എന്റെ ഹൃദയം കീഴടക്കിയത് അദ്ദേഹമാണ്! നേരിട്ട് കണ്ടാല്‍ ഐ ലവ് യൂ പറയുമെന്ന് വരലക്ഷ്മി
തെന്നിന്ത്യന്‍ സിനിമയില്‍ സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി തിളങ്ങിയ നടിയാണ് വരലക്ഷ്മി ശരത്കുമാര്‍. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളും ചെയതുകൊണ്ടാണ് നടി സിനിമയില്‍ സജീവമായത്. തമിഴിന് പുറമെ മലയാളത്തിലും വരലക്ഷ്മി അഭിനയിച്ചിരുന്നു. മമ്മൂട്ടിക്കൊപ്പം കസബ, മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകളിലൂടെയാണ് നടി മോളിവുഡിലും തിളങ്ങിയത്. കോളിവുഡില്‍ ഇപ്പോള്‍ മുന്‍നിര നായികയായി അഭിനയിച്ചുകൊണ്ടിരിക്കുന്ന താരം കൂടിയാണ് വരലക്ഷ്മി. മുന്‍പ് വിശാലുമായുളള സൗഹൃദത്തിന് പിന്നാലെയാണ് നടി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നത്.

ഇരുവരും പ്രണയത്തിലാണെന്ന കാര്യം നടി നിഷേധിച്ചിരുന്നു. അതേസമയം അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ തന്റെ ഇഷ്ടതാരത്തെക്കുറിച്ച് വരലക്ഷ്മി പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. താരത്തിന്റെ ഹൃദയം കീഴടക്കിയ നടന്‍ ആരാണെന്ന ചോദ്യത്തിന് പ്രഭാസിന്റെ പേരാണ് വരലക്ഷ്മി പറഞ്ഞത്. പ്രഭാസിനെ കണ്ടാല്‍ താന്‍ ഐ ലവ് യൂ പറയുമെന്നും വരലക്ഷ്മി പറയുന്നു. ബാഹുബലിയുടെ വമ്പന്‍ വിജയത്തിന് പിന്നാലെ ലോകമെമ്പാടുമായി നിരവധി ആരാധകരെ ലഭിച്ച താരമാണ് പ്രഭാസ്.
Recommended Video
ബാഹുബലിക്ക് ശേഷം മലയാളികളുടെയും ഇഷ്ടതാരമായി പ്രഭാസ് മാറിയിരുന്നു. പ്രഭാസിന്റെ പുതിയ സിനിമകള്‍ക്കായെല്ലാം വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. പ്രഭാസിനോടുളള ഇഷ്ടം മുന്‍പ് പല നായികമാരും തുറന്നുപറഞ്ഞിരുന്നു. അതേസമയം വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത പോടാ പോടി എന്ന ചിത്രത്തിലൂടെ തമിഴില്‍ എത്തിയ താരമാണ് വരലക്ഷ്മി ശരത്കുമാര്‍. ചിത്രത്തില്‍ ചിമ്പുവായിരുന്നു നായക വേഷത്തില്‍ എത്തിയത്.
പിന്നാലെ ബാല സംവിധാനം ചെയ്ത താര തപ്പട്ടൈ എന്ന ചിത്രത്തിലെ പ്രകടനവും വരലക്ഷ്മിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ ദളപതി വിജയ്, ധനുഷ്, വിശാല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും വരലക്ഷ്മി അഭിനയിച്ചിരുന്നു. വിജയ്‌ക്കൊപ്പം സര്‍ക്കാര്‍, ധനുഷിനൊപ്പം മാരി 2, വിശാലിനൊപ്പം സണ്ടക്കോഴി 2 എന്നീ സിനിമകളിലായിരുന്നു നടി അഭിനയിച്ചിരുന്നത്. സൂപ്പര്‍ താര ചിത്രങ്ങള്‍ക്കൊപ്പം തന്നെ തമിഴില്‍ നായികാ പ്രാധാന്യമുളള സിനിമകളിലും അഭിനയിച്ചിട്ടുളള താരമാണ് വരലക്ഷ്മി ശരത്കുമാര്‍.


Click it and Unblock the Notifications