വരലക്ഷ്മിയുടെ മനസ്സിലെ ആരാധ്യ പുരുഷന്‍? അവസരം കിട്ടിയാല്‍ ഐ ലവ് യൂ പറയുമെന്ന് താരപുത്രി!

തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് വരലക്ഷ്മി ശരത്കുമാര്‍. നായികയായി മാത്രമല്ല ഒന്നാന്തരം വില്ലത്തിയായും താരമെത്തിയിരുന്നു. തനിക്ക് ലഭിക്കുന്ന കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് ഈ താരം മുന്നേറുന്നത്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു. സിനിമയിലെത്തി അധികനാള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ പാപ്പരാസികള്‍ വരലക്ഷ്മിയെ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു. താരത്തിന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ അറിയാനായാണ് ആരാധകര്‍ കാത്തിരുന്നത്. വിശാലും വരലക്ഷ്മിയും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഒരിടയ്ക്ക് പ്രചരിച്ചിരുന്നു. അടുത്ത സുഹൃത്തുക്കളാണ് തങ്ങളെന്ന് ഇരുവരും വ്യക്തമാക്കിയതോടെയാണ് ഈ പ്രചാരണം അവസാനിച്ചത്.

വിശാലിന്റെയും ആര്യയുടെയും അടുത്ത സുഹൃത്താണ് വരലക്ഷ്മി. വിശാലാണ് ആദ്യം വിവാഹത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. അഭിനേത്രിയായ അനിഷയെയാണ് താരം വിവാഹം ചെയ്യുന്നത്. അധികം വൈകാതെയാണ് സയേഷയെ വിവാഹം ചെയ്യുന്നുവെന്ന് ആര്യയും സ്ഥിരീകരിച്ചത്. ഇതോടെയാണ് ആരാധകര്‍ വരലക്ഷ്മിയോടെ വിവാഹത്തെക്കുറിച്ച് ചോദിച്ചത്. എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണയും തന്റെ വിവാഹത്തെക്കുറിച്ചുള്ള ഗോസിപ്പ് എത്തിയെന്നായിരുന്നു താരം പ്രതികരിച്ചത്. പ്രഭാസിനോട് തനിക്കുള്ള ആരാധനയെക്കുറിച്ച് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരമിപ്പോള്‍. ഇന്ത്യാടൈംസിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം കാര്യങ്ങള്‍ വിശദീകരിച്ചത്.

പ്രഭാസിന്റെ ആരാധിക

പ്രഭാസിന്റെ ആരാധിക

ബാഹുബലിയിലൂടെ തെന്നിന്ത്യന്‍ സിനിമയുടെ തന്നെ സ്വന്തം താരമായി മാറിയതാണ് പ്രഭാസ്. ബാഹുബലിയുടെ രണ്ട് ഭാഗത്തിനും ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. ഈ ചിത്രങ്ങളിലൂടെ അദ്ദേഹത്തിന്റെ കടുത്ത ആരാധികയായി തങ്ങള്‍ മാറിയെന്ന് വ്യക്തമാക്കി നേരത്തെ സിനിമാപ്രവര്‍ത്തകരെത്തിയിരുന്നു. ഇപ്പോഴിതാ താരപുത്രിയായ വരലക്ഷ്മിയും ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ താരത്തിന്റെ തുറന്നുപറച്ചില്‍ വൈറലായി മാറിയിരുന്നു.

അവസരം കിട്ടിയാല്‍

അവസരം കിട്ടിയാല്‍

ഹൃദയം കീഴടക്കിയ താരത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പ്രഭാസിനെക്കുറിച്ചുള്ള ഇഷ്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. പ്രഭാസിനെക്കണ്ടാല്‍ താന്‍ ഐലവ് യൂ എന്ന് പറുമെന്നും താരം പറയുന്നു. പ്രഭാസിന്റെ വലിയൊരു ആരാധികയാണ് താന്‍. ഒരാളോട് സ്‌നേഹം തുറന്നുപറയാന്‍ അവസരം കിട്ടിയാല്‍ ഞാന്‍ പ്രഭാസിനെ തിരഞ്ഞെടുക്കും. ബാഹുബലിയിലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും സ്റ്റൈലിഷ് ലുക്കും എനിക്കിഷ്ടമായി. അദ്ദേഹത്തിന്റെ ശരീരഭാഷ, അഭിനയിക്കാനുള്ള കഴിവ് എന്നിവയാണ് തന്നെ ആകര്‍ഷിച്ചത്.

വരലക്ഷ്മിയുടെ വിവാഹം

വരലക്ഷ്മിയുടെ വിവാഹം

വരലക്ഷ്മി വിവാഹിതയാവാന്‍ പോവുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. പുതുവര്‍ഷത്തില്‍ വിവാഹമുണ്ടാവുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പ്രചരിച്ചത്. എന്നാല്‍ തനിക്ക് അത്തരത്തിലൊരു പ്ലാനില്ലെന്നായിരുന്നു താരം വ്യക്തമാക്കിയത്. താരത്തിന്റെ വിവാഹത്തെക്കുറിച്ചറിയാനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പോയവര്‍ഷത്തില്‍ വില്ലത്തിയായും താരം നിറഞ്ഞുനിന്നിരുന്നു.

 പ്രഭാസിന്റെ പ്രണയം

പ്രഭാസിന്റെ പ്രണയം

ബാഹുബലിയുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെയുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. അനുഷ്‌കയുമായി പ്രണയത്തിലാണെന്നും ഇരുവരും വിവാഹിതരായേക്കുമെന്നുമൊക്കെയായിരുന്നു തുടക്കത്തിലെ റിപ്പോര്‍ട്ടുകള്‍. അനുഷ്‌കയ്‌ക്കൊപ്പം അഭിനയിക്കുന്നതിനായാണ് താന്‍ കാത്തിരിക്കുന്നതെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. ഇവരുടെ സ്‌ക്രീന്‍ കെമിസ്ട്രിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

അനുഷ്‌കയെ വിവാഹം ചെയ്യുമോ?

അനുഷ്‌കയെ വിവാഹം ചെയ്യുമോ?

ബാഹുബലി എക്കാലത്തെയും മികച്ച വിജയമായി മാറിയതോടെയാണ് പ്രഭാസും അനുഷ്‌കയും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളായി മാറിയത്. ഇവര്‍ക്കിടയിലെ സ്‌ക്രീന്‍ കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിക്കുമോയെന്നറിയാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഇരുവരുടേയും വിവാഹത്തെക്കുറിച്ച് വീട്ടുകാര്‍ തീരുമാനമെടുത്തുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വരെ പ്രചരിച്ചിരുന്നു.

ആരാധികമാരുടെ പ്രിയതാരം

ആരാധികമാരുടെ പ്രിയതാരം

ആരാധികമാരുടെ പ്രിയപ്പെട്ട താരമാണ് പ്രഭാസ്. പ്രഭാസിന്റെ മനസ്സ് കീഴടക്കിയ സുന്ദരി ആരാണെന്നറിനായാണ് അവര്‍ കാത്തിരിക്കുന്നത്. അനുഷ്‌കയുമായുള്ള ഗോസിപ്പിനെക്കുറിച്ച് ചോദിക്കുമ്പോള്‍ അപൂര്‍വ്വമായി മാത്രമേ താരം പ്രതികരിച്ചിരുന്നുള്ളൂ. ഗോസിപ്പുകളെ ആ വഴിക്ക് വിടുകയായിരുന്നു ഇരുതാരങ്ങളും. വരലക്ഷ്മിയുടെ തുറന്നുപറച്ചില്‍ പ്രഭാസ് അറിഞ്ഞോയെന്നറിയാനായും ആരാധകര്‍ കാത്തിരിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X