മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറുമായി ചിമ്പു! വന്താ രാജാവാതാന്‍ വരുവേന്റെ കിടിലന്‍ ടീസര്‍ പുറത്ത്! കാണൂ
മണിരത്‌നത്തിന്റെ ചെക്ക ചിവന്ത വാനത്തിനു ശേഷം തമിഴില്‍ വീണ്ടും സജീവമാകുകയാണ് ചിമ്പു. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന വന്ത രാജാവാതാ വരുവേന്‍ ആണ് താരത്തിന്റെ പുതിയ സിനിമ. ചിത്രത്തിന്റെ കിടിലന്‍ ടീസര്‍ സമുഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഇത്തവണ ഒരു മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറുമായാണ് ചിമ്പു എത്തുന്നതെന്നാണ് ടീസറില്‍ നിന്നും ലഭിക്കുന്ന സൂചന.
മേഘ ആകാശ്,കാതറിന്‍ ട്രീസ തുടങ്ങിയവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ഒരു തെലുങ്ക് സിനിമയുടെ റീമേക്കായിട്ടാണ് ചിമ്പുവിന്റെ പുതിയ സിനിമ തമിഴില്‍ ഒരുങ്ങുന്നത്. വലിയ ക്യാന്‍വാസിലാണ് താരത്തെ നായകനാക്കി സുന്ദര്‍ സി സിനിമയെടുക്കുന്നത്.

ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനും മികച്ച വരവേല്‍പ്പ് ആരാധകര്‍ നല്‍കിയിരുന്നു. രമ്യ ക്യഷ്ണന്‍,പ്രഭു,യോഗി ബാബു,മൊട്ട രാജേന്ദ്രന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അല്ലിരാജാഹ് സുഭാസ്‌കരന്‍ ആണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.
ഗോപി അമര്‍നാഥ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ഹിപ്പ്‌ഹോപ്പ് തമിഴ സംഗീതമൊരുക്കുന്നു. ചിത്രം ഉടന്‍ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്. സുന്ദര്‍ സി ചിത്രത്തിനു പുറമെ വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലും ചിമ്പു തന്നെയാണ് നായകവേഷത്തിലെത്തുന്നത്.


Click it and Unblock the Notifications











