»   »  കിടക്ക പങ്കിടാന്‍ വിളിച്ച അനുഭവത്തെ കുറിച്ച് മമ്മൂട്ടിയുടെ നായിക; താരപുത്രിയ്ക്കും ഈ ഗതിയോ... ?

കിടക്ക പങ്കിടാന്‍ വിളിച്ച അനുഭവത്തെ കുറിച്ച് മമ്മൂട്ടിയുടെ നായിക; താരപുത്രിയ്ക്കും ഈ ഗതിയോ... ?

Posted By: Rohini
Subscribe to Filmibeat Malayalam

മലാളത്തിലെ പ്രമുഖ നടിയ്ക്ക് നേരെ ഉണ്ടായ അനുഭവത്തില്‍ ഞെട്ടിത്തരിച്ചിരിയ്ക്കുകയാണ് സിനിമാ ലോകവും കേരള ജനതയും. അപ്പോഴിതാ സ്ത്രീകളെ ശരീരമായി മാത്രം കാണുന്ന സമൂഹത്തില്‍ നിന്ന് തനിക്കുണ്ടായ അനുഭവം പങ്കുവച്ച് പ്രശസ്ത തമിഴ് നടി രംഗത്തെത്തിയിരിയ്ക്കുന്നു.

മമ്മൂട്ടിയെ ആദ്യം കണ്ടപ്പോള്‍ പേടിച്ച് ഛര്‍ദ്ദിക്കാന്‍ വന്നു എന്ന് വരലക്ഷ്മി

കസബ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തിയതിലൂടെ മലയാളികള്‍ക്കും ഏറെ പരിചിതയായ വരലക്ഷ്മി ശരത്ത് കുമാറാണ് ട്വിറ്ററിലൂടെ തന്റെ ദുരനുഭവം പങ്കുവച്ചത്. പ്രശസ്ത തമിഴ് നടന്‍ ശരത്ത് കുമാറിന്റെ മകളാണ് വരലക്ഷ്മി. വരലക്ഷ്മിയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കൂ...,

ചാനല്‍ മേധാവിയില്‍ നിന്ന്

ഒരു പ്രശസ്ത ചാനലിന്റെ മേധാവിയുമായി ഞാന്‍ അരമണിക്കൂര്‍ നേരം ചാനല്‍ ചര്‍ച്ച നടത്തിയിരുന്നു. ഒടുക്കം അയാളെന്നോട് ചോദിച്ചു, പുറത്ത് വച്ച് കാണാന്‍ കഴിയുമോ എന്ന്. ജോലി സംബന്ധമാണോ എന്ന് ചോദിച്ചപ്പോള്‍ ചരിച്ചുകൊണ്ട് അയാള്‍ അല്ല എന്ന് പറഞ്ഞു. ദേഷ്യം മറച്ചുവച്ച് ഞാന്‍ അയാളോട് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടു. അത്ര മാത്രമോ എന്ന് ചോദിച്ചുകൊണ്ടയാള്‍ പുറത്തേക്ക് പോയി- വരലക്ഷ്മി പറയുന്നു

സിനിമയല്ലേ എന്ന് പറയുന്നവരോട്

ഇത്തരം അനുഭവങ്ങള്‍ പുറത്ത് പറയുമ്പോള്‍ എല്ലാവരും ചോദിയ്ക്കും, സിനിമയല്ലേ.. ഇതൊക്കെ സാധാരണമല്ലേ.. ഇതൊക്കെ അറിഞ്ഞിട്ടല്ലേ അഭിനയിക്കാന്‍ വന്നത് എന്നൊക്കെ. ഞാന്‍ ഒരു സ്ത്രീയാണ്, മാംസപിണ്ഡമല്ല. അഭിനയം എന്റെ ജോലിയാണ്. ഞാനത് ഇഷ്ടപ്പെടുന്നു. ഈ ജോലി ഉപേക്ഷിക്കാനോ, ഇവിടെ നിലനിന്നു പോകാന്‍ വേണ്ടി അഡ്ജസ്റ്റ്‌മെന്റ് ചെയ്യാനോ ഞാന്‍ തയ്യാറല്ല.

ഇതൊരു ചെറിയ വിഷയമായിരിക്കാം

കേള്‍ക്കുന്നവര്‍ക്ക് ഇതൊരു ചെറിയ വിഷയമായിരിക്കാം. എന്നെ സംബന്ധിച്ച് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. അപമാനിക്കപ്പെട്ടിട്ടും പുറത്ത് പറയാന്‍ ധൈര്യം കാണിക്കാത്ത എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നത്. സ്ത്രീ സുരക്ഷയെ കുറിച്ചും പുരുഷന്മാരുടെ മോശം പെരുമാറ്റത്തെ കുറിച്ചുമൊക്കെ വരലക്ഷ്മി തന്റെ കുറിപ്പില്‍ പറയുന്നു.

മുഴുവനായി വായിക്കൂ

ഇതാണ് വരലക്ഷ്മി തന്റെ ട്വിറ്ററില്‍ ഇട്ട കുറിപ്പ്. 333 റീട്വീറ്റും, 685 ലൈക്കും ലഭിച്ച ട്വീറ്റ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാകുകയാണ്.

English summary
Varalakshmi Sarathkumar exposes man who misbehaved with her

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam