് മാസങ്ങൾ പിന്നിട്ടപ്പോഴേക്കും ഇരുവരും വേർപിരിഞ്ഞു. പീറ്ററിന്റെ രണ്ടാമത്തെ വിവാഹമായിരുന്നു. കഴിഞ്ഞ വർഷമാണ് പീറ്റർ പോൾ അസുഖം മൂലം മരിച്ചത്. പീറ്റര്‍ മദ്യപാനം നിര്‍ത്താന്‍ തയ്യാറാവാത്തതിനാലാണ് താൻ അദ്ദേഹവുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ചതെന്ന് വനിത വ്യക്തമാക്കിയിരുന്നു.
പീറ്ററിനുശേഷം മറ്റാരും വനിതയുടെ ജീവിതത്തിലേക്ക് കടന്നുവന്നിട്ടില്ല. എന്നാലിപ്പോൾ വനിത വിജയകുമാർ എന്ന പേര് തമിഴകത്ത് വലിയ രീതിയിൽ വീണ്ടും ചർച്ചയാവുകയാണ്. അതിന് കാരണം കുറച്ച് മണിക്കൂറുകൾക്ക് മുമ്പ് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട സേവ് ദി ഡേറ്റ് പോസ്റ്റാണ്. സിനിമുഗളം എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വനിതയുടെ മുൻ കാമുകൻ റോബർട്ടിന്റെയും സേവ് ദി ഡേറ്റ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

കടൽത്തീരത്ത് ബീച്ച്വെയറിൽ റോബട്ടർട്ടിനൊപ്പം പ്രണയാർദ്രയായി നിൽക്കുന്ന വനിതയാണ് സേവ് ദി ഡേറ്റ് പോസ്റ്റിലെ ഫോട്ടോയിലുള്ളത്. സേവ് ദി ഡേറ്റ്... 5 ഒക്ടോബർ 2024... വനിത വിജയകുമാർ-റോബർട്ട് എന്നാണ് കുറിച്ചിരിക്കുന്നത്. പെടുന്നനെ പ്രത്യക്ഷപ്പെട്ട സേവ് ദി ഡേറ്റ് പോസ്റ്റ് വളരെ പെട്ടന്ന് ശ്രദ്ധനേടി. എല്ലാം ആദ്യം മുതൽ വീണ്ടും ആരംഭിക്കുകയാണോ എന്നാണ് പോസ്റ്റിന് ലഭിച്ച ഏറെയും കമന്റുകൾ. കാരണം ഒരിക്കൽ റോബർട്ടുമായുള്ള പ്രണയം വനിത വേണ്ടെന്ന് വെച്ചതാണ്.
അന്ന് ഗുരുതരമായ ആരോപണങ്ങളായിരുന്നു വനിതയ്ക്കെതിരെ റോബർട്ട് ഉന്നയിച്ചത്. വനിതയും താനും തമ്മില്‍ പ്രണയത്തിലാണെന്നുള്ള വാര്‍ത്ത തെറ്റാണെന്നും വനിത തന്നെ പറഞ്ഞുണ്ടാക്കിയതാണ് അതെന്നുമാണ് അന്ന് നൃത്തസംവിധായകനായ റോബര്‍ട്ട് ആരോപിച്ചത്. താനും വനിതയും ഒരുമിച്ച് ഒരു സിനിമ നിര്‍മിച്ചിരുന്നു. സിനിമ വിജയിക്കാന്‍ ഞങ്ങള്‍ തമ്മില്‍ പ്രണയമാണെന്ന് ഗോസിപ്പ് പരത്തിയത് വനിതയാണ്.
ഈ വാര്‍ത്ത വന്നതോടെ കുടുംബജീവിതത്തില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചു. എന്റെ ഭാര്യ വനിതയുമായി വഴക്കിട്ടുവെന്നും റോബര്‍ട്ട് പറഞ്ഞിരുന്നു. എന്നാൽ സേവ് ദി ഡേറ്റ് പോസ്റ്റ് ചിലപ്പോൾ ഇരുവരുടെയും വരാനിരിക്കുന്ന ഏതെങ്കിലും പ്രോജക്ടിന്റെ പ്രമോഷന്റെ ഭാഗമായിരിക്കുമെന്നും കമന്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്.


Click it and Unblock the Notifications