»   » മമ്മൂട്ടിയുടെ നായികയുടെ ആദ്യ ഹൊറര്‍ ചിത്രം 'അമ്മായി'

മമ്മൂട്ടിയുടെ നായികയുടെ ആദ്യ ഹൊറര്‍ ചിത്രം 'അമ്മായി'

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുകയാണല്ലോ. മമ്മൂട്ടിയുടെ നായികയായാണ് തുടക്കം. രഞ്ജി പണിക്കരുടെ മകന്‍ നിധിന്‍ സംവിധാനം ചെയ്യുന്ന കസബ എന്ന ചിത്രത്തിലൂടെ. ജൂലൈ ഏഴിന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

എന്നാല്‍ കസബ റിലീസിന് എത്തുന്നതിന് മുമ്പേ വരലക്ഷ്മി മറ്റ് ചിത്രങ്ങളുടെ തിരക്കിലായി. അമ്മായി എന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിലാണ് നടി അടുത്തതായി അഭിനയിക്കുക. വരലക്ഷ്മി തന്റെ ഫേസ്ബുക്കിലൂടെയാണ് പുതിയ ചിത്രത്തെ കുറിച്ച് ആരാധകരോട് പറഞ്ഞത്.

varalakshmi

ആദ്യമായാണ് ഒരു ഹൊറര്‍ ചിത്രത്തില്‍ അഭിയിക്കുന്നതെന്നും നടി പറയുന്നു. നവാഗതനായ ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇളയരാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ആര്‍ ശരവണനാണ് ക്യാമറ.

English summary
Varalakshmi reunites with Illayaraja for a horror.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam