സമൂഹത്തില്‍ മാന്യന്‍മാരെന്ന് തോന്നിപ്പിച്ച പലരും അങ്ങനെയല്ലെന്ന് തെളിഞ്ഞു: വരലക്ഷ്മി ശരത്കുമാര്‍

By Midhun Raj

സിനിമാ രംഗത്ത് കത്തിനില്‍ക്കുന്ന മീ ടു ക്യാംപെയ്‌ന് പിന്തുണയുമായി നടി വരലക്ഷ്മി ശരത്കുമാര്‍. വൈരമുത്തുവിനെതിരെ ഗായിക ചിന്മയി പറഞ്ഞത് ശരിയാണെന്ന് വിശ്വസിക്കുന്നു എന്നാണ് വരലക്ഷ്മി പ്രതികരിച്ചത്. തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ എല്ലാവരും ധൈര്യം കാണിക്കണമെന്നും വരലക്ഷ്മി പറഞ്ഞു.

എഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യം പറഞ്ഞത്. കണ്ടാല്‍ മാന്യന്‍മാര്‍ എന്ന് തോന്നുവര്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ലെന്ന് തെളിഞ്ഞുവെന്നും നടി പറഞ്ഞു. മലയാളത്തില്‍ അപമാനിക്കപ്പെട്ട നടിക്ക് കൂടുതല്‍ പേര്‍ പിന്തുണ നല്‍കേണ്ടതായിരുന്നുവെന്നും ഭയം കാരണമാകാം പലരും വിട്ടുനിന്നതെന്നും വരലക്ഷ്മി പറഞ്ഞു.

varalakshmi

ഇപ്പോഴത്തെ സംഭവവികാസങ്ങളെ പറ്റി തനിക്ക് അറിയില്ലെന്നും നടി പറഞ്ഞു. ശബരിമല വിഷയത്തിലും വരലക്ഷ്മിയുടെ പ്രതികരണം വന്നിരുന്നു. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെ എതിര്‍ക്കേണ്ട കാര്യമില്ലെന്നും സ്ത്രീയും പുരുഷനും ദൈവത്തിനു മുന്‍പില്‍ ഒരേപോലെയാണെന്നും നടി പറഞ്ഞു.

തമിഴകകത്ത് മീറ്റു ക്യാംപെയ്‌നെ പിന്തുണച്ചുകൊണ്ട് ആദ്യം രംഗത്തുവന്നിരുവന്നത് വരലക്ഷ്മി ശരത്കുമാറായിരുന്നു. വരലക്ഷ്മിക്കു പിന്നാലെയായിരുന്നു സാമന്ത,സിദ്ധാര്‍ത്ഥ്, വിശാല്‍,കമല്‍ഹാസന്‍ തുടങ്ങിയവരും പിന്തുണ പ്രഖ്യാപിച്ച് നേരത്തെ രംഗത്തുവന്നിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X