വിവാഹത്തിന് മുൻപേ ഹണിമൂണ്‍? വരലക്ഷ്മിയുടെയും പ്രതിശ്രുത വരന്റെയും തായ്‌ലാന്‍ഡില്‍ നിന്നുള്ള ചിത്രങ്ങൾ പുറത്ത്

നടന്‍ ശരത്കുമാറിന്റെ മകള്‍ എന്നതിലുപരി തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ നടിയാണ് വരലക്ഷ്മി ശരത്കുമാര്‍. തമിഴിലൂടെ അഭിനയത്തിലേക്ക് എത്തിയെങ്കിലും മലയാളത്തില്‍ ശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചാണ് താരപുത്രി ജനപ്രീതി നേടുന്നത്. ഇപ്പോള്‍ വരലക്ഷ്മി വിവാഹിതയാവാന്‍ പോവുകയാണ് എന്ന വിശേഷങ്ങളാണ് പുറത്ത് വരുന്നത്.

അടുത്തിടെ വരലക്ഷ്മിയുടെ വിവാഹനിശ്ചയം നടത്തിയിരുന്നു. തന്റെ മകളും നടിയുമായ വരലക്ഷ്മി വിവാഹിതയാവുകയാണെന്നും പ്രതിശ്രുത വരന്‍ ആരാണെന്നുമടക്കം വെളിപ്പെടുത്തി ശരത്കുമാര്‍ രംഗത്ത് വന്നിരുന്നു. അതുപോലെ സോഷ്യല്‍ മീഡിയ പേജിലൂടെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ നടിയും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ തന്റെ ഭാവി ഭര്‍ത്താവിനൊപ്പം അവധി ആഘോഷിക്കാന്‍ പോയിരിക്കുകയാണ് നടി.

varalakshmi-sarathkumar

പ്രതിശ്രുത വരനൊപ്പം തായ്ലന്‍ഡിലേക്ക് വിനോദയാത്ര പോയിരിക്കുകയാണ് വരലക്ഷ്മി. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോസാണ് പുറത്ത് വന്നത്. വളരെ കുറഞ്ഞ സമയം കൊണ്ട് ഇത് വൈറലാവുകയും ചെയ്തിരിക്കുകയാണ്.

വരലക്ഷ്മി വിവാഹിതയാവാന്‍ പോവുകയാണെന്ന തരത്തില്‍ മുന്‍പ് നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പ്രമുഖ നടന്മാരുടെയും നിര്‍മാതാക്കളുടെയുമൊക്കെ പേരിനൊപ്പം അഭ്യൂഹങ്ങള്‍ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രണയത്തെ കുറിച്ച് നടി യാതൊന്നും പറഞ്ഞിരുന്നില്ല. ഒടുവില്‍ മുപ്പത്തിയൊന്‍പതാം വയസില്‍ വിവാഹത്തിലേക്ക് താരപുത്രി എത്തിയിരിക്കുകയാണ്. ബിസിനസുകാരനായ നിക്കോളയ് സച്ച് ദേവാണ് വരലക്ഷ്മിയുടെ പ്രതിശ്രുത വരന്‍.

പതിനാല് വര്‍ഷത്തോളം സുഹൃത്തുക്കളായിരുന്നു ഇരുവരും. ശേഷം പ്രണയം തിരിച്ചറിഞ്ഞതോടെ വിവാഹം കഴിക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. അങ്ങനെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ മുംബൈയില്‍ വച്ച് വളരെ ലളിതമായിട്ടാണ് ഇരുവരുടെയും വിവാഹനിശ്ചയം നടത്തിയത്. ഈ വര്‍ഷം തന്നെ വിവാഹം നടക്കുമെന്നാണ് സൂചന.

varalakshmi-sarathkumar

ഇതിന് മുന്നോടിയായി ഇരുവരും വിദേശരാജ്യങ്ങളിലേക്ക് അടക്കം യാത്ര നടത്തിയിരിക്കുകയാണ്. തായ്‌ലാന്‍ഡില്‍ നിന്നുള്ള പുതിയ ചിത്രങ്ങള്‍ വളരെ വേഗം പ്രചരിച്ച് തുടങ്ങി. താരങ്ങള്‍ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതും കെട്ടിപ്പിടിച്ചിരിക്കുന്നതുമായ നിരവധി ഫോട്ടോസാണ് പുറത്ത് വന്നത്. വിവാഹത്തിന് മുന്‍പേ ഇരുവരുടെയും ഹണിമൂണ്‍ ആഘോഷം തുടങ്ങിയോ എന്ന് ചോദിക്കുകയാണ് ആരാധകര്‍.

താരങ്ങളുടെ ഫോട്ടോസ് വന്നതോടെ വിവാഹം ഉടനെ ഉണ്ടോന്നുള്ള ചോദ്യം ഉയരുകയാണ്. മാത്രമല്ല താരങ്ങളെ കുറിച്ചുള്ള കൂടുതല്‍ കഥകളും പ്രചരിക്കാന്‍ തുടങ്ങി. വരലക്ഷ്മിയുടെ ആദ്യ വിവാഹമാണെങ്കിലും നിക്കോളയ്ക്ക് അങ്ങനെയല്ല. നടിയുടെ പ്രതിശ്രുത വരന്‍ നേരത്തെ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. 43 വയസ്സുകാരനായ നിക്കോളയ്ക്ക് ആദ്യ വിവാഹത്തില്‍ 15 വയസ്സുള്ള ഒരു മകളും ഉണ്ട്. ഇതൊന്നും താരങ്ങളുടെ പ്രണയത്തിന് ഒരു തടസ്സമായില്ലെന്നതും ശ്രദ്ധേയമാണ്.

Read more about: varalakshmi sarathkumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X