ആക്ഷന്‍ ലേഡിയായി മിന്നിച്ച് വരലക്ഷ്മി ശരത്കുമാര്‍! വൈറലായി നടിയുടെ വീഡിയോ! കാണൂ

By Midhun Raj

തെന്നിന്ത്യയില്‍ നായികയായും നെഗറ്റീവ് റോളുകളിലും തിളങ്ങിയിട്ടുളള താരമാണ് വരലക്ഷ്മി ശരത്കുമാര്‍. മമ്മൂട്ടിയുടെ നായികയായി കസബ എന്ന ചിത്രത്തിലൂടെയാണ് നടി മലയാളത്തിലേക്കും എത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സണ്ടക്കോഴി 2, സര്‍ക്കാര്‍, മാരി 2 എന്നീ സിനിമകളിലെല്ലാം നടി ശ്രദ്ധേയ പ്രകടനം നടത്തിയിരുന്നു. നിലവില്‍ കൈനിറയെ ചിത്രങ്ങളാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്.

ചേസിങ് എന്ന് പേരിട്ട പുതിയ തമിഴ് ചിത്രത്തില്‍ ബൈക്കര്‍ ആയാണ് നടി എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഒരു മേക്കിങ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. റോപുകളുടെ സഹായമില്ലാതെ ആക്ഷന്‍ രംഗം ചെയ്യുന്ന നടിയെയാണ് വീഡിയോയില്‍ കാണിക്കുന്നത്. വരലക്ഷ്മി തന്നെയായിരുന്നു ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

Varalakshmi Sarathkumar

യമുന ചിന്നദുരൈയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാല ശരവണന്‍, ജെറാള്‍ഡ്, സ്വിസ് രഘു തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. നീയാ 2 ആയിരുന്നു വരലക്ഷ്മിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. വെല്‍വെറ്റ് നഗരം, കന്നി രാസി, കാട്ടേരി, പാമ്പന്‍, തെന്നാലി രാമകൃഷ്ണ ബിഎ ബിഎല്‍,ഡാനി തുടങ്ങിയവയാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റു ചിത്രങ്ങള്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X