For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വനിത-പീറ്റര്‍ വിവാഹം: അച്ഛനെതിരെ ആരോപണവുമായി മകന്‍! വനിത പറഞ്ഞതൊന്നും ശരിയല്ല

  |

  താരപുത്രി വനിതാ വിജയകുമാറിന്റെ മൂന്നാം വിവാഹം അടുത്തിടെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. അടുത്ത സുഹൃത്തായ പീറ്റര്‍ പോളായിരുന്നു നടിയെ വിവാഹം കഴിച്ചത്. ചെന്നൈയില്‍ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു ഇവരുടെ വിവാഹം. ഇതിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമാവുകയും ചെയ്തിരുന്നു. വിവാഹത്തിന് തൊട്ടുപിന്നാലെയാണ് പീറ്ററിനെതിരെ പരാതിയുമായി മുന്‍ഭാര്യ രംഗത്തെത്തിയിരുന്നത്.

  താനുമായി വിവാഹ മോചനം നേടാതെയാണ് പീറ്റര്‍ വനിതയെ വിവാഹം കഴിച്ചതെന്നായിരുന്നു മുന്‍ഭാര്യ എലിസബത്ത് ഹെലന്‍ ആരോപിച്ചത്. അഭിപ്രായ ഭിന്നതയുടെ പേരില്‍ ഏഴ് വര്‍ഷമായി പീറ്ററുമായി പിരിഞ്ഞ് താമസിക്കുകയാണെന്നും ഞങ്ങള്‍ക്ക് രണ്ട് കുട്ടികളുണ്ടെന്നും ഇവര്‍ വെളിപ്പെടുത്തിയിരുന്നു.

  കൂടാതെ വനിതയ്‌ക്കൊപ്പമുളള ഒരു പുതിയ സിനിമയുടെ ഷൂട്ടിംഗ് എന്നാണ് വിവാഹത്തെക്കുറിച്ച് പീറ്റര്‍ പോള്‍ തന്നോട് പറഞ്ഞതെന്നും എലിസബത്ത് വെളിപ്പെടുത്തിയിരുന്നു. പീറ്റര്‍ മദ്യപാനിയായിരുന്നുവെന്നും മുന്‍പ് മൂന്ന് സ്ത്രീകളുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നുവെന്നും മുന്‍ഭാര്യ തുറന്നുപറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് വടപളനി സ്റ്റേഷനിലായിരുന്നു എലിസബത്ത് പരാതി നല്‍കിയിരുന്നത്. അതേസമയം ഇതെല്ലാം നിഷേധിച്ചുകൊണ്ടാണ് പീറ്ററും വനിതയും രംഗത്തെത്തിയിരുന്നത്.

  പീറ്റര്‍ മദ്യപാനിയല്ലെന്നും വിവാഹത്തിന്റെ അന്ന് ഷാംപെയ്ന്‍ കുടിക്കാന്‍ കൊടുത്തപ്പോള്‍ അദ്ദേഹം സ്‌നേഹപൂര്‍വ്വം നിരസിച്ചുവെന്നും വനിത വെളിപ്പെടുത്തി. പണം തട്ടാനാണ് പീറ്ററിന്റെ മുന്‍ഭാര്യയുടെ ശ്രമമെന്നും നിയമപരമായി ഇതിനെ നേരിടുമെന്നുമാണ് സംഭവത്തില്‍ വനിത പ്രതികരിച്ചിരുന്നത്. ഒരു കോടി രൂപയാണ് എലിസബത്ത് തങ്ങളില്‍ നിന്നും ആവശ്യപ്പെട്ടതെന്നും വനിത വിജയകുമാര്‍ വെളിപ്പെടുത്തിയിരുന്നു.

  പിന്നാലെ പീറ്ററിനെതിരെ ഗുരുതര ആരോപണങ്ങളുമായ മൂത്തമകന്‍ രംഗത്തെത്തിയിരുന്നു. ഒരഭിമുഖത്തിലാണ് പിതാവിനെതിരെ തുറന്നടിച്ച് മകന്‍ രംഗത്തെത്തിയിരിക്കുന്നത്. വനിത പറഞ്ഞത് ശരിയല്ലെന്നും തന്റെ പിതാവ് ഒരു മദ്യപാനിയാണെന്നും മകന്‍ പറയുന്നു. അദ്ദേഹത്തെ റീഹാബിലിറ്റേഷന്‍ സെന്ററില്‍ കൊണ്ടുപോയിരുന്നെന്നും അവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഗുരുതരമായി പരിക്കേറ്റിരുന്നതായും മകന്‍ പറഞ്ഞു.

  മൂന്ന് തലമുറകള്‍! അച്ഛന്റെ ചിത്രത്തിനൊപ്പം പൃഥ്വിയും ഇന്ദ്രനും മക്കളും! പങ്കുവെച്ച് സുപ്രിയ

  സ്ത്രീകളോട് താല്‍പര്യമുളള വ്യക്തിയാണ് പീറ്ററെന്നും മകന്‍ പറയുന്നു. ഒരിക്കല്‍ താന്‍ കാരണം പെണ്‍സുഹൃത്തുകളില്‍ ഒരാള്‍ ഗര്‍ഭിണിയായി എന്ന് പറഞ്ഞപ്പോഴാണ് അമ്മ അദ്ദേഹത്തോട് സംസാരിക്കുന്നത് നിര്‍ത്തിയതെന്നും മകന്‍ ആരോപിച്ചു. കൂടാതെ വനിതയുടെ മക്കളെ സഹോദരിമാരായി ഇനി കാണണമെന്ന് പീറ്റര്‍ പറഞ്ഞതായും അതുപോലെ താന്‍ ചെയ്‌തെന്നും മകന്‍ പറഞ്ഞു.

  നയന്‍താര അറിയാത്ത ആ രഹസ്യം! ലേഡീ സൂപ്പര്‍സ്റ്റാറിനെക്കുറിച്ച് ചാര്‍മിളയുടെ വെളിപ്പെടുത്തല്‍

  ഒരിക്കല്‍ വനിതയുടെ വീട്ടിലേത്ത് തന്നെ ഡിന്നറിനായി ക്ഷണിച്ചെന്നും എന്നാല്‍ അന്നൊന്നും വിവാഹത്തെക്കുറിച്ച് പറഞ്ഞില്ലെന്നും മകന്‍ പറഞ്ഞു. അന്ന് വനിതയുടെ മക്കളുമായി സംസാരിക്കുക മാത്രമാണ് ഉണ്ടായത്. പിതാവിന്റെ വിവാഹ വാര്‍ത്ത കേട്ട് തനിക്കും സഹോദരിക്കും ഞെട്ടലൊന്നും ഉണ്ടായില്ലെന്നും മകന്‍ പറഞ്ഞു. സിനിമകളിലും മറ്റ് ഓഫീസുകളിലുമെല്ലാം ജോലി ചെയ്യുന്ന സമയത്ത് സ്ത്രീകളുമായി ഇടപഴകുന്ന ശീലം അച്ഛന് ഉണ്ടായിരുന്നു എന്നും മകന്‍ വെളിപ്പെടുത്തി.

  പണി ശരിക്കും പാളിയെന്ന് പേളി! നീരജ് മാധവിന്റെ ചലഞ്ച് ഏറ്റെടുത്ത് നടി! വൈറല്‍ വീഡിയോ

  Read more about: vanitha
  English summary
  Vanitha Vijaykumar's Husband Peter Paul's Elder Son Revealed An Unknown Story Of His Father
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X