ഒടുവില്‍ അച്ഛനും മകളും ഒന്നിച്ചഭിനയിക്കുന്നു.. നായികാ നായകന്മാരായിട്ടാണോ..?
താരപുത്രിമാരും പുത്രന്മാരുമൊക്കെ സിനിമയില്‍ അഭിനയിക്കാനെത്തുമ്പോള്‍ പ്രേക്ഷകര്‍ ചോദിയ്ക്കുന്നത് അച്ഛനൊപ്പം അഭിനയിക്കുമോ.. അമ്മയ്‌ക്കൊപ്പം അഭിനയിക്കുമോ എന്നൊക്കൊണ്. ഏറെ നാളായി കേട്ടുകൊണ്ടിരിയ്ക്കുന്ന ചോദ്യത്തിന് ഒടുവില്‍ വരലക്ഷ്മി ശരത് കുമാര്‍ ഉത്തരം നല്‍കുന്നു.
അച്ഛന്‍ ശരത് കുമാറിനൊപ്പം അഭിനയിക്കുന്ന കാര്യം ട്വിറ്ററിലൂടെ വരലക്ഷ്മി സ്ഥിരീകരിച്ചു. പാമ്പന്‍ എന്ന സൂപ്പര്‍നാച്വറല്‍ ചിത്രത്തിലാണ് വരലക്ഷ്മിയും അച്ഛന്‍ ശരത്കുമാറും ഒന്നിച്ചഭിനയിക്കുന്നത്.

പാമ്പന്‍ എന്ന ചിത്രത്തില്‍ അച്ഛനൊപ്പം അഭിനയിക്കുന്ന കാര്യം വളരെ സന്തോഷത്തോടെ വരലക്ഷ്മി പ്രഖ്യാപിച്ചു. തന്നെയും അച്ഛനെയും ഒന്നിപ്പിച്ച് സ്‌ക്രീനില്‍ കൊണ്ടുവരുന്ന ചിത്രത്തിന്റെ ടീമിന് ആശംസ അറിയിക്കാനും താരപുത്രി മറന്നില്ല.
ധനുഷിന്റെ മാരി 2 യിലാണ് വരലക്ഷ്മി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. സായി പല്ലവി നായികയാകുന്ന ചിത്രത്തില്‍ പ്രാധാന്യമൊട്ടും കുറയാത്ത ശക്തമായ കഥാപാത്രമായി വരലക്ഷ്മി എത്തുന്നു.


Click it and Unblock the Notifications