ചൊറിയാനെത്തിയ ആളുടെ വായടപ്പിച്ച് വരലക്ഷ്മിയുടെ മാസ്സ് മറുപടി! കൈയ്യടിയുമായി സോഷ്യല്‍ മീഡിയയും! കാണൂ!
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിലൊരാളാണ് വരലക്ഷ്മി. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് താരം മുന്നേറുന്നത്. എല്ലാതരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്നും ഈ താരം തെളിയിച്ചിരുന്നു. നായികാ കഥാപാത്രങ്ങളെ മാത്രമേ സ്വീകരിക്കൂയെന്ന നിലപാടൊന്നും ഈ താരത്തിനില്ല. അഭിനയപ്രാധാന്യമുള്ള വേഷങ്ങള്‍ക്കായാണ് താന്‍ കാത്തിരിക്കുന്നതെന്ന് താരം വ്യക്തമാക്കിയിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി വില്ലത്തിയായും താരമെത്തിയിരുന്നു. ഇപ്പോഴിതാ ഹൊറര്‍ ചിത്രവുമായാണ് താരത്തിന്റെ വരവ്.
അടുത്തിടെ അബുദാബിയില്‍ നടന്ന ഒരു പരിപാടിയില്‍ മുഖ്യാതിഥിയായി എത്തിയത് വരലക്ഷ്മിയായിരുന്നു. മറ്റ് മേഖലകളിലെ പ്രതിഭകള പോത്സാഹിപ്പിക്കുന്നതിനായി ഏതെങ്കിലും തരത്തിലുള്ള പദ്ധതികളുണ്ടോയെന്ന ചോദ്യം താരത്തോട് ചോദിച്ചിരുന്നു. അത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ച് വരികയാണെന്നും അവരാണ് ശരിക്കും സെലിബ്രിറ്റീസ് എന്നുമായിരുന്നു താരം പറഞ്ഞത്. ഏഷ്യന്‍ അത്‌ലറ്റിക്‌സില്‍ ഗോള്‍ഡ് മെഡല്‍ നേടിയ ഗോമതി മാരിമുത്തുവിന് ഏതെങ്കിലും തരത്തിലുള്ള സഹായങ്ങള്‍ ചെയ്തിരുന്നോയെന്ന ചോദ്യവും താരത്തോട് ചോദിച്ചിരുന്നു.

ജിവി പ്രകാശ് സഹായമെത്തിച്ചിരുന്നുവെന്നായിരുന്നു താരം നല്‍കിയ മറുപടി. എന്നാല്‍ ഈ മറുപടിയില്‍ തൃപ്തനാവാതെ ഒരാള്‍ വീണ്ടും ഇതേ ചോദ്യം ആവര്‍ത്തിക്കുകയായിരുന്നു. നിങ്ങള്‍ എന്താണ് നല്‍കിയതെന്നായിരുന്നു വരലക്ഷ്മിയുടെ ചോദ്യം. ഒന്നും നല്‍കിയില്ലെന്ന് പറഞ്ഞപ്പോള്‍ ആദ്യം എന്തെങ്കിലും നല്‍കൂയെന്നും എന്നിട്ട് സെലിബ്രിറ്റികളെ ചോദ്യം ചെയ്യൂവെന്നുമായിരുന്നു താരത്തിന്റെ മറുപടി. ഈ മറുപടിക്ക് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications











