വിശാലിന്‍റെ പ്രണയിനിയെ അറിയാം! ആ മനസ്സില്‍ താനായിരുന്നില്ല! വെളിപ്പെടുത്തലുമായി വരലക്ഷ്മി! കാണൂ!

തെന്നിന്ത്യന്‍ സിനിമയുടെ പ്രിയതാരങ്ങളിലൊരാളായ വിശാല്‍ വിവാഹിതനാവന്‍ പോവുകയാണെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നത്. പുതുവര്‍ഷം പിറന്നതിന് പിന്നാലെയായാണ് താരത്തിന്റെ വിവാഹത്തെക്കുറിച്ചുള്ള സുപ്രധാന വെളിപ്പെടുത്തലുമായി പിതാവെത്തിയത്. വിശാലിന് പിന്നാലെ ആര്യയും വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.യുവഅഭിനേത്രിയുമായി പ്രണയത്തിലാണ് താരമെന്നും വിവാഹത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനെത്തുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. വിശാലിന്റെയും ആര്യയുടെയും അടുത്ത സുഹൃത്താണ് വരലക്ഷ്മി. വിശാലും വരലക്ഷ്മിയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന താരജോഡികള്‍ കൂടിയാണ് ഇവര്‍.

വിശാലിന്റെ വിവാഹത്തെക്കുറിച്ചുള്ള പ്രഖ്യാപനങ്ങളെത്തിയപ്പോഴൊക്കെ വരലക്ഷ്മിയുടെ പ്രതികരണത്തെക്കുറിച്ചായിരുന്നു എല്ലാവരും ചോദിച്ചത്. വരലക്ഷ്മിയും വിവാഹിതയാവാന്‍ പോവുകയാണെന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. ട്വിറ്ററിലൂടെ താരം ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നു. നായികയായി മാത്രമല്ല വില്ലത്തിയായും നിറഞ്ഞുനില്‍ക്കുകയാണ് ഈ താരം. വിജയ്, വിശാല്‍ ചിത്രങ്ങളിലായിരുന്നു വില്ലത്തിയായെത്തിയത്. വിജയ്‌ക്കൊപ്പം അഭിനയിച്ചപ്പോഴാണ് കൂടുതല്‍ എക്‌സൈറ്റഡായതെന്നും വിശാലിനെ നേരത്തെ അറിയാമെന്നും താരം പറഞ്ഞിരുന്നു. വിശാലിന്റെ വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ താരം പറഞ്ഞതെന്താണെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ.

 വിശാലുമായി പ്രണയത്തില്‍?

വിശാലുമായി പ്രണയത്തില്‍?

വരലക്ഷ്മിയും വിശാലും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ഓണ്‍സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിക്കുമെന്നായിരുന്നു ആരാധകര്‍ കരുതിയത്. ഇരുവരേയും ഒരുമിച്ച് കാണുമ്പോഴെല്ലാം ഇത്തരത്തിലുള്ള പ്രചാരണങ്ങളും ശക്തമാവുകയായിരുന്നു. ഇരുതാരങ്ങളും ഇതേക്കുറിച്ച് അധികം പ്രതികരിക്കാറുമില്ലായിരുന്നു. അടുത്ത കാലത്താണ് നിലപാട് വ്യക്തമാക്കിയത്.

താനായിരുന്നില്ല അത്

താനായിരുന്നില്ല അത്

വിശാലിന്റെ മനസ്സിലെ പ്രണയിനി താനായിരുന്നില്ലെന്നും തങ്ങള്‍ പ്രണയത്തിലൊന്നുമായിരുന്നില്ലെന്നും താരം പറയുന്നു. വിവിധ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്. തങ്ങള്‍ ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചതിനെക്കുറിച്ചും ആളുകളുടെ തെറ്റിദ്ധാരണകളെക്കുറിച്ചുമൊക്കെ അന്നേ അറിഞ്ഞിരുന്നതായും താരം പറയുന്നു.

