വരലക്ഷ്മി പിറന്നാളാഘോഷിച്ചത് ഇങ്ങനെ! താരപുത്രി ശരിക്കും മാതൃക തന്നെ! വിശാലും അഭിനന്ദിച്ചു! കാണൂ!
തെന്നിന്ത്യന്‍ സിനിമയുടെ മക്കള്‍ ശെല്‍വിയായാണ് വരലക്ഷ്മിയെ വിശേഷിപ്പിക്കുന്നത്. സിനിമയ്ക്ക് പുറമെ ജീവിതത്തിലും സ്വന്തം നിലപാടുകള്‍ വ്യക്തമാക്കിയാണ് താരം മുന്നേറുന്നത്. കഴിഞ്ഞ ദിവസമായിരുന്നു താരപുത്രി പിറന്നാളാഘോഷിച്ചത്. സിനിമാലോകവും ആരാധകരും താരത്തിന് ആശംസ നേര്‍ന്ന് രംഗത്തെത്തിയിരുന്നു. അടുത്ത സുഹൃത്തുക്കളായ ആര്യയും വിശാലുമൊക്കെ വരലക്ഷ്മിക്ക് ആശംസ നേര്‍ന്ന് രംഗത്തെത്തിയിരുന്നു. രാത്രിയിലായിരുന്നു വിശാലിന്റെ ആശംസയെത്തിയത്. സന്തോഷം നിറഞ്ഞ പിറന്നാളിയിരിക്കട്ടെ വരൂയെന്നും ഇനിയങ്ങോട്ട് ജീവിതത്തില്‍ എല്ലാ നന്മകളും നേരുന്നുവെന്നായിരുന്നു വിശാല്‍ ട്വീറ്റ് ചെയ്തത്.
വിശാലിന്റെ ട്വീറ്റിന് മറുപടിയുമായി വരലക്ഷ്മിയും രംഗത്തെത്തിയിരുന്നു. നന്ദി അറിയിച്ചായിരുന്നു വരലക്ഷ്മി എത്തിയത്. നിരവധി സിനിമകളാണ് വരലക്ഷ്മിയുടേതായി ഒരുങ്ങുന്നത്. നീയാ2, വെല്‍വെറ്റ് നഗരം, രാജാപാര്‍വൈ തുടങ്ങിയ ചിത്രങ്ങളില്‍ താരം അഭിനയിക്കുന്നുണ്ട്. അധികമാരും തയ്യാറാവത്ത നെഗറ്റീവ് കഥാപാത്രത്തെ സ്വീകരിക്കാനും ഈ താരം തയ്യാറായിരുന്നു. സണ്ടക്കോഴി 2, സര്‍ക്കാര്‍ ഈ ചിത്രങ്ങളിലായിരുന്നു താരം വില്ലത്തിയായെത്തിയത്. നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചതിന് ശേഷം നിരവധി പുരസ്‌കാരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്.

വരലക്ഷ്മി ഇത്തവണത്തെ പിറന്നാളും വ്യത്യസ്തമായാണ് ആഘോഷിച്ചത്. അവയവ ദാനത്തിനായി മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതിനൊപ്പം 30 പേരായിരുന്നു ഇതിന് സമ്മതവുമായി എത്തിയത്. സേവ് ശക്തി ക്യാംപയിന്‍ പ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു താരത്തിന്റെ പിറന്നാള്‍ ആഘോഷം. സിനിമയ്ക്ക് പുറമെ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും താരം സജീവമായി പങ്കെടുക്കാറുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications











