മുന്‍ഭാര്യയെ ദിവസം 10 തവണയെങ്കിലും വിളിക്കും, മകള്‍ കാരണം ആ ശീലങ്ങള്‍ ഉപേക്ഷിച്ചെന്ന് വരലക്ഷ്മിയുടെ ഭര്‍ത്താവ്
താരപുത്രിയും നടിയുമായ വരലക്ഷ്മി ശരത്കുമാര്‍ കഴിഞ്ഞ വര്‍ഷമാണ് വിവാഹിതയാവുന്നത്. ഏറെകാലമായി നടിയുടെ സുഹൃത്തും ബിസിനസുകാരനുമായ നിക്കോളായ് സച്‌ദേവ് ആണ് നടിയുടെ ഭര്‍ത്താവ്. മനസിനിണങ്ങിയ ആളെ കണ്ടെത്തിയത് കൊണ്ടാണ് ഇപ്പോള്‍ വിവാഹം കഴിച്ചതെന്നാണ് വരലക്ഷ്മി പറഞ്ഞത്. മാത്രമല്ല ഭര്‍ത്താവിന്റെ പിന്തുണയെ കുറിച്ചും മറ്റുമൊക്കെ സംസാരിച്ചിരുന്നു.
എന്നാല്‍ നിക്കോളയ് നേരത്തെ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവുമായിരുന്നു. ഈ ബന്ധത്തെ കുറിച്ചുള്ള ചോദ്യങ്ങളും ഉയര്‍ന്ന് വന്നിരുന്നു. ഇപ്പോഴിതാ ഗലാട്ട തമിഴ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ മുന്‍ഭാര്യയെ കുറിച്ചും മകളെ പറ്റിയുമൊക്കെ മനസ് തുറന്ന് സംസാരിച്ചിരിക്കുകയാണ് നിക്കോളയ്.

അച്ഛനും അമ്മയ്ക്കുമായി മുംബൈയിലുള്ള ആര്‍ട്ട് ഗാലറിയില്‍ നിന്നുമായിരുന്നു താരം സംസാരിച്ചത്. ഞാനും അമ്മയും സുഹൃത്തുക്കളെ പോലെയാണ്. ഞങ്ങള്‍ ഒരുമിച്ച് പുകവലിയ്ക്കുകയും കള്ള് കുടിക്കുകയുമൊക്കെ ചെയ്യുമായിരുന്നു. ഏകദേശം പത്ത് വര്‍ഷമായിട്ട് അത്തരം ശീലങ്ങളൊക്കെ ഒഴിവാക്കി. അതിന് കാരണമായത് എന്റെ മകളാണ്. ഞാന്‍ ഒരു ദിവസം വലിച്ച് കൊണ്ടിരിക്കുമ്പോള്‍ മോളാണ് ഡാഡി ഇനിയൊരിക്കലും വലിക്കരുതെന്ന് പറഞ്ഞത്. അതോടെ ഞാനും വേണ്ടെന്ന് തീരുമാനിച്ചു.
പന്ത്രണ്ട് വര്‍ഷമായിട്ട് സിഗററ്റ് തൊട്ടിട്ടില്ല. ഇടയ്ക്ക് അതൊക്കെ വലിക്കാനും കുടിക്കാനുമൊക്കെ തോന്നലുണ്ടാവും. അപ്പോഴാണ് പവര്‍ലിഫ്റ്റിംഗ് അടക്കമുള്ള പരിപാടികൡലേക്ക് തിരിഞ്ഞത്. എന്റെ മകളും ഈ പാതയിലാണ്. അവള്‍ക്ക് വേള്‍ഡ് റെക്കോര്‍ഡ് വരെ ലഭിച്ചിട്ടുണ്ട്. കുടുംബമാണ് എന്നെ പലതിലേക്കും അടുപ്പിക്കുന്നത്. ആര്‍ട്ടിന്റെ ലോകത്തേക്ക് നയിച്ചത് അമ്മയാണെങ്കില്‍ മകളാണ് മറ്റ് കാര്യങ്ങളിലേക്ക് എത്തിച്ചത്.
മകളിപ്പോള്‍ മുന്‍ഭാര്യയുടെ കൂടെയാണ് ജീവിക്കുന്നത്. മാറി മാറി രണ്ടാളുടെയും അടുത്ത് നില്‍ക്കും. ഞാനും എന്റെ മുന്‍ഭാര്യയും നല്ല അടുപ്പത്തില്‍ തന്നെയാണ് ഇപ്പോഴും. ഇപ്പോഴും ദിവസത്തില്‍ പത്ത് തവണയെങ്കിലും ഞങ്ങള്‍ തമ്മില്‍ വിളിക്കാറുണ്ട്. ലോകം ശരിക്കും ഇതൊക്കെ മനസിലാക്കാന്‍ പോവുന്നതേയുള്ളു. പിന്നെ ഈ നാട്ടിലെ ആളുകളൊക്കെ ഒരാളെ വിവാഹം കഴിച്ചാല്‍ അവര്‍ മരിക്കുന്നത് പങ്കാളിയായി ഒരാളെ പാടുള്ളു എന്ന ചിന്താഗതിക്കാരാണ്. എന്റെ മാതാപിതാക്കള്‍ നാല്‍പത് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു.

ഞാന്‍ വളരെ ചെറിയ പ്രായത്തിലെ വിവാഹിതനായി. കാരണം എനിക്ക് വളരെ നേരത്തെ സ്വന്തമായൊരു കുഞ്ഞിനെ വേണമായിരുന്നു. എന്നിട്ട് അവരുടെ കൂടെ എനിക്കും വളരണമെന്ന് ആഗ്രഹിച്ചു. ചില സമയത്ത് നമുക്ക് കൃത്യമായിട്ടുള്ള തീരുമാനം എടുക്കാന്‍ സാധിക്കാതെ വരും. ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മനോഹരിയായ സ്ത്രീയാണ് എന്റെ മുന്‍ഭാര്യ. ആദ്യം അവളെയും ഇപ്പോള്‍ വരലക്ഷ്മിയെയും വിവാഹം കഴിച്ചതില്‍ ഞാന്‍ ശരിക്കും ഭാഗ്യവാനാണ്.
വിവാഹജീവിതത്തില്‍ സന്തോഷമില്ലെങ്കില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ പരസ്പരം വെറുക്കാന്‍ തുടങ്ങും. അതിലും ഭേദം വേര്‍പിരിഞ്ഞ് സ്വന്തം സന്തോഷത്തിന് വേണ്ടി ജീവിക്കുന്നതാണ്. ഞാനും അവളും ചിലപ്പോള്‍ സോള്‍മേറ്റ് ആയിരുന്നിരിക്കില്ല. ഞങ്ങളുടെ ബന്ധം ഫിറ്റായില്ലെന്ന് പറയാം. അതോണ്ട് പിരിഞ്ഞു. പക്ഷേ ഞങ്ങള്‍ ആ സൗഹൃദം എന്നും കാത്തുസൂക്ഷിച്ചു. മുന്‍ഭാര്യയുടെ ഫിറ്റ്‌നെസ് ഞാനാണ് നോക്കുന്നത്. അവള്‍ പത്ത് കിലോയോളം ഭാരം കുറച്ചു.
അവളിപ്പോള്‍ നല്ലൊരാളെ വിവാഹം കഴിച്ചു. ഞാനും ഭാര്യയും അവളും അവളുടെ ഭര്‍ത്താവുമൊക്കെയായി ഞങ്ങളിപ്പോള്‍ ഒരു ടീമായി. വേര്‍പിരിഞ്ഞിട്ടും പരസ്പരം സ്‌നേഹിക്കുകയും ബഹുമാനിക്കുന്നതിലൂടെയും എന്റെ മകള്‍ക്ക് അമ്മയെയും അച്ഛനെയും ഒരുപോലെ ലഭിക്കുന്നുണ്ടെന്നും നിക്കോളയ് പറയുന്നു.


Click it and Unblock the Notifications