വധുവിനെ അറിയാം

വധുവിനെ അറിയാം

വിശാല്‍ വിവാഹം ചെയ്യുന്ന കുട്ടിയെക്കുറിച്ച് തനിക്കറിയാമെന്നും താരം പറയുന്നു. ഹൈദരാബാദ് സ്വദേശിനിയായ അനീഷയെയാണ് താരം വിവാഹം ചെയ്യുന്നത്. വിശാലിന്റെ പിതാവായിരുന്നു വിവാഹ വാര്‍ത്ത വെളിപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ഈ സംഭവം വൈറലായി മാറിയിരുന്നു. വിശാലിന്റെ വിവാഹത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ വരലക്ഷ്മിയായിരിക്കും വധുവെന്നായിരുന്നു ചിലരുടെ തെറ്റിദ്ധാരണ.

നടികര്‍ സംഘം കെട്ടിടം പണി പൂര്‍ത്തിയാവുന്നു

നടികര്‍ സംഘം കെട്ടിടം പണി പൂര്‍ത്തിയാവുന്നു

വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയിലാണ് വിശാല്‍ നടികര്‍ സംഘത്തിന്റെ നേതൃസ്ഥാനത്തേക്കെത്തിയത്. സിനിമാവ്യവസായത്തെ ഒന്നടങ്കം തകര്‍ക്കുന്ന തരത്തിലുള്ള വ്യജപതിപ്പ് ഭഈഷണിക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് താരം വ്യക്തമാക്കിയിരുന്നു. മീ ടൂ പോലെയുള്ള വെളിപ്പെടുത്തല്‍ നടത്തിയ നായികമാരെ സംരക്ഷിക്കുമെന്നും താരം വ്യക്തമാക്കിയിരുന്നു. നടികര്‍ സംഘത്തിന്‍രെ കെട്ടിടം പണി പൂര്‍ത്തിയാവാതെ വിവാഹ ജീവിതത്തെക്കുറിച്ച് ചിന്തിക്കില്ലെന്നായിരുന്നു അന്ന് വിശാല്‍ പറഞ്ഞത്. കെട്ടിടം പണി പൂര്‍ത്തിയാവുന്നതിന് പിന്നാലെയായാണ് താരത്തിന്റെ വിവാഹവും നടത്തുന്നത്.

കൈനിറയെ സിനിമകള്‍

കൈനിറയെ സിനിമകള്‍

അഭിനയ പ്രാധാന്യമുള്ള സിനിമകളാണ് വരലക്ഷ്മി സ്വീകരിക്കുന്നത്. നെഗറ്റീവ് കഥാപാത്രത്തെ സ്വീകരിക്കാനും ഈ താരത്തിന് മടിയില്ല. നായികയായി അഭിനയിക്കുന്നതിനിടയില്‍ത്തന്നെ വില്ലത്തി കഥാപാത്രത്തെയും താരം അവതരിപ്പിച്ചിരുന്നു. വിജയ് യുടെ സിനിമയിലെ വില്ലത്തി കഥാപാത്രത്തിന് പിന്നാലെ വിശാല്‍ ചിത്രത്തിലും താരം നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഏത് തരത്തിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനും താന്‍ തയ്യാറാണെന്ന് താരം വ്യക്തമാക്കിയിരുന്നു.

ആര്യയും വിവാഹിതനാവുന്നു

ആര്യയും വിവാഹിതനാവുന്നു

വിശാലിന്റെ വിവാഹ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയായാണ് ആര്യയും വൈവാഹിക ജീവിതത്തിലേക്ക് കടക്കുകയാണെന്നുള്ള വിവരവും പുറത്തുവന്നിരുന്നു. സയേഷയും ആര്യയും തമ്മില്‍ പ്രണയത്തിലാണെന്നും വിവാഹം അടുത്ത് തന്നെയുണ്ടാവുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. കെവി ആനന്ദ് സംവിധാനം ചെയ്യുന്ന സൂര്യ-മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിച്ച് വരികയാണ് ഇരുവരും. പ്രണയത്തിലായിരുന്നുവെങ്കില്‍ പ്രഹസനമായി റിയാലിറ്റി ഷോ നടത്തേണ്ടിയിരുന്നോ എന്ന ആക്ഷേപവും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X