വിശാലിന് പിന്നാലെ വരലക്ഷ്മിയും വിവാഹിതയാവുന്നു? താരത്തിന്റെ പ്രതികരണം ഇങ്ങനെ! ട്വീറ്റ് വൈറല്‍! കാണൂ!
തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് വിശാല്‍. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയിലാണ് താരം നടികര്‍ സംഘത്തിന്റെ ചുമതലയേറ്റെടുത്തത്. സിനിമാവ്യവസായത്തെ തന്നെ ഒന്നടങ്കം തകര്‍ക്കുന്ന വായ്ജ പതിപ്പ് ഭീഷണികള്‍ക്കെതിരെ ശക്തമായ നടപടിയെടുത്താണ് താരം ശ്രദ്ധേയനായത്. സിനിമയിലെത്തിയ കാലം മുതലേ തന്നെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നവരാണ് വരലക്ഷ്മിയും വിശാലും. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും വിവാഹിതരാവാന്‍ പോവുകയാണെന്നുമൊക്കെയുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. നടികര്‍ സംഘത്തിന്റെ കെട്ടിടം പണി പൂര്‍ത്തിയായാല്‍ മാത്രമേ വിശാല്‍ വിവാഹിതനാവുകയുള്ളൂവെന്ന് പറഞ്ഞിരുന്നുവെന്നും അപ്പോഴേക്കും മൂക്കില്‍ പല്ല് വരില്ലേയെന്നും പറഞ്ഞ് കളിയാക്കിയതിനെക്കുറിച്ചുമൊക്കെ താരം തുറന്ന് പറഞ്ഞിരുന്നു.
അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് വിശാല്‍ വിവാഹിതനാവാന്‍ പോവുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നത്. വിശാലിന്റെ പിതാവാണ് മകന്റെ വിവാഹത്തെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. ഹൈദരാബാദ് സ്വദേശിയായ അനിഷയെയാണ് താരം ജീവിതസഖിയാക്കുന്നത്. ഇതിന് പിന്നാലെയായാണ് വരലക്ഷ്മിയുടെ വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകളും തുടങ്ങിയത്. സിനിമാതിരക്കുകള്‍ക്ക് വിട നല്‍കി വരലക്ഷ്മിയും വിവാഹിതയാവാന്‍ പോവുകയാണോയെന്ന സംശയമാണ് ചിലരൊക്കെ ഉന്നയിച്ചിട്ടുള്ളത്.

മനോഹരമായൊരു വര്‍ഷം കൂടി അവസാനിക്കാന്‍ പോവുകയാണ്. ഇയര്‍ എന്‍ഡിന് മുന്നോടിയായി എല്ലായ്‌പ്പോഴും ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ പുറത്തുവരാറുണ്ടെന്നും ഇപ്പോഴും അത് തന്നെയാണ് സംഭവിച്ചതെന്നും താരം പറയുന്നു. ട്വിറ്ററിലൂടെയാണ് വരലക്ഷ്മി വിവാഹ വാര്‍ത്തയെക്കുറിച്ചുള്ള വിശദീകരണം നല്‍കിയത്. താരത്തിന്റെ ട്വീറ്റ് കാണാം.


Click it and Unblock the Notifications











