രണ്ട് കുഞ്ഞുങ്ങള്‍ക്ക് നയന്‍താരയും ഭര്‍ത്താവും ജന്മം കൊടുത്തത് വലിയ കാര്യം; വിമര്‍ശകരോട് വനിത വിജയകുമാര്‍

ഏറെ കാലം നയന്‍താരയുടെ വിവാഹമായിരുന്നു വാര്‍ത്തയില്‍ നിറഞ്ഞത്. ഒടുവില്‍ നടി ഈ വര്‍ഷം വിവാഹിതയായതോടെ അമ്മയാവുന്നതിനെ കുറിച്ചായി ചര്‍ച്ചകള്‍. അങ്ങനെ പാപ്പരാസികള്‍ കാത്തിരുന്നത് പോലെ താനൊരു അമ്മയായെന്ന് നയന്‍താരയും അപ്പയായെന്ന് വിഘ്‌നേശ് ശിവനും പുറംലോകത്തെ അറിയിച്ചു. അതും വലിയൊരു വിവാദമായി.

ഗര്‍ഭിണിയാവാതെ നയന്‍താര അമ്മയായതിനെ ചുറ്റിപ്പറ്റിയാണ് വിമര്‍ശനങ്ങള്‍ മൊത്തം വന്നത്. വാടകഗര്‍ഭപാത്രത്തിലൂടെ രണ്ട് കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുത്തതിനെയാണ് പലരും പരിഹസിച്ചത്. ഇപ്പോഴിതാ നടിയും അവതാരകയുമായ വനിത വിജയകുമാറും വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ്.

വിവാഹം കഴിഞ്ഞ് നാലാമത്തെ മാസമാണ് നയൻതാര അമ്മയാവുന്നത്

വിവാഹം കഴിഞ്ഞ് നാലാമത്തെ മാസമാണ് കുടുംബത്തിലേക്ക് പുതിയ അതിഥികളെത്തിയ സന്തോഷവും നയന്‍താരയും ഭര്‍ത്താവും പങ്കുവെച്ചത്. ഇരട്ട ആണ്‍കുട്ടികളാണ് ജനിച്ചതെന്നും മാതാപിതാക്കളായതിന്റെ സന്തോഷവും താരങ്ങള്‍ പറഞ്ഞു. ഇതോടെ ആശംസാപ്രവാഹമാണ് താരദമ്പതിമാര്‍ക്ക് ലഭിച്ചത്. പിന്നാലെ അതിലെ പൊരുത്തക്കേടുകള്‍ ചര്‍ച്ചയായി. ഗര്‍ഭിണിയാവുകയോ പ്രസവിക്കുകയോ ചെയ്യാതെ എങ്ങനെ മാതൃത്വം അനുഭവിക്കും എന്നതടക്കം പലരും നയന്‍താരയ്‌ക്കെതിരെ ചോദ്യങ്ങളുന്നയിച്ചു.

ആ രണ്ട് കുഞ്ഞുങ്ങളുടെ ജനനത്തെക്കാളും മനോഹരമായി എന്തുണ്ട്

'ആ രണ്ട് കുഞ്ഞുങ്ങളുടെ ജനനത്തെക്കാളും മനോഹരമായി എന്തുണ്ടെന്ന് ചോദിച്ചാണ് വനിത വിജയകുമാര്‍ എത്തിയിരിക്കുന്നത്. 'എല്ലാ കുട്ടികള്‍ക്കും ലഭിക്കുന്നത് പോലെ മനോഹരമായൊരു ജീവിതം കൊടുക്കുന്ന ഈ മാതാപിതാക്കള്‍ക്ക് ജനിച്ച ഈ രണ്ട് നിഷ്‌കളങ്ങരായ കുഞ്ഞുങ്ങളുടെ ജനനത്തെക്കാളും മനോഹരമായി മറ്റെന്തുണ്ട്. ഒരാളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ നശിപ്പിക്കുന്നത് ആദ്യം നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

അവര്‍ ഒരിക്കലും ഇതില്‍ നിന്നും പിന്തിരിയില്ല

നിയമവും മെഡിക്കല്‍ കാര്യങ്ങളും അറിയുന്ന ചില ആളുകള്‍ ഇന്റര്‍വ്യൂ കൊടുക്കുന്നതും ട്വീറ്റ് ചെയ്യുകയുമൊക്കെ ചെയ്യുന്നുണ്ട്. അവര്‍ ഒരിക്കലും ഇതില്‍ നിന്നും പിന്തിരിയില്ല. ദൈവം എല്ലാം കണ്ട് കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന് അറിയാം ആര്‍ക്കൊക്കെ എന്തൊക്കെ നല്‍കുമെന്ന്. വിഡഢികളായ നിങ്ങള്‍ ഇതില്‍ നിന്നെല്ലാം രക്ഷപ്പെടുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? കാത്തിരുന്ന് കാണാം.

ആര്‍ക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് നിങ്ങള്‍ അവഗണിക്കുക

മാതാപിതാക്കളായതിന് ശേഷമുള്ള മനോഹരയാത്രയിലൂടെ മുന്നോട്ട് പോവാന്‍ നയന്‍താരയെയും വിഘ്‌നേശ് ശിവനെയും ഞാന്‍ ആശംസിക്കുകയാണ്. ആര്‍ക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് നിങ്ങള്‍ അവഗണിക്കുകയാണ് വേണ്ടത്. കുട്ടികള്‍ക്ക് ജന്മം കൊടുക്കുക എന്നത് നിങ്ങള്‍ ചെയ്ത ഏറ്റവും നല്ല കാര്യമാണ്. ആ ആണ്‍കുട്ടികള്‍ അര്‍ഹിക്കുന്ന എല്ലാ സ്‌നേഹത്തോടും കരുതലോടും കൂടി ഓരോ നിമിഷവും ആസ്വദിക്കൂ.. ദൈവം എല്ലാ കാര്യവും കൈകാര്യം ചെയ്യും. നിങ്ങള്‍ അനുഗ്രഹിക്കപ്പെടട്ടേ',.. എന്നുമാണ് വനിത വിജയകുമാര്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

വാടകഗര്‍ഭപാത്രത്തിലൂടെ നടി കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുക്കുക എന്ന് ആരാധകരും പ്രതീക്ഷിച്ചില്ല

വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവില്‍ ഈ വര്‍ഷം ജൂണ്‍ ഒന്‍പതിനാണ് നയന്‍താരയും വിഘനേശ് ശിവനും വിവാഹിതരാവുന്നത്. ഇരുവരും വൈകാതെ മാതാപിതാക്കളായേക്കും എന്ന തരത്തില്‍ പ്രചരണം വന്നിരുന്നു. എന്നാല്‍ വാടകഗര്‍ഭപാത്രത്തിലൂടെ നടി കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുക്കുക എന്ന് ആരാധകരും പ്രതീക്ഷിച്ചിരുന്നില്ല. ഇതാണ് പലരെയും നിരാശപ്പെടുത്തുന്നതിലേക്ക് എത്തിയത്.

Read more about: nayanthara vignesh shivan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X