Don't Miss!
- Sports
IND vs NZ: ഉമ്രാന് എന്തുകൊണ്ട് അതു ചെയ്തില്ല? തല്ലുകിട്ടാന്‍ കാരണം അതു തന്നെ!
- Technology
സർജിക്കൽ സ്ട്രൈക്കിൽ ഗൂഗിളും വിറച്ചു; ഇനി 3000 രൂപയുടെ സ്മാർട്ട്ഫോണുകളും ആൻഡ്രോയിഡ് സ്വാതന്ത്ര്യവും
- News
യുഎസ്സില്‍ വീണ്ടുമൊരു ജോര്‍ജ് ഫ്ളോയിഡ്; പോലീസ് ക്രൂരത, യുവാവ് കൊല്ലപ്പെട്ടു, മറച്ചുവെക്കാന്‍ ശ്രമം
- Automobiles
കുന്നോളമില്ലേലും കുന്നിമണിയേക്കാൾ കൂടുതൽ അപ്പ്ഡേറ്റുകളുമായി ഒരുങ്ങുന്ന ഹ്യുണ്ടായി കാറുകൾ
- Lifestyle
ക്ഷീണമകറ്റും, ശരീരത്തിന് പെട്ടെന്ന് ഊര്‍ജ്ജം നല്‍കും; ഈ 8 ഭക്ഷണങ്ങള്‍ എനര്‍ജി ബൂസ്റ്റര്‍
- Finance
ഹ്രസ്വകാലം കൊണ്ട് 75,000 രൂപ പലിശ വരുമാനം നേടാം; സ്ഥിര നിക്ഷേപമിടാൻ ഈ ബാങ്കുകൾ നോക്കാം; പലിശ 7.8% വരെ
- Travel
ആന്‍ഡമാനിൽ ആഘോഷിക്കാം വാലന്റൈൻസ് ദിനം, ഐആർസിടിസിയുടെ റൊമാന്റിക് പാക്കേജ് ഇതാ
വിശാലല്ല വിജയ് സാറാണ് ത്രില്ലടിപ്പിച്ചതെന്ന് വരലക്ഷ്മിയുടെ തുറന്നുപറച്ചില്‍! വീഡിയോ വൈറല്‍! കാണൂ!
തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ക്ക് ഏറെ സുപരിചിതയായ അഭിനേത്രികളിലൊരാളാണ് വരലക്ഷ്മി. അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെ സ്വീകരിക്കാനായി മടി കാണിക്കാത്ത താരം കൂടിയാണ് വരലക്ഷ്മി. തമിഴകത്ത് മാത്രമല്ല കന്നഡയിലും മലയാളത്തിലുമൊക്കെയായി നിറഞ്ഞുനില്‍ക്കുകയാണ് ഈ താരം. വിഘ്നേഷ് ശിവന് സംവിധാനം ചെയ്ത പോടാ പൊടി എന്ന റൊമാന്റിക് ചിത്രത്തിലൂടെയാണ് താരം തുടക്കം കുറിച്ചത്. ലണ്ടന്‍ ബേസ്ഡ് ഡാന്‍സറായാണ് താരമെത്തിയത്. കസബ ,വിക്രം വേദ, നിപുണന്, മിസ്റ്റര്‍ ചന്ദ്രമൗലി, മാരി 2, സണ്ടക്കോഴി 2, സര്‍ക്കാര്‍ തുടങ്ങി നിരവധി സിനിമകളിലാണ് താരം അഭിനയിച്ചത്. പതിവില്‍ നിന്നും വ്യത്യസ്തമായി നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനും ഈ നായിക തയ്യാറാവാറുണ്ട്.
ധ്രുവന് പകരം ഉണ്ണി മുകുന്ദന്? വിവാദങ്ങള്‍ക്ക് വിട! വന്‍അഴിച്ചുപണിയുമായി മാമാങ്കം തുടങ്ങുന്നു!
വില്ലത്തിയായി അഭിനയിച്ചതിന്റെ സന്തോഷത്തെക്കുറിച്ച് താരം നേരത്തെ തുറന്നുപറഞ്ഞിരുന്നു. അഭിനയിച്ച് ഫലിപ്പിക്കാന്‍ പലപ്പോഴും പ്രയാസപ്പെട്ടിട്ടുണ്ടെങ്കിലും അത്തരം കഥാപാത്രങ്ങളെ പ്രേക്ഷകര്‍ ഏറ്റെടുക്കുമ്പോള്‍ സംതൃപ്തി തോന്നാറുണ്ടെന്ന് താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ താരത്തോട് അത്തരത്തിലൊരു ചോദ്യവുമായാണ് ബിഹൈന്‍ഡ് വുഡ്സ് എത്തിയിട്ടുള്ളത്. അവാര്‍ഡ് സ്വീകരിക്കാനായി എത്തിയതായിരുന്നു താരം. വിജയ്ക്കും വിശാലിനുമൊപ്പമാണ് വരലക്ഷ്മി വില്ലത്തിയായെത്തിയത്. ഇവരിലാര്‍ക്കൊപ്പം അഭിനയിക്കാനായിരുന്നു ബുദ്ധിമുട്ടിയതെന്നായിരുന്നു ചോദ്യം. ബുദ്ധിമുട്ടില്ല, പക്ഷേ സണ്ടക്കോഴിയില്‍ ശാരീരികാധ്വാനമുള്ള രംഗങ്ങളായിരുന്നു കൂടുതല്‍.

വിജയ് സാറിനൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. ശരിക്കും ഫാന്‍ ഗേള്‍ മൊമന്റായിരുന്നു അത്. വിശാലിനെ വര്‍ഷങ്ങളായി അറിയാവുന്നതിനാല്‍ പ്രത്യേകിച്ച് എക്സൈറ്റ്മെന്റൊന്നുമില്ലായിരുന്നു. നെഗറ്റീവ് കഥാപാത്രങ്ങളെ സ്വീകരിക്കാന്‍ മടിയില്ലെന്നും അധികം പേരൊന്നും അതിന് തയ്യാറാവാറില്ലെന്നും താരം പറയുന്നു. സിനിമയ്ക്കപ്പുറത്ത് സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും താരം സജീവമാണ്. സാരിയണിഞ്ഞ് അതീവ സുന്ദരിയായാണ് വരലക്ഷ്മി അവാര്‍ഡ് സ്വീകരിക്കാനെത്തിയത്. പരിപാടിയുടെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
-
ഞാന്‍ എന്തൊക്കയോ പറഞ്ഞെന്ന് പറയുന്നു, കണ്ടിട്ട് ചിരി വന്നു; ഉണ്ണി മുകുന്ദനെപ്പറ്റി അങ്ങനെ പറഞ്ഞുവോ? ബാല
-
മേജര്‍ രവിയുമായുള്ള പ്രശ്നത്തില്‍ സംഭവിച്ചത് എന്ത്? ബാലയ്ക്കൊപ്പം അഭിനയിക്കാന്‍ റെഡി: ഉണ്ണി മുകുന്ദന്
-
ഐശ്വര്യ റായും അഭിഷേക് ബച്ചനും തമ്മിൽ പ്രശ്നങ്ങൾ? തെളിവുകൾ നിരത്തി ആരാധകർ; ചിത്രങ്ങൾ വൈറൽ!