വരലക്ഷ്മിക്ക് പ്രണയസാഫല്യമോ? പ്രചരിച്ച വാര്‍ത്തകളെക്കുറിച്ച് താരത്തിന്‍റെ പ്രതികരണം ഇങ്ങനെ!
തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരപുത്രിയാണ് വരലക്ഷ്മി. മികച്ച സ്വീകാര്യതയും പിന്തുണയുമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എല്ലാതരത്തിലുമുള്ള കഥാപാത്രത്തേയും അവതരിപ്പിക്കാന്‍ കഴിയുമെന്ന് താരം തെളിയിച്ചിരുന്നു. നായികയായി മാത്രമല്ല വില്ലത്തിയായും താരമെത്തിയിരുന്നു. നെഗറ്റീവ് കഥാപാത്രങ്ങളെ ഏറ്റെടുത്ത് വിജയിപ്പിക്കാനും കഴിയുമെന്നും വരലക്ഷ്മി തെളിയിച്ചിരുന്നു. സിനിമയ്ക്കപ്പുറത്ത് സാമൂഹ്യപ്രവര്‍ത്തനങ്ങളിലും സജീവമാണ് താരം. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കാറുണ്ട്.
വിശാലും വരലക്ഷ്മിയും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഇടയ്ക്ക് പ്രചരിച്ചത്. കുട്ടിക്കാലം മുതലേയുള്ള സൗഹൃദമാണ് തങ്ങളുടേതെന്ന് വ്യക്തമാക്കി താരമെത്തിയിരുന്നു. നീണ്ടനാളത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് വിശാല്‍ വിവാഹിതനാവുന്നുവെന്ന് അറിയിച്ചത്. തെലുങ്ക് നായികയും നിര്‍മ്മാതാവുമായ അനിഷ റെഡ്ഡിയെയാണ് താരം വിവാഹം ചെയ്യുന്നത്. ഈ ബന്ധത്തെക്കുറിച്ച് തനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നുവെന്ന് വരലക്ഷ്മി പറഞ്ഞിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റുമായി ബന്ധമുള്ള ബിസിനസുകാരനാണ് വരലക്ഷ്മിയെ വിവാഹം ചെയ്യുന്നതെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു പ്രചരിച്ചത്. താരത്തിന്‍റെ അര്‍ധ സഹോദരിയെ വിവാഹം ചെയ്തത് ക്രിക്കറ്റ് താരമാണ്. അതിന് പിന്നാലെയായാണ് കുടുംബത്തില്‍ വീണ്ടും വിവാഹം നടക്കാന്‍ പോവുന്നത്.

വളരെ മുന്‍പ് തന്നെ ഇരുവര്‍ക്കും അറിയാമെന്നും അടുത്തിടെയാണ് വിവാഹത്തെക്കുറിച്ച് തീരുമാനിച്ചതെന്നുമൊക്കെയായിരുന്നു വാര്‍ത്തകള്‍. വരലക്ഷ്മിയുടെ കുടുംബവും വിവാഹത്തിന് സമ്മതം മൂളുകയായിരുന്നു. ലോക് ഡൗണ്‍ കഴിഞ്ഞതിന് പിന്നാലെയായി ഇരുവരും വിവാഹിതരായേക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.
വിവാഹവാര്‍ത്ത വൈറലായി മാറിയതിന് പിന്നാലെയായാണ് പ്രതികരണവുമായി താരമെത്തിയത്. ഇത്തരത്തിലുള്ള പ്രചാരണം നിര്‍ത്താമോയെന്നായിരുന്നു താരം ചോദിച്ചത്. വിവാഹം തീരുമാനിച്ചാല്‍ അതേക്കുറിച്ച് താന്‍ തന്നെ അറിയിക്കുമെന്നും വരലക്ഷ്മി പറയുന്നു. രഹസ്യവിവാഹമായിരിക്കില്ല തന്റേതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെയും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
സിനിമയ്ക്കപ്പുറത്ത് സാമൂഹ്യപ്രവര്‍ത്തനങ്ങളിലും സജീവമാണ് താരം. എന്നാല്‍ അതേക്കുറിച്ചൊന്നും ആര്‍ക്കും അറിയേണ്ടതില്ലെന്നും വ്യക്തി ജീവിതത്തെക്കുറിച്ചാണ് എല്ലാവരും ചോദിക്കുന്നതെന്നും അതറിയാനാണ് താല്‍പര്യമെന്നുമായിരുന്നു താരം പറഞ്ഞത്. താനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കാര്യങ്ങള്‍ക്ക് മറുപടി നല്‍കിയും താരമെത്താറുണ്ട്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ശക്തയായ സ്ത്രീയാണ് താനെന്നും താരം തെളിയിച്ചിരുന്നു.


Click it and Unblock the Notifications











