നടന്റെ മകളാണെങ്കിലും പട്ടിണി അനുഭവിച്ചു! ആദ്യ പ്രതിഫലം 5000 രൂപയായിരുന്നുവെന്ന് നടി വരലക്ഷ്മി ശരത്കുമാര്‍
സൂപ്പര്‍സ്റ്റാര്‍ ശരത്കുമാറിന്റെ മൂത്തമകളും തെന്നിന്ത്യന്‍ നടിയുമായ വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയായിരിക്കുകയാണ്. ആഴ്ചകളായി നടന്ന വിവാഹാഘോഷത്തിലാണ് നടിയുടെ വിവാഹം കഴിഞ്ഞത്. ഇതിന് പിന്നാലെ വരലക്ഷ്മിയെ കുറിച്ചുള്ള രസകരമായ ചില കഥകളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.
മുന്‍പ് നടന്‍ വിശാലുമായി പ്രണയത്തിലായിരുന്ന വരലക്ഷ്മി ആ ബന്ധം വേര്‍പെടുത്തിയതിന് ശേഷം വിവാഹമേ വേണ്ടെന്ന തീരുമാനത്തിലായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആ തീരുമാനം മാറ്റുകയും ഇപ്പോള്‍ കുടുംബ സുഹൃത്ത് കൂടിയായ നിക്കോളായ് സച്ച്‌ദേവുമായി വിവാഹിതയായിരിക്കുകയാണ്.

14 വര്‍ഷമായി അടുത്ത സുഹൃത്തുക്കളായിരുന്ന വരലക്ഷ്മിയും നിക്കോളായ് സച്ച്‌ദേവും ജൂലൈ 3 നാണ് വിവാഹം കഴിക്കുന്നത്. സോഷ്യല്‍ മീഡിയ പേജുകളിലൂടെ താരവിവാഹവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് നിറയുന്നത്. വിവാഹ ചടങ്ങുകള്‍ക്ക് ശേഷം ഗംഭീരമായ സ്വീകരണമാണ് താരങ്ങള്‍ക്ക് ലഭിച്ചത്. സിനിമാ മേഖലയിലെ പ്രമുഖരും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും മറ്റ് പ്രമുഖരും ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നു.
വരലക്ഷ്മി-നിക്കോളായ് ദമ്പതികള്‍ക്ക് ചെന്നൈയില്‍ ഗംഭീര സ്വീകരണം ഒരുക്കിയിരുന്നു. സ്വീകരണ വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വരലക്ഷ്മിയുടെ പഴയൊരു അഭിമുഖം വൈറലായി മാറുകയാണ്. തന്റെ കുട്ടിക്കാലത്തെക്കുറിച്ചും പിന്നീട് കുടുംബത്തിനുണ്ടായ പുരോഗതിയെക്കുറിച്ചുമാണ് നടി തുറന്നു പറഞ്ഞത്.
'ജനിക്കുമ്പോള്‍ ഞാന്‍ പണക്കാരിയായിരുന്നില്ല. അച്ഛന്‍ പത്ര പ്രവര്‍ത്തകനായിരുന്നു. മൂന്നു നേരം കൃത്യമായി ഭക്ഷണം കഴിക്കാന്‍ കിട്ടാതെ പോലും ഞങ്ങള്‍ പാടുപെട്ടിരുന്ന സമയം ഉണ്ടായിരുന്നു. തനിക്ക് ഏകദേശം പത്തു വയസ്സുള്ളത് വരെ അങ്ങനെയായിരുന്നു. മാത്രമല്ല ആ സമയത്ത്് അച്ഛന്റെ ഒരു സിനിമയും ഹിറ്റായിരുന്നില്ല. അതുകൊണ്ട് തന്നെ അക്കാലത്ത് അച്ഛനൊപ്പം അമ്മയും ജോലി ചെയ്യുകയായിരുന്നു എന്നും വരലക്ഷ്മി പറയുന്നു.

പിന്നീടൊരു ഘട്ടത്തില്‍ മാതാപിതാക്കളില്‍ നിന്ന് പണം വാങ്ങുന്നത് താന്‍ നിര്‍ത്തിയെന്നും നടി പറയുന്നു. മാത്രമല്ല ഡാന്‍സ് ട്രൂപ്പില്‍ പോയി കളിക്കാന്‍ തുടങ്ങിയതോടെ തനിക്ക് അതില്‍ നിന്നും പ്രതിഫലം ലഭിച്ചിരുന്നു. അങ്ങനെ ഡാന്‍സ് കളിച്ചതിന് 5000 രൂപയായിരുന്നു ആദ്യമായി ലഭിച്ചത്. എന്റെ ആദ്യ ശമ്പളമെന്ന് പറയുന്നതും അതാണ്. ഇങ്ങനെയാണ് തന്റെ കരിയര്‍ ആരംഭിച്ചതെന്നാണ്' വരലക്ഷ്മി അഭിമുഖത്തില്‍ പറഞ്ഞത്.
നടന്‍ ശരത് കുമാറിന്റെ ആദ്യ ഭാര്യയിലുള്ള മകളാണ് വരലക്ഷ്മി. 1984 ല്‍ വിവാഹിതനായ താരം 2000 ത്തില്‍ ഭാര്യയുമായി വേര്‍പിരിഞ്ഞു. ശേഷം നടി രാധികയുമായി വിവാഹം കഴിക്കുകയായിരുന്നു. ഇതോടെ വരലക്ഷ്മി പിതാവുമായി അകന്ന് ജീവിക്കുകയായിരുന്നു. എന്നാലിപ്പോള്‍ രാധികയും ശരത് കുമാറും മകളായ വരലക്ഷ്മിയുമായി അടുത്ത സൗഹൃദത്തിലാണ്.


Click it and Unblock the Notifications