നടന്മാർക്ക് മാത്രമല്ല നടിമാർക്കും ആക്ഷൻ വഴങ്ങും!! : കിടിലൻ ആക്ഷൻ പെർഫോമൻസുമായി വരലക്ഷ്മി
നായികൻമാർക്ക് മാത്രമല്ല നായികമാർക്കും ആക്ഷൻ രംഗങ്ങൾ നിസ്സാരമായി പറ്റുമെന്ന് തെളിയിച്ചിരിക്കുകയാണ് താരസുന്ദരിമാർ. നടന്മാരെ പോലെ നടിമാരും ആക്ഷൻ രംഗങ്ങളിൽ തിളങ്ങുകയാണ് ജ്യോതിക, അമല പോൾ എന്നിവർക്ക് പിന്നാലെ ആക്ഷൻ രംഗങ്ങളുമായി എത്തുകയാണ് നടി വരലക്ഷ്മിയും.ചേസിംഗ് ' എന്ന് പേരിട്ട പുതിയ തമിഴ് ചിത്രത്തിൽ ബൈക്കർ ആയാണ് നടി എത്തുന്നത്.

ഇപ്പോഴിത ചിത്രത്തിന്റെ മേക്കിങ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. റോപ്പുകളുടെ സഹായമില്ലാതെ ആക്ഷൻ രംഗം ചെട്ടുന്ന നടിയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഈ വീഡിയോ വരലക്ഷ്മി തന്നെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.യമുന ചിന്നദുരൈയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബാല ശരവണൻ, ജെറാൾഡ്, സ്വിസ് രഘു തുടങ്ങിയവർ ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
നീയാ 2 ആണ് ഒടുവിൽ പുറത്തിറങ്ങിയ വരലക്ഷ്മിയുടെ ചിത്രം. വെൽവെറ്റ് നഗരം, കന്നി രാസി, കാട്ടേരി, പാമ്പൻ, തെന്നാലി രാമകൃഷ്ണ ബിഎ ബിഎൽ, ഡാനി തുടങ്ങിയവയാണ് നടിയുടെതായി അണിയറയിൽ ഒരുങ്ങുന്ന മറ്റു ചിത്രങ്ങൾ. ഒരേസമയം നായികയായും പ്രതിനായികയായും തിളങ്ങുന്ന താരമാണ് വരലക്ഷ്മി.


Click it and Unblock the Notifications











